❝ഏഷ്യൻ കപ്പ് 💪🇮🇳 യോഗ്യത നേടി
നമ്മുടെ അഭിമാനം ടീം 🇮🇳😍 ഇന്ത്യ ❞

വേൾഡ് കപ്പ് ഏഷ്യൻ യോഗ്യത മത്സരത്തിൽ അഫ്ഗാനിസ്ഥാനെ സമനിലയിൽ തളച്ച് ഏഷ്യൻ കപ്പിന് യോഗ്യത നേടി ടീം ഇന്ത്യ. ദോഹയിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോളുകൾ നേടിയാണ് സമനിലയിൽ പിരിഞ്ഞത്. മത്സരം സമനിലയിൽ ആയതോടെ ഗ്രൂപ്പിൽ ഖത്തർ ഒമാനും പിന്നിൽ മൂന്നാമതായതോടെയാണ് ഏഷ്യൻ കപ്പിന് യോഗ്യത നേടിയത്. സുനിൽ ഛേത്രിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം അഫ്ഗാന്റെ ശക്തമായ വെല്ലുവിളി അതിജീവിച്ചാണ് യോഗ്യത നേടിയത്. മലയാളി താരം ആശിഖ് കുരുണിയൻ ഇന്ത്യക്ക് വേണ്ടി ഗംഭീര പ്രകടനം കാഴ്ചവെച്ചു. ഇന്ത്യയുടെ ഗോൾ ഒരുക്കിയതും ആശിഖ് കുരുണിയനായിരുന്നു.


നിർണായക മത്സരത്തിൽ ശക്തമായ ടീമിനെ തന്നെയാണ് ഇന്ത്യ അണിനിരത്തിയത്. മലയാളി താരം ആഷിക് ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചപ്പോൾ സഹലിന്റെ സ്ഥാനം പകരക്കാരുടെ ബെഞ്ചിലായിരുന്നു. ഇന്ത്യയുടെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത് .മത്സരത്തിന്റെ ഒമ്പതാം മിനുട്ടിൽ ഇന്ത്യയുടെ ആദ്യ നല്ല അവസരം ഛേത്രിക്ക് ലഭിച്ചു. ഗ്ലെൻ മാർടിൻസ് ബ്രേക്ക് ചെയ്തു നേടിയ പന്ത് എടുത്ത് മുന്നേറിയ ഛേത്രി ഇടം കാലു കൊണ്ട് ഒരു ഷോട്ട് എടുത്തു എങ്കിലും അഫ്ഹാം കീപ്പറെ കീഴ്പ്പെടുത്താൻ അത് മതിയായിരുന്നില്ല. പത്താം മിനുട്ടിൽ സുരേഷും മൻ‌വീറും കൂടിയുള്ള മുന്നേറ്റത്തിൽ നിന്നും ലഭിച്ച പന്ത് ബ്രണ്ടൻ സന്ദേഷ് ജിംഗന് പാസ് ചെയ്‌തെങ്കിലും അഫ്ഗാൻ പ്രതിരോധം മറികടക്കാനായില്ല.

പതിനാറാം മിനുട്ടിൽ അമിതമായി പരാതിപ്പെട്ടതിന് ടീം ഇന്ത്യ ഹെഡ് കോച്ച് ഇഗോർ സ്റ്റിമാക്ക് മഞ്ഞ കാർഡ് കണ്ടു. 24 ആം മിനുട്ടിൽ ആഷിക് കൊടുത്ത ക്രോസ്സ് ക്യാപ്റ്റൻ ഛേത്രിക്ക് കണക്ട് ചെയ്യാൻ സാധിച്ചില്ല. വാട്ടർ ബ്രേക്കിന് ശേഷം കളിയിലേക്ക് തിരിച്ചു വന്ന അഫ്ഗാൻ താരങ്ങൾ വേഗതയുള്ള മുന്നേറ്റം കൊണ്ട് ഇന്ത്യൻ പ്രതിരോധത്തെ പരീക്ഷിച്ചു കൊണ്ടിരുന്നു. ഇരു ടീമുകൾ തുല്യത പാലിച് ആദ്യ പകുതി അവസാനിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ആഷിക്കിലൂടെ ഇന്ത്യ മുന്നേറിയെങ്കിലും ഗോൾ മാത്രം വന്നില്ല. ബ്രാൻഡൻ ഫെർണാണ്ടസിന്റെ മികച്ച ക്രോസ്സുകൾ അഫ്ഗാൻ പ്രതിരോധത്തെ വലച്ചു കൊണ്ടിരുന്നു. 63 ആം മിനുട്ടിൽ പരിശീലകൻ ഇഗോർ സ്റ്റിമാക് ബ്രാൻ‌ഡൻ ഫെർണാണ്ടസിന് പകരമായി ലാലെങ്‌മാവിയയെ ഇറക്കി. അഫ്ഗാൻ മുന്നേറ്റ താരങ്ങൾ രണ്ടു തവണ ഗോൾ കീപ്പർ ഗുർപ്രീതിനെ പരീക്ഷിക്കുകയും ചെയ്തു. 69 ആം മിനുട്ടിൽ സുനിൽ ഛേത്രിക്ക് പകരമായി ലിസ്റ്റൺ കൊളാക്കോ ഇറക്കി.

74 ആം മിനുട്ടിൽ മത്സരത്തിൽ ഇന്ത്യ മുന്നിലെത്തി അഫ്ഗാൻ പ്രതിരോധ നിരക്ക് നിരന്തരം ഭീഷണിയുയർത്തി മലയാളി താരം ആഷിക്കിന്റെ ക്രോസ്സ് കൈപ്പിടിയിൽ അഫ്ഗാൻ കീപ്പർ വരുത്തിയ പിഴവിൽ നിന്നായിരുന്നു ഗോൾ വീണത്.ആശിഖിന് മത്സരത്തിന് അവസാനം പരിക്കേറ്റ് പുറത്തു പോകേണ്ടി വന്നത് ടീമിന് ആശങ്ക നൽകി എന്നാൽ 81 ആം മിനുട്ടിൽ അഫ്ഗാൻ സമനില പിടിച്ചു . കൗമാര താരം സെമാനി സമാനിയിലൂടെയാണ് അഫ്ഗാൻ സമനില പിടിച്ചത്. സമനിലക്ക് വേണ്ടി അഫ്ഗാൻ മുന്നേറ്റ നിര കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഇന്ത്യൻ പ്രതിരോധം ബേദിക്കാനായില്ല.

ഈ സമനിലയോട് ഇന്ത്യ ഗ്രൂപ്പിൽ 7 പോയിന്റുമായി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഖത്തറും ഒമാനുമാണ് ഗ്രൂപ്പിൽ ആദ്യ രണ്ടു സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തത്. മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെ ഇന്ത്യ ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ട് പോരാട്ടത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് യോഗ്യത നേടി.