തീതുപ്പി ബുമ്ര : ഇംഗ്ലണ്ട് 253ന് പുറത്ത് ,ഇന്ത്യക്ക് 143 റൺസ് ലീഡ് | IND vs ENG | Jasprit Bumrah

വിശാഖപട്ടണം ടെസ്റ്റിൽ 143 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടി ഇന്ത്യ. ഒന്നാം ഇന്നിങ്സിൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ 253 റൺസിന്‌ ഓൾ ഔട്ടായി. 78 പന്തിൽ നിന്നും 76 റൺസ് നേടിയ ഓപ്പണർ സാക് ക്രോളിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ. വാലറ്റത്തെ കൂട്ടുപിടിച്ച് 47 റൺസ് നേടിയ ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സാണ് ഇംഗ്ലൺസ് സ്കോർ 200 കടത്തിയത്. ഇന്ത്യക്കായി ബുംറ ആറ് വിക്കറ്റും കുൽദീപ് മൂന്നും വിക്കറ്റുകൾ നേടി.

വിക്കറ്റ് നഷ്ടമില്ലാതെ 59 റണ്‍സ് വരെയെത്തിയ ഇംഗ്ലണ്ടിന്റെ ബെന്‍ ഡുക്കറ്റിനെ പുറത്താക്കി കുല്‍ദീപ് യാദവാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്, ഡുക്കറ്റ് 21 റണ്‍സുമായി മടങ്ങി. 114 റണ്‍സ് വരെ ഒരു വിക്കറ്റ് മാത്രമായിരുന്നു ഇംഗ്ലണ്ടിന് നഷ്ടപ്പെട്ടത്, എന്നാൽ പിന്നീട് തുടർച്ചയായ മൂന്നു വിക്കറ്റുകൾ നഷ്ടമായി. 76 റൺസ് നേടിയ സാക് ക്രോളിയെയാണ് രണ്ടാമതായി ഇംഗ്ലണ്ടിന് നഷ്ടപെട്ടത്.ഉച്ചഭക്ഷണത്തിന് ശേഷമുള്ള രണ്ടാം സ്പെല്ലിൽ ജോ റൂട്ടിൻ്റെയും ഒല്ലി പോപ്പിൻ്റെയും രണ്ട് വിക്കറ്റ് വീഴ്ത്തി ബുംറ ഇംഗ്ലണ്ടിനെ വൻ പ്രതിസന്ധിയിലാക്കി.

സാക് ക്രോളി (76 )ബെന്‍ ഡക്കറ്റ് (21), ഒലി പോപ്പ് (23), ജോ റൂട്ട് (5) എന്നിവരാണ് പുറത്തായ മറ്റു ഇംഗീഷ് ബാറ്റര്‍മാര്‍.ഔട്ട്‌സ്വിങ്ങറിലൂടെ റൂട്ടിൻ്റെ വിക്കറ്റ് വീഴ്ത്തിയ ശേഷം, 28-ാം ഓവറിൽ ഒരു യോർക്കർ ഉപയോഗിച്ച് ഫാസ്റ്റ് ബൗളർ ഒലി പോപ്പിൻ്റെ സ്റ്റംപ് തകർത്തു.ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിൻ്റെ രണ്ടാം ഇന്നിംഗ്‌സിൽ 196 റൺസ് മാച്ച് വിന്നിംഗ് സ്‌കോർ ചെയ്‌ത ബാറ്റർ പോപ്പിൻ്റെ വിക്കറ്റ് പ്രധാനപ്പെട്ട ഒന്നായിരുന്നു. ഇത് അഞ്ചാം തവണയാണ് 10 ഇന്നിംഗ്‌സുകളിൽ ബുംറ പോപ്പിനെ പുറത്താക്കുന്നത്. പോപ്പ് ഒരിക്കല്‍ കൂടി ഇംഗ്ലണ്ടിന്‍റെ രക്ഷനാകുമെന്ന് കരുതിയിരിക്കെയാണ് ജസ്പ്രീത് ബുമ്ര മനോഹരമായൊരു ഇന്‍സ്വിംഗിംഗ് യോര്‍ക്കറില്‍ പോപ്പിന്‍റെ മിഡില്‍ സ്റ്റംപ് തെറിപ്പിച്ചു.

സ്കോർ 159 ൽ നിൽക്കെ 25 റൺസ് നേടിയ ജോണി ബെയർസ്റ്റോവിനെ ബുംറ മടക്കി. 6 റൺസ് വീതം നേടിയ ബെൻ ഫോക്സിനെയും രെഹാൻ അഹ്മദിനെയും കുൽദീപ് പുറത്താക്കിയതോടെ ഇംഗ്ലണ്ട് 182 റൺസിന്‌ 7 എന്ന നിലയിലായി. 47 റൺസ് നേടിയ സ്റ്റോക്സിനെ ബുംറ പുറത്താക്കി .ടോം ഹാർട്ടലിയെ പുറത്താക്കി ബുംറ അഞ്ചു വിക്കറ്റു നേട്ടം സ്വന്തമാക്കി, സ്കോർ 253 ൽ നിൽക്കെ ആൻഡേഴ്സൺ ഇംഗ്ലണ്ടിന്റെ അവസാന വിക്കറ്റായി പുറത്തായി.

Rate this post