ടി20യിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമായി യശസ്വി ജയ്‌സ്വാൾ|Yashasvi Jaiswal |Asian Games 2023

ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ പ്രതിഭകളിൽ ഒരാളായി താൻ വിലയിരുത്തപ്പെടുന്നത് എന്തുകൊണ്ടാണെന്ന് യുവതാരം യശ്വസ്വി ജയ്‌സ്വാൾ വീണ്ടും തെളിയിച്ചു.ടി20 ഐ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമായി മാറിയിരിക്കുകയാണ് യുവ സെൻസേഷൻ യശസ്വി ജയ്‌സ്വാൾ.

ഹാങ്‌ഷൗവിലെ പിംഗ്‌ഫെംഗ് കാമ്പസ് ക്രിക്കറ്റ് ഫീൽഡിൽ നേപ്പാളിനെതിരായ ഏഷ്യൻ ഗെയിംസ് 2023 ക്വാർട്ടർ ഫൈനലിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. ന്യൂസിലൻഡിനെതിരെ 23 വർഷവും 146 ദിവസവും സെഞ്ച്വറി നേടിയ ശുഭ്മാൻ ഗില്ലിന്റെ റെക്കോർഡാണ് 21 വർഷം ഒമ്പത് മാസവും 13 ദിവസവും ജയ്‌സ്വാൾ തകർത്തത്.ഫോർമാറ്റിലെ തന്റെ ആറാം മത്സരത്തിൽ തന്റെ കന്നി ടി20 ഐ സെഞ്ചുറിയിലെത്താൻ ജയ്‌സ്വാൾ 48 പന്തുകൾ എടുത്തു.

16-ാം ഓവറിൽ സോംപാൽ കാമിയുടെ പന്തിൽ സിംഗിൾ റൺസ് നേടി അദ്ദേഹം മൂന്നക്കത്തിലെത്തിയത്.അന്താരാഷ്ട്ര ടി20യിൽ സെഞ്ചുറികൾ നേടിയ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ കൂട്ടത്തിൽ ജയ്‌സ്വാളും കയറിയിരിക്കുകയാണ്.ശുഭ്മാൻ ഗിൽ, സുരേഷ് റെയ്ന, കെ എൽ രാഹുൽ, രോഹിത് ശർമ്മ, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, വിരാട് കോഹ്ലി എന്നിവരാണ് മൂന്നക്കം കടന്ന മറ്റു താരങ്ങൾ.ഡൊമിനിക്കയിലെ തന്റെ ആദ്യ ടെസ്റ്റ് മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ സെഞ്ച്വറി (171 റൺസ്) നേടിയ ജയ്‌സ്വാൾ ഇതിനകം തന്നെ ടെസ്റ്റ് ക്രിക്കറ്റിൽ ഗംഭീരമായ അരങ്ങേറ്റം നടത്തിയിരുന്നു.

നെപ്പോൾ എതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ടീം ഇന്ത്യ നേടിയത് 20 ഓവറിൽ 4 വിക്കെറ്റ് നഷ്ടത്തിൽ 202 റൺസ് .49 ബോളിൽ 8 ഫോറും ഏഴ് സിക്സും നേടിയ ജയ്‌സ്വാൾ 100 റൺസിന് തന്നെ പുറത്തായി.നായകൻ ഗൈഗ്വാദ് 25 റൺസ്സുമായി പുറത്തായപ്പോൾ അവസാന ഓവറുകളിൽ റൺസ് അടിച്ചു കൂട്ടിയത് ശിവം ദൂബേ, റിങ്കു സിംഗ് എന്നിവരാണ്.ദൂബൈ 19 ബോളിൽ 25 റൺസ് നേടിയപ്പോൾ റിങ്കു സിംഗ് 37 റൺസ് നേടി.

Rate this post