ഡബിൾ സെഞ്ചുറിയുമായി ജയ്സ്വാൾ , ആദ്യ ഇന്നിങ്സിൽ ഇന്ത്യ 396 നു പുറത്ത് | IND vs ENG
വിശാഖപട്ടണത്ത് നടക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 396 റൺസിന് പുറത്തായി. യുവ ഓപ്പണർ യശസ്വി ജയ്സ്വാലിന്റെ തകർപ്പൻ ഇരട്ട സെഞ്ചുറിയോയുടെ ബലത്തിലാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്. ഇന്നലെ മുഴുവന്‍ ക്രീസില്‍ നിന്ന് 179 റണ്‍സടിച്ചെടുത്ത ജയ്സ്വാള്‍ ഇന്ന് ഇരട്ടസെഞ്ചുറി (209) പൂര്‍ത്തിയാക്കി പുറത്തായി. 290 പന്തുകളിൽ 119 ബൗണ്ടറികളും ഏഴ് സിക്സറുകളും സഹിതമായിരുന്നു ജയ്സ്വാളിന്റെ ഇന്നിംഗ്സ്.
ജയ്സ്വാള്‍ ഷൊഐബ് ബഷീറിനെ തുടര്‍ച്ചയായ രണ്ട് പന്തില്‍ സിക്സറും ഫോറും അടിച്ചാണ് 200 പൂര്‍ത്തിയാക്കിയത്. ആറിന് 336 എന്ന നിലയില്‍ നിന്നാണ് ഇന്ത്യ ഇന്ന് ബാറ്റിങ് പുനഃരാരംഭിച്ചത്. ജയ്സ്വാളിന്റെ ഇരട്ട സെഞ്ചുറിക്ക് തൊട്ടുമുമ്പായി ഇന്ന് ഇന്ത്യക്ക് അശ്വിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 20 റൺസ് നെയ്ദ്യ അശ്വിനെ ആൻഡേഴ്സൺ പുറത്താക്കി.ഡബിൾ സെന്ററിക്ക് പിന്നാലെ ജയ്സ്വാളിനെയും ആൻഡേഴ്സൺ പുറത്താക്കി.ബുമ്രയെ(6) റെഹാന് അഹമ്മദും, മുകേഷ് കുമാറിനെ(0) ഷൊയ്ബ് ബഷീറും വീഴ്ത്തിയതോടെ ഇന്ത്യൻ ഇന്നിംഗ്സ് അവസാനിച്ചു. ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്സണും റെഹാൻ അഹമ്മദും ഷൊയ്ബ് ബഷീറും മൂന്ന് വിക്കറ്റ് വീതമെടുത്തു.
22-ാം വയസ്സിൽ ഇരട്ട സെഞ്ച്വറി നേടിയ ജയ്സ്വാൾ ഏറ്റവും പ്രായം കുറഞ്ഞ നാലാമത്തെ ഇന്ത്യൻ താരമായി.സുനിൽ ഗവാസ്കറിനും വിനോദ് കാംബ്ലിക്കും ശേഷം ഈ നാഴികക്കല്ലിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ ഇന്ത്യൻ താരമായി ജയ്സ്വാൾ മാറി, ഗൗതം ഗംഭീറിന് ശേഷം ടെസ്റ്റിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇടംകൈയ്യൻ ബാറ്റർ കൂടിയാണ് ജയ്സ്വാൾ.മുൻ ഇന്ത്യൻ ഓപ്പണർ 2008ൽ ഓസ്ട്രേലിയക്കെതിരെ 206 റൺസ് നേടിയിരുന്നു. ഗംഭീറിന് പുറമെ ഇന്ത്യയിൽ നിന്ന് മറ്റ് രണ്ട് ഇടംകയ്യൻമാർ – വിനോദ് കാംബ്ലി (രണ്ട് തവണ), മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി (ഒരിക്കൽ) എന്നിവർ മാത്രമാണ് 200 റൺസ് എന്ന നേട്ടത്തിലെത്തിയത്.
That Leap. That Celebration. That Special Feeling 👏 👏
— BCCI (@BCCI) February 3, 2024
Here's how Yashasvi Jaiswal notched up his Double Hundred 🎥 🔽
Follow the match ▶️ https://t.co/X85JZGt0EV#TeamIndia | #INDvENG | @ybj_19 | @IDFCFIRSTBank pic.twitter.com/CUiikvbQqa
വിനോദ് കാംബ്ലി ഇരട്ട സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനായി തുടരുന്നു, 1993-ൽ ഇംഗ്ലണ്ടിനെതിരെ വാങ്കഡെയിൽ വെച്ച് 21 വർഷവും 32 ദിവസവും പ്രായമുള്ളപ്പോൾ ഈ നേട്ടം സ്വന്തമാക്കി. ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഇന്ത്യൻ ബാറ്റർ സുനിൽ ഗവാസ്കറാണ്. 21 വയസ്സും 277 ദിവസവും പ്രായമുള്ളപ്പോൾ.ടെസ്റ്റ് ക്രിക്കറ്റിൻ്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡബിൾ സെഞ്ചുറിക്കാരൻ ജാവേദ് മിയാൻദാദ് ആണ്, 19 വയസ്സും 140 ദിവസവും പ്രായമുള്ളപ്പോൾ ഈ നേട്ടം സ്വന്തമാക്കി.