രോഹിത് ശർമ്മ ഇന്ത്യക്കായി ടി 20 മത്സരങ്ങൾ കളിക്കില്ല , ഏകദിന ലോകകപ്പിന് മുന്നേ തീരുമാനം എടുത്തു | Rohit Sharma
ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ക്യാപ്റ്റൻ രോഹിത് ശർമ്മ ഇനി ടി20 ഇന്റർനാഷണലുകൾ കളിക്കാൻ സാധ്യതയില്ലെന്നും ഏകദിന ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ് തന്റെ ഭാവിയെക്കുറിച്ച് ചർച്ച ചെയ്തിരുന്നതായും ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.2022 നവംബറിൽ ഇന്ത്യ ടി20 ലോകകപ്പ് സെമിയിൽ പുറത്തായതിന് ശേഷം രോഹിത് ഈ ഫോർമാറ്റിൽ ഒരു കളി പോലും കളിച്ചിട്ടില്ല.
അതിനുശേഷം ടി20യിൽ ഹാർദിക് പാണ്ഡ്യയാണ് കൂടുതലും ഇന്ത്യൻ ടീമിനെ നയിച്ചത്.രോഹിത് ഇനിയൊരിക്കലും ഇന്ത്യക്ക് വേണ്ടി ടി20 കളിക്കില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യക്ക് വേണ്ടി 148 ടി20 മത്സരങ്ങളില്‍ നിന്ന് 3853 റണ്‍സാണ് രോഹിത് നേടിയത്. നാല് സെഞ്ചുറികള്‍ നേടിയിട്ടുള്ള താരത്തിന്റെ സ്ട്രൈക്ക് റേറ്റ് 140ന് അടുത്താണ്. കഴിഞ്ഞ ഒരു വര്‍ഷമായി ഇന്ത്യയ്ക്ക് വേണ്ടി ഒരു ടി20 മത്സരം പോലും രോഹിത് കളിച്ചിട്ടില്ല.
”ഇതൊരു പുതിയ സംഭവവികാസമല്ല. ഏകദിന ലോകകപ്പിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ കഴിഞ്ഞ ഒരു വർഷമായി രോഹിത് ടി20 മത്സരങ്ങളൊന്നും കളിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം സെലക്ടർമാരുടെ ചെയർമാൻ അജിത് അഗാർക്കറുമായി വിപുലമായ ചർച്ചകൾ നടത്തി. ടി20യിൽ നിന്ന് വിട്ടുനിൽക്കാൻ അദ്ദേഹം തന്നെ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇത് പൂർണ്ണമായും രോഹിത്തിന്റെ തീരുമാനമായിരുന്നു”ബിസിസിഐ വൃത്തങ്ങൾ പിടിഐയോട് പറഞ്ഞു.
Multiple news media is reporting @ImRo45 will not play T 20 international any more. It's heart breaking for us 💔#Hitman #RohitSharma pic.twitter.com/9pc6rzN418
— Trinesh Mondal (@trineshmondal) November 22, 2023
രോഹിത് ഇല്ലെങ്കില്‍ ഓപ്പണിങ്ങില്‍ ഇന്ത്യയ്ക്ക് നാല് ഓപ്ഷനുകളുണ്ട്. ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്സ്വാള്‍, ഇഷാന്‍ കിഷന്‍, ഋുതുരാജ് ഗെയ്ക്വാദ്.ഇവരെല്ലാം ഐപിഎൽ പ്രകടനം തെളിയിച്ചവരാണ്.തന്റെ കരിയറിന്റെ ഈ ഘട്ടത്തിൽ രോഹിത് തന്റെ ജോലിഭാരം നിയന്ത്രിക്കാനും തന്റെ കരിയറിന്റെ ശേഷിക്കുന്ന കാലയളവിൽ പരിക്കുകളില്ലാതെ തന്നെ തുടരുമെന്ന് ഉറപ്പാക്കാനും ആഗ്രഹിക്കുന്നു എന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ.