തകർന്നടിഞ്ഞ ഇന്ത്യൻ ബാറ്റിങ്ങിനെ കൈപിടിച്ചുയർത്തിയ ഇന്നിഗ്‌സുമായി ഹർദിക് പാണ്ട്യയും ഇഷാൻ കിഷനും

ഇന്ത്യയുടെ പാക്കിസ്ഥാനെതിരായ ഏഷ്യാകപ്പ് മത്സരത്തിൽ തകർപ്പൻ ബാറ്റിംഗ് കാഴ്ചവച്ച് ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയും വിക്കറ്റ് കീപ്പർ ഇഷാൻ കിഷനും . 66ന് 4 എന്ന നിലയിൽ തകർന്ന ഇന്ത്യൻ ടീമിനെ ഒരു മികച്ച ബാറ്റിംഗ് പ്രകടനത്തിലൂടെ ഹർദിക് പാണ്ഡ്യയും ഇഷാൻ കിഷനും കൈപിടിച്ചു കയറ്റുകയായിരുന്നു. ഇഷാൻ കിഷനുമൊത്ത് ഇന്ത്യയ്ക്കായി അഞ്ചാം വിക്കറ്റിൽ ഒരു പക്വതയുള്ള പ്രകടനമാണ് ഹർദിക് കാഴ്ചവച്ചത്. മത്സരത്തിൽ ഇന്ത്യയെ ഒരു ഭേദപ്പെട്ട സ്കോറിൽ എത്തിച്ച ശേഷമാണ് രണ്ടു പേരും കൂടാരം കയറിയത്.

മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയുടെ മുൻനിര തകർന്നത് വളരെ പെട്ടെന്നായിരുന്നു. പാക്കിസ്ഥാന്റെ പേസ് ബോളർമാരെ നേരിടാൻ നന്നേ ബുദ്ധിമുട്ടിയ മുൻനിര ഇന്ത്യയ്ക്ക് നിരാശയുണ്ടാക്കി. അഞ്ചാം ഓവറിലെ അവസാന പന്തിൽ രോഹിതിന്റെ പ്രതിരോധത്തിൽ തുളച്ചുകയറാൻ കഴിയുന്ന ഇൻ-സ്വിംഗ് ഡെലിവറിയുമായി ഷഹീൻ എത്തി.അഞ്ചാം ഓവറിലെ അവസാന പന്ത് രോഹിതിന്റെ ബാറ്റിനും പാഡിനും ഇടയിലുടെ പോയി ഓഫ് സ്റ്റമ്പ് തെറിപ്പിച്ചു.ഷഹീനിൻറെ ബോൾ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനെ പൂർണ്ണമായും പരാജയപ്പെടുത്തി.രോഹിത് 22 പന്തിൽ 11 റൺസെടുത്ത് പുറത്തായി.

ഏഴാം ഓവറിൽ വിരാട് കോലിയെയും ക്‌ളീൻ ബൗൾ ചെയ്ത് ഷഹീൻ ഇനിടക്ക് ഇരട്ട പ്രഹരം ഏൽപ്പിച്ചു. ഏഴു പന്തിൽ നിന്നും 4 റൺസെടുത്ത കോലിയുടെ ബാറ്റിൽ തട്ടി സ്റ്റമ്പ് തെറിച്ചു.നാലാമനായി ബാറ്ററിങ്ങിനിറങ്ങിയ ശ്രെയസ് അയ്യരെ റഹൂഫ് പുറത്താക്കിയതോടെ ഇന്ത്യ 48 / 3 എന്ന നിലയിലെത്തി.14 ആം ഓവറിൽ ഗില്ലിനെ റഹൂഫ് ബൗൾഡ് ആക്കിയതോടെ ഇന്ത്യ 66 / 4 എന്ന നിലയിൽ തകർന്നു.എന്നാൽ മത്സരം കൈവിട്ടുപോയി എന്ന് തോന്നിയ സമയത്താണ് ഹർദിക് പാണ്ഡ്യയും ഇഷാൻ കിഷനും ക്രീസിൽ ഇടം പിടിച്ചത്. പാക്കിസ്ഥാൻ ബോളിങ് നിരയ്ക്കെതിരെ ആദ്യം ആക്രമണം അഴിച്ചുവിട്ടത് ഇഷാൻ കിഷൻ ആയിരുന്നു.നേരിട്ട ആദ്യ ബോള്‍ മുതൽ ആക്രമിച്ചു തന്നെയാണ് ഇഷാൻ കിഷൻ കളിച്ചത്. യാതൊരുവിധ സമ്മർദ്ദവുമില്ലാതെ പാകിസ്ഥാൻ ബോളർമാരെ നേരിടാൻ കിഷന് സാധിച്ചു.

