കിംഗ് കോലി തിരിച്ചെത്തുന്നു , സഞ്ജു സാംസൺ കളിക്കുമോ ? : ഇന്ത്യ-അഫ്ഗാന് രണ്ടാം ട്വന്റി 20 ഇന്ന് | IND vs AFG 2nd T20I
ഇൻഡോറിൽ നടക്കുന്ന രണ്ടാം ടി 20 മത്സരത്തിൽ ഇന്ന് ഇന്ന് അഫ്ഗാനിസ്ഥാൻ നേരിടും.മൊഹാലിയിലെ ആദ്യ മത്സരം സ്വന്തമാക്കിയ ഇന്ത്യയ്ക്ക് ജയിച്ചാല്‍ പരമ്പര നേടാം. ആദ്യ ഗെയിം സെലക്ഷൻ തലവേദന ഉണ്ടാക്കിയില്ലെങ്കിൽ ഇന്നത്തെ മത്സരം രാഹുൽ ദ്രാവിഡിന് വലിയ പ്രതിസന്ധിയാണ് നൽകുന്നത്.
14 മാസത്തെ ഇടവേളക്കുശേഷം അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ വിരാട് കോഹ്ലി ഇന്ന് ഇന്ത്യക്കായി കളത്തിലിറങ്ങും.വിരാട് കോലിയുടെ തിരിച്ചുവരവിനൊപ്പം മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണ് പ്ലേയിംഗ് ഇലവനില്‍ ഇടംപിടിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. കോലി തിരിച്ചെത്തുന്നതോടെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ മാറ്റമുറപ്പാണ്. മൊഹാലിയില്‍ കളിക്കാതിരുന്ന വിരാട് കോലിയും രണ്ടാം ടി20യില്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടാകും. കോലി തിരിച്ചെത്തുമ്പോള്‍ തിലക് വര്മയ്ക്കാകും സ്ഥാനം തെറിക്കുക.
വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മ തന്നെ തുടര്‍ന്നേക്കും. ആദ്യ മത്സരത്തില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത താരത്തെ രോഹിത് ഒഴിവാക്കാന്‍ സാധ്യതയില്ല. ഇതോടെ, മലയാളി താരം സഞ്ജു സാംസണ് അവസരത്തിനായി കാത്തിരിക്കേണ്ടി വരുമെന്നുറപ്പ്.യശസ്വി ജയ്സ്വാൾ തിരിച്ചെത്തുമ്പോൾ ഗില്ലിന്റെ സ്ഥാനം തെറിക്കാനുള്ള സാധ്യതയുണ്ട്.
ഞരമ്പിന് പരിക്കേറ്റ യശസ്വി ജയ്സ്വാളിന് ആദ്യ മത്സരം നഷ്ടമായിരുന്നു.രവി ബിഷ്ണോയിക്ക് പകരം കുല്‍ദീപ് യാദവിനും ഇന്നത്തെ രണ്ടാം മത്സരത്തില്‍ അവസരം ലഭിച്ചേക്കാം.ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് കളി തുടങ്ങുന്നത്.സ്പോര്‍ട്സ് 18 നെറ്റ്വര്‍ക്കിലൂടെയാണ് ഇന്ത്യ അഫ്ഗാനിസ്ഥാന് രണ്ടാം ടി20 തത്സമയം സംപ്രേഷണം ചെയ്യുന്നത്. ജിയോ സിനിമയിലൂടെ സൗജന്യമായും മത്സരം ഓണ്‍ലൈന്‍ സട്രീം ചെയ്യാന്‍ സാധിക്കും.
6⃣,4⃣ and Shivam Dube wraps the chase in style 🙌#TeamIndia win by 6 wickets and take a 1-0 lead in the T20I series 👏👏
— BCCI (@BCCI) January 11, 2024
Scorecard ▶️ https://t.co/BkCq71Zm6G#INDvAFG | @IDFCFIRSTBank | @IamShivamDube pic.twitter.com/4giZma4f1u
ഇന്ത്യ പ്ലേയിംഗ് ഇലവൻ : രോഹിത് ശർമ്മ (സി), ജയ്സ്വാൾ വിരാട് കോഹ്ലി, തിലക് വർമ്മ,ജിതേഷ് ശർമ്മ, (Wk) ശിവം ദുബെ ,റിങ്കു സിംഗ്, അക്സർ പട്ടേൽ, രവി ബിഷ്ണോയ്/കുൽദീപ്, മുകേഷ് കുമാർ, അർഷ്ദീപ് സിംഗ്