‘ഈ പിച്ചുകളിൽ ലോകകപ്പ് നേടാനുള്ള ഫേവറിറ്റുകൾ ഇന്ത്യയാണ്’ : ഇന്ത്യൻ ജയത്തെ പരിഹസിച്ച് ഇംഗ്ലണ്ട് ഇതിഹാസം |World Cup 2023

ഓസ്ട്രേലിയക്ക് എതിരായ ഇന്നലത്തെ നിർണായക പോരാട്ടം ജയിക്കാൻ കഴിഞ്ഞത് ടീം ഇന്ത്യയെ സംബന്ധിച്ചു ഒരു വലിയ ബൂസ്റ്റ്‌ തന്നെയാണ്.ഓരോ മത്സരവും പ്രധാനമായി മാറുന്ന ഈ വേൾഡ് കപ്പിൽ ജയത്തിൽ കുറഞ്ഞ ഒന്നും ഒരു ടീമും സ്വപ്നം കാണില്ല.

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയൻ ടീമിനെ വെറും 199 റൺസിൽ ടീം ഇന്ത്യ എറിഞ്ഞിട്ടപ്പോൾ മറുപടി ബാറ്റിംഗിൽ ഓസ്ട്രേലിയൻ സ്പിന്നർമാർക്ക് അത്ര മികവിലേക്ക് എത്താൻ കഴിഞ്ഞില്ല.ഇന്നലെ അശ്വിൻ ഒരു വിക്കെറ്റ് വീഴ്ത്തിയപ്പോൾ ഓസ്ട്രേലിയൻ ബാറ്റിംഗ് നിരയെ ശരിക്കും തകർത്തത് ജഡേജയും കുൽദീപ് യാദവും ചേർന്നാണ്. ജഡേജ മൂന്നും കുൽദീപ് രണ്ട് വിക്കറ്റും വീഴ്ത്തി.

അതേസമയം ചെപ്പോക്കിലെ ഇന്നലെ മത്സരം നടന്ന വിക്കറ്റിനെ കുറിച്ചു കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചു കൊണ്ട് രംഗത്ത് എത്തുകയാണ് ഇപ്പോൾ മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ.ഈ പിച്ച് മോശം എന്നുള്ള രീതിയിലാണ് വോൺ പരിഹാസം.

ഇന്നലെ മത്സരം ഇന്ത്യ ജയിച്ച ശേഷം വോൺ ഇപ്രകാരം എഴുതി. “ഇത്തരം പിച്ചകളിൽ ലോകക്കപ്പ് നടന്നാൽ ഇന്ത്യ തന്നെ ലോകക്കപ്പ് നേടുമെന്ന് അവർ തെളിയിക്കുന്നു “. വോൺ വിമർശനം സോഷ്യൽ മീഡിയയിൽ നിസ്സാര സമയം കൊണ്ട് തന്നെ തരംഗമായി മാറി.

5/5 - (1 vote)