ഈ സമയത്ത് ഹർദിക് അല്പം പതിയെയാണ് ബാറ്റ് ചെയ്തത്. എന്നാൽ ഇന്നിംഗ്സിന്റെ ദൈർഘ്യം വർദ്ധിച്ചപ്പോൾ തന്റെ പാണ്ഡ്യ തന്റെ ഷോട്ടുകൾ പുറത്തെടുക്കാൻ തുടങ്ങി.കഴിഞ്ഞ കാലങ്ങളിൽ ഹാർദിക്കിന്റെ ട്രേഡ് മാർക്കായ പല ഷോട്ടുകളും പാക്കിസ്ഥാൻ ബോളർമാർക്ക് മേൽ പതിഞ്ഞു. ഇതോടെ പാക്കിസ്ഥാൻ പൂർണ്ണമായും സമ്മർദ്ദത്തിൽ എത്തുകയായിരുന്നു. ഇന്ത്യയ്ക്കായി അഞ്ചാം വിക്കറ്റിൽ 138 റൺസിന്റെ കൂട്ടുകെട്ടാണ് ഹർദിക് പാണ്ഡ്യയും ഇഷാൻ കിഷനും ചേർന്ന് കെട്ടിപ്പടുത്തത്. മത്സരത്തിൽ കിഷൻ 81 പന്തുകളിൽ 82 റൺസാണ് സ്വന്തമാക്കിയത്.

ഇന്നിംഗ്സിൽ 9 ബൗണ്ടറികളും 2 സിക്സറുകളും ഉൾപ്പെട്ടു.റഹൂഫിന്റെ പന്തിൽ ബാബർ അസം പിടിച്ചാണ് ഇഷാൻ പുറത്തായത്.ദയനീയമായി പാക്കിസ്ഥാൻ ബോളിങ്ങിനു മുൻപിൽ തകരാനിരുന്ന ഇന്ത്യയേയാണ് ഇഷാൻ കിഷനും ഹർദിക് പാണ്ഡ്യയും മത്സരത്തിൽ തിരികെ കൊണ്ടുവന്നത്. ഇഷാൻ കിഷൻ പുറത്തായ ശേഷവും ഹർദിക്ക് കൂടുതൽ അപകടകാരിയായി മാറി. അവസാനം ഷാഹിൻ ഷാ അഫ്രിദിയുടെ പന്തിൽ സൽമാന് ക്യാച്ച് നൽകി ഹർദിക് പാണ്ഡ്യ മടങ്ങുകയായിരുന്നു. മത്സരത്തിൽ 90 പന്തുകളിൽ 87 റൺസാണ് ഹാർദിക് നേടിയത്. ഇന്നിംഗ്സിൽ 7 ബൗണ്ടറുകളും ഒരു സിക്സറും ഉൾപ്പെട്ടു. ഷഹീൻ അഫ്രിദിയുടെ പന്തിലാണ് പാണ്ട്യ പുറത്തായത്.

പിന്നീട് വന്ന ആർക്കും ക്രീസിൽ പിടിച്ചു നില്ക്കാൻ സാധിക്കാത്തതോടെ 48.5 ഓവറിൽ 266 റൺസിന്‌ എല്ലാവരും പുറത്തായി. പാക്സിസ്ഥാന് വേണ്ടി ഷഹീൻ അഫ്രീദി 10 ഓവറിൽ 35 റൺസിന്‌ 4 വിക്കറ്റ് വീഴ്ത്തി. നസീം ഷായും ഹാരിസ് റൗഫും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി.

Rate this post