നേപ്പാളിനെ തകർത്തെറിഞ്ഞ് ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സെമിയിലേക്ക് മാർച്ച് ചെയ്ത് ഇന്ത്യ |India |Asian Games
2023ലെ ഏഷ്യൻ ഗെയിംസിന്റെ ക്വാർട്ടർ ഫൈനലിൽ നേപ്പാളിനെതിരായ വിജയത്തോടെ സെമി ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് ഇന്ത്യ.23 റൺസിന്റെ വിജയമാണ് ഇന്ത്യ നേടിയത്.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 202/4 എന്ന എന്ന വമ്പൻ സ്കോറാണ് ഉയർത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ നേപ്പാൾ പൊരുതിയെങ്കിലും 179/9 എന്ന സ്കോറിലൊതുങ്ങി.
യശസ്വി ജയ്സ്വാളിന്റെ അവിശ്വസനീയമായ സെഞ്ചുറിയാണ് ഇന്ത്യയുടെ വിജയത്തിന് അടിത്തറ പാകിയത്.ബാറ്റിംഗ് തിരഞ്ഞെടുത്ത ശേഷം ഇന്ത്യക്കായി ജയ്സ്വാളും ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്വാദും ചേർന്ന് 103 റൺസ് കൂട്ടിച്ചേർത്തു.
ഗെയ്ക്വാദ് (25) പുറത്തുപോയെങ്കിലും ജയ്സ്വാൾ സെഞ്ച്വറി നേടി.ശിവം ദുബെ (25), റിങ്കു സിങ് (37) എന്നിവർ ഫിനിഷിംഗ് ടച്ച് നൽകി.ടി20 ഐ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമായി മാറിയിരിക്കുകയാണ് യുവ സെൻസേഷൻ യശസ്വി ജയ്സ്വാൾ.
ഹാങ്ഷൗവിലെ പിംഗ്ഫെംഗ് കാമ്പസ് ക്രിക്കറ്റ് ഫീൽഡിൽ നേപ്പാളിനെതിരായ ഏഷ്യൻ ഗെയിംസ് 2023 ക്വാർട്ടർ ഫൈനലിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. ന്യൂസിലൻഡിനെതിരെ 23 വർഷവും 146 ദിവസവും സെഞ്ച്വറി നേടിയ ശുഭ്മാൻ ഗില്ലിന്റെ റെക്കോർഡാണ് 21 വർഷം ഒമ്പത് മാസവും 13 ദിവസവും ജയ്സ്വാൾ തകർത്തത്.ഫോർമാറ്റിലെ തന്റെ ആറാം മത്സരത്തിൽ തന്റെ കന്നി ടി20 ഐ സെഞ്ചുറിയിലെത്താൻ ജയ്സ്വാൾ 48 പന്തുകൾ എടുത്തു.
𝐘𝐚𝐬𝐡𝐚𝐬𝐯𝐢 𝐉𝐚𝐢𝐬a koi nahi 🔥🙌
— Sony Sports Network (@SonySportsNetwk) October 3, 2023
The star batter smashes a 💯 in India's first-ever men's cricket match at the #AsianGames, becoming the youngest Indian to do so 🏏#SonySportsNetwork #Cheer4India #Hangzhou2022 #IssBaar100Paar #Cricket #YashasviJaiswal #TeamIndia |… pic.twitter.com/wGeFsBhjtb
16-ാം ഓവറിൽ സോംപാൽ കാമിയുടെ പന്തിൽ സിംഗിൾ റൺസ് നേടി അദ്ദേഹം മൂന്നക്കത്തിലെത്തിയത്.49 പന്തിൽ 8 ഫോറും 7 സിക്സും സഹിതമാണ് അദ്ദേഹം 100 റൺസ് നേടിയത്.ഐ ക്രിക്കറ്റിലെ ഇന്ത്യയുടെ നാലാമത്തെ വേഗമേറിയ സെഞ്ചുറിയാണിത്.രോഹിത് ശർമ്മ (35 പന്തിൽ), സൂര്യകുമാർ (45 പന്തിൽ), കെ എൽ രാഹുൽ (46 പന്തിൽ) എന്നിവരാണ് ഇക്കാര്യത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ.
India beat Nepal in their first-ever Asian Games men's cricket match and reach the semi-finals 💙🇮🇳#SonySportsNetwork #Cheer4India #Hangzhou2022 #IssBaar100Paar #Cricket #TeamIndia | @Media_SAI pic.twitter.com/iNXIstzOLd
— Sony Sports Network (@SonySportsNetwk) October 3, 2023
കുശാൽ ബർട്ടെൽ (28), കുശാൽ മല്ല (29), ദിപേന്ദ്ര സിംഗ് ഐറി (32), സൺദീപ് ജോറ (29) എന്നിവർ നേപ്പാളിന് വേണ്ടി ബാറ്റുകൊണ്ടു പൊരുതിയെങ്കിലും വിജയം നേടാനായില്ല.മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവി ബിഷ്നോയ് ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്തു.നാലോവറിൽ 24 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയത്.ടി20 ക്രിക്കറ്റിൽ 16.91 ശരാശരിയിൽ 13 മത്സരങ്ങളിൽ നിന്ന് 23 വിക്കറ്റുകളാണ് ബിഷ്ണോയിയുടെ സമ്പാദ്യം.