മനോഹരമായ യോർക്കറുമായി ബുംറ , ഇംഗ്ലണ്ടിന് നാല് വിക്കറ്റ് നഷ്ടം |IND vs ENG

വിശാഖപട്ടണം ടെസ്റ്റിൽ രണ്ടാം ദിനം ചായക്ക് പിരിയുമ്പോൾ ഇംഗ്ലണ്ടിന് നാല് വിക്കറ്റ് നഷ്ടപ്പെട്ടു. 155 നു നാല് എന്ന നിലയിലാണ് ഇംഗ്ലണ്ട് ഉള്ളത്. 24 റൺസുമായി ജോണി ബെയർസ്റ്റോവും അഞ്ചു റൺസുമായു ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സുമാണ് ക്രീസിൽ.ഇംഗ്ലണ്ടിനായി ഓപ്പണർ സാക് ക്രോളി 78 പന്തിൽ നിന്നും 76 റൺസ് നേടി ഔട്ടായി .മികച്ച രീതിയിൽ ബാറ്റ് വീശിയ സാക്ക് ക്രാളി കൂറ്റൻ ഷോട്ട് കളിക്കാൻ ശ്രമിക്കുന്നതിനിടെ തൻ്റെ വിക്കറ്റ് വലിച്ചെറിഞ്ഞു.

14 റണ്‍സ് വരെ ഒരു വിക്കറ്റ് മാത്രമായിരുന്നു ഇംഗ്ലണ്ടിന് നഷ്ടപ്പെട്ടത്, എന്നാൽ പിന്നീട് തുടർച്ചയായ മൂന്നു വിക്കറ്റുകൾ നഷ്ടമായി.ഉച്ചഭക്ഷണത്തിന് ശേഷമുള്ള രണ്ടാം സ്പെല്ലിൽ ജോ റൂട്ടിൻ്റെയും ഒല്ലി പോപ്പിൻ്റെയും രണ്ട് വിക്കറ്റ് വീഴ്ത്തി ബുംറ ഇംഗ്ലണ്ടിനെ വൻ പ്രതിസന്ധിയിലാക്കി.ബെന്‍ ഡക്കറ്റ് (21), ഒലി പോപ്പ് (23), ജോ റൂട്ട് (5) എന്നിവരാണ് പുറത്തായ മറ്റു ഇംഗീഷ് ബാറ്റര്‍മാര്‍.ഔട്ട്‌സ്വിങ്ങറിലൂടെ റൂട്ടിൻ്റെ വിക്കറ്റ് വീഴ്ത്തിയ ശേഷം, 28-ാം ഓവറിൽ ഒരു യോർക്കർ ഉപയോഗിച്ച് ഫാസ്റ്റ് ബൗളർ ഒലി പോപ്പിൻ്റെ സ്റ്റംപ് തകർത്തു.

ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിൻ്റെ രണ്ടാം ഇന്നിംഗ്‌സിൽ 196 റൺസ് മാച്ച് വിന്നിംഗ് സ്‌കോർ ചെയ്‌ത ബാറ്റർ പോപ്പിൻ്റെ വിക്കറ്റ് പ്രധാനപ്പെട്ട ഒന്നായിരുന്നു. ഇത് അഞ്ചാം തവണയാണ് 10 ഇന്നിംഗ്‌സുകളിൽ ബുംറ പോപ്പിനെ പുറത്താക്കുന്നത്. പോപ്പ് ഒരിക്കല്‍ കൂടി ഇംഗ്ലണ്ടിന്‍റെ രക്ഷനാകുമെന്ന് കരുതിയിരിക്കെയാണ് ജസ്പ്രീത് ബുമ്ര മനോഹരമായൊരു ഇന്‍സ്വിംഗിംഗ് യോര്‍ക്കറില്‍ പോപ്പിന്‍റെ മിഡില്‍ സ്റ്റംപ് തെറിപ്പിച്ചു.ഇന്ത്യക്കായി ബുംറ രണ്ടും കുൽദീപ് അക്‌സർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ യുവതാരം യശസ്വി ജയ്സ്വാളിന്റെ ഇരട്ട സെഞ്ചുറിയുടെ ബലത്തില്‍ ആദ്യ ഇന്നിങ്‌സില്‍ 396 റണ്‍സെടുത്തിരുന്നു. ആറിന് 336 എന്ന നിലയില്‍ നിന്നാണ് ഇന്ത്യ ഇന്ന് ബാറ്റിങ് പുനഃരാരംഭിച്ചത്.ജയ്‌സ്വാളിന്റെ ഇരട്ട സെഞ്ചുറിക്ക് തൊട്ടുമുമ്പായി ഇന്ന് ഇന്ത്യക്ക് അശ്വിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 20 റൺസ് നേടിയ അശ്വിനെ ആൻഡേഴ്സൺ പുറത്താക്കി.ഡബിൾ സെഞ്ചുറിക്ക് പിന്നാലെ ജയ്‌സ്വാളിനെയും ആൻഡേഴ്സൺ പുറത്താക്കി.

വെള്ളിയാഴ്ച മുഴുവന്‍ ക്രീസില്‍ നിന്ന് 179 റണ്‍സടിച്ചെടുത്ത ജയ്‌സ്വാള്‍ ഇന്ന് തന്റെ ഇന്നിങ്സില്‍ 30 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.സ്കോർ 191 ൽ നിൽക്കെ ബഷിറിനെ സിക്‌സും ഫോറും അടിച്ചാണ് ജയ്‌സ്വാൾ ഇരട്ട സെഞ്ചുറിയിലേക്ക് എത്തിയത്.34 റണ്‍സെടുത്ത ഗില്ലാണ് രണ്ടാമത്തെ ടോപ് സ്‌കോറര്‍. രജത് പടിദാര്‍ 32 റണ്‍സെടുത്തു. മറ്റാര്‍ക്കും 30ന് മുകളില്‍ കടക്കാനായില്ല. ബുമ്രയെ(6) റെഹാന്‍ അഹമ്മദും, മുകേഷ് കുമാറിനെ(0) ഷൊയ്ബ് ബഷീറും വീഴ്ത്തിയതോടെ ഇന്ത്യൻ ഇന്നിംഗ്സ് അവസാനിച്ചു. ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്സണും റെഹാൻ അഹമ്മദും ഷൊയ്ബ് ബഷീറും മൂന്ന് വിക്കറ്റ് വീതമെടുത്തു.

Rate this post