❝ ⚽👑 ഇതിഹാസ 💪🇮🇳 താണ്ഡവത്തിൽ
ബംഗ്ലാദേശ് ചാരം ❞

വേൾഡ് യോഗ്യത മത്സരത്തിൽ അയൽക്കാരായ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഏഷ്യൻ കപ്പിനുള്ള യോഗ്യത പ്രതീക്ഷകൾ ഇന്ത്യ സജീവമാക്കി. ഇന്ത്യ പൂർണ ആധിഅപത്യം പുലർത്തിയ മത്സരത്തിൽ രണ്ടാം പകുതിയിൽ ക്യാപ്റ്റൻ സുനിൽ ഛേത്രി നേടിയ രണ്ടു ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ ജയം. രണ്ടാം പകുതിയിൽ ഇറങ്ങി മികച്ച പ്രകടനം പുറത്തെടുത്ത മലയാളി താരം ആഷിക്കിന്റെ ക്രോസിൽ നിന്നായിരുന്നു ഛേത്രിയുടെ ആദ്യ ഗോൾ. 2015 നവംബറിൽ ബാംഗ്ലൂരിൽ നടന്ന യോഗ്യതാ റൗണ്ട് മത്സരത്തിൽ ഗുവാമിനെതിരെ 1-0 ന് ജയിച്ചതിനു ശേഷം യോഗ്യത മത്സരത്തിൽ ഇന്ത്യയുടെ ആദ്യ ജയം കൂടിയാണിത്.

ഏഷ്യൻ കപ്പിന് യോഗ്യത നേടണമെങ്കിൽ വിജയം നിർബന്ധമായ കളിയിൽ ആദ്യ ഇലവനിൽ സഹലും ആഷിക്കും ആദ്യ് ഇലവനിൽ സ്ഥാനം പിടിച്ചില്ല. ഇന്ത്യൻ താരം ബ്രെൻഡൻ ഫെര്ണാണ്ടസിനെ ഫൗൾ ചെയ്തതിന് ബംഗ്ലാദേശ് താരം റാകിബിനെ രണ്ടാം മിനുട്ടിൽ തന്നെ മഞ്ഞ കാർഡ് കാണിച്ചായിരുന്നു മത്സരം തുടങ്ങിയത്. ആദ്യ പത്തു മിനുട്ടിൽ തന്നെ കളിയുടെ നിയന്ത്രം ഏറ്റെടുതെ ഇന്ത്യ കൂടുതൽ സമയം പന്ത് കൈവശം വെച്ചു. കൂടുത്ൽ സമയവും ബംഗ്ലാ പകുതിയിലായിരുന്നു കളി നടന്നത്. മൻവീറും വിപിനും ചേർന്ന് ബംഗ്ലാ ഡിഫെൻസിനെ പരീക്ഷിച്ചു. 15 ആം മിനുട്ടിൽ ഗോൾ നേടാൻ മൻവീറിന് മികച്ച അവസരം ലഭിച്ചു. ഇടതുവശത്ത് നിന്നും സുബാഷിഷിൽ പന്ത് സ്വീകരിച്ച പ്ലേമേക്കർ ബ്രാൻഡൻ മികച്ചൊരു ത്രൂ ബോൾ മൻവീറിന് കൊടുത്തെങ്കിലും ഗോൾകീപ്പറിനെ മറികടക്കുന്നതിനുള്ള രണ്ടാമത്തെ ടച്ച് നിയന്ത്രിക്കാനായില്ല.


മത്സരത്തിന്റെ പൂർണ നിയന്ത്രം ഏറ്റെടുതെ ഇന്ത്യ കൂടുതൽ മുന്നേറി കളിച്ചു. മധ്യ നിരയിൽ ഗ്ലാൻ മാർട്ടിൻസ് മത്സരം നിയന്ത്രിച്ച് ഇന്ത്യയെ മുന്നോട്ട് കൊണ്ട് പോയി. 29 ആം മിനുട്ടിൽ ഉഡന്തതുടെ ക്രോസ്സ് കണക്ട് ചെയ്യുന്നതിനിടയിൽ പന്ത് നെഞ്ചിൽ സ്വീകരിച്ച ഛേത്രിയെ ബംഗ്ലാ താരങ്ങൾ ഫൗൾ ചെയ്തതിന് പെനാൽറ്റിക്ക് ഇന്ത്യ വാട്സഹിച്ചെങ്കിലും റഫറി അനുവദിച്ചില്ല. 35 ആം മിനുട്ടിൽ ഇന്ത്യ ഗോളിന്റെ അടുത്തെത്തി ബ്രാൻ‌ഡന്റെ കോർണർ‌ കിക്കിൽ നിന്നുള്ള പന്തിൽ നിന്നും സന സിംഗിന്റെ ഹെഡ്ഡർ ബംഗ്ലാ താരം ലൈനിൽ വെച്ച് ക്ലിയർ ചെയ്തു. ആദ്യ പകുതിയിൽ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഇന്ത്യക്ക് ഗോൾ നേടാനായില്ല.

രണ്ടാം പകുതിയിൽ രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങിയത്. ഉഡന്തയ്ക്കും ബിപിനും പകരമായി യാസിറും ആഷിക്കും ഇറങ്ങി. രണ്ടാം പകുതിയിലും ഇന്ത്യ തുടരെ മുന്നേറി കളിച്ചെങ്കിലും ഗോൾ നേടാനുള്ള അവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചില്ല. യാസിറിന്റേയും ആഷിക്കിന്റേയും വരവ് ഇന്ത്യൻ നിരയിൽ ഉണർവ് കൊണ്ട് വന്നു .സന്ദേഷ് ജിങ്കാൻ ഒരു അർഥവസരം ലഭിക്കുകയും ചെയ്തു. 62 ആം മിനുട്ടിൽ ഒരു ഫ്രീകിക്കിൽ നിന്നും ഛേത്രിയുടെ ഫ്രീ ഹെഡ്ഡർ ഗോൾ പോസ്റ്റിനു പുറത്തേക്ക് പോയി. 73 ആം മിനുട്ടിൽ ബ്രാൻ‌ഡൻ‌ എടുത്ത കോർണറിൽ നിന്നും സുഭാഷിഷ് ഹെഡ്ഡർ പുറത്തേക്ക് പോയി.

79 ആം മിനുട്ടിൽ ഇന്ത്യ ആദ്യ ഗോൾ നേടി. ഛേത്രിയാണ് അവസാനം ബംഗ്ലാ വല കുലുക്കിയത് . ഇടതു വിങ്ങിൽ നിന്നും ആഷിക് കൊടുത്ത ക്രോസിൽ നിന്നായിരുന്നു ഇന്ത്യൻ ക്യാപ്റ്റന്റെ ഹെഡ്ഡറിലൂടെ ഗോൾ. ഇഞ്ചുറി ടൈമിൽ ഛേത്രി വീണ്ടും ഇന്ത്യയെ മുന്നിലെത്തിച്ചു വലതു വശത്തു നിന്നും ലഭിച്ച പാസ് മനോഹരമായി കണ്ട്രോൾ ചെയ്ത് മികച്ചൊരു ഷോട്ടിലൂടെ ബംഗ്ലാദേശ് വല കുലുക്കി.