ഇന്ത്യൻ ആരാധകർക്ക് മുന്നിൽ 2023 ലോകകപ്പ് നേടാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി രവീന്ദ്ര ജഡേജ|World Cup 2023

ഇന്ത്യൻ കാണികൾക്ക് മുന്നിൽ ഏകദിന ലോകകപ്പ് കളിക്കുന്നതിനുള്ള ആവേശത്തിലാണ് ഇന്ത്യയുടെ സ്റ്റാർ സ്പിന്നർ രവീന്ദ്ര ജഡേജ. ഇന്ത്യൻ ടീം എല്ലാ മേഖലകളിലും സമതുലിതമാണെന്നും കപ്പ് ഉയർത്തുമെന്നുള്ള പ്രതീക്ഷയുണ്ടെന്നും ഓൾ റൗണ്ടർ കൂട്ടിച്ചേർത്തു.

“ഇത് വളരെ പ്രത്യേകതയുള്ളതാണ്, കാരണം ഇത് ഇന്ത്യയിലെ എന്റെ ആദ്യ ലോകകപ്പാണ്. ഞങ്ങളുടെ ടീം എല്ലാ മേഖലകളിലും സന്തുലിതമായതിനാൽ ആരാധകർ വളരെ ആവേശത്തിലാണ്. ഒരു പ്രത്യേക മേഖലയിലും ഞങ്ങൾ ദുർബലരാണെന്ന് ഒന്നുമില്ല,” ജഡേജ പറഞ്ഞു.

“ഇന്ത്യൻ ആരാധകരുടെ ഊർജവും അവരുടെ ആത്മവിശ്വാസവും ഞങ്ങളിലുള്ള അവരുടെ അചഞ്ചലമായ വിശ്വാസവും അവിശ്വസനീയമാംവിധം ഉയർന്നതാണ്. ഞങ്ങൾ ഇന്ത്യയിൽ കളിക്കുമ്പോഴെല്ലാം ഏത് പരമ്പരയ്ക്കുവേണ്ടിയും സ്റ്റേഡിയം മുഴുവൻ തിങ്ങിനിറയുന്ന തരത്തിൽ അവർ എത്തുന്നു. അത് എനിക്ക് വളരെ ആവേശകരമാണ്. ഇന്ത്യൻ കാണികൾക്ക് മുന്നിൽ ലോകകപ്പ് കളിക്കൂകയാണ് , ഞങ്ങൾ മികച്ച പ്രകടനം നടത്തുമെന്നും ഫൈനലിലെത്തുമെന്നും ലോകകപ്പ് നേടുമെന്നും പ്രതീക്ഷിക്കുന്നു,” ജഡേജ കുറിച്ചു.

ചെന്നൈയിൽ നടന്ന ലോകകപ്പ് 2023 മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ തകർപ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.ഓസീസ് ഉയര്‍ത്തിയ 200 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ, 41.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്ത് മറികടന്നു. കെഎല്‍ രാഹുല്‍ 115 ബോളില്‍ 97 റണ്‍സെടുത്ത് പുറത്താകാതെ നിന്നു, വിരാട് കോഹ്‌ലി 85 റണ്‍സ് എടുത്തു.തുടക്കത്തിലേ തന്നെ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ശ്രേയസ് അയ്യരും ഡെക്കിന് പുറത്തായിട്ടും കോലിയും രാഹുലും ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ്പാണ് ഇന്ത്യക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്.

Rate this post