‘ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയിൽ ഇന്ത്യ ഭയമില്ലാതെ കളിക്കണം’ : സൂര്യകുമാർ യാദവ് | IND vs AUS

ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയിൽ ഭയരഹിത ക്രിക്കറ്റ് കളിക്കാൻ ഇന്ത്യൻ ടീമിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഇന്ന് വിശാഖപട്ടണത്തിലെ രാജശേഖര റെഡ്ഡി എസിഎ-വിഡിസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ചാണ് പരമ്പരയിലെ ആദ്യ മത്സരം അരങ്ങേറുന്നത്.

രോഹിത് ശർമ്മയുടെയും ഹാർദിക് പാണ്ഡ്യയുടെയും അഭാവത്തിൽ ഇന്ത്യയെ നയിക്കുന്ന സൂര്യകുമാർ അടുത്ത വർഷം വെസ്റ്റ് ഇൻഡീസിലും യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലും (യുഎസ്എ) നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് കണക്കിലെടുത്ത് പരമ്പരയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.

“ടി20 ലോകകപ്പ് മനസ്സിൽ വെച്ചുകൊണ്ട്, അതുവരെ ഞങ്ങൾ കളിക്കാൻ പോകുന്ന ഗെയിമുകൾ വളരെ പ്രധാനമാണ്. അവരോടുള്ള എന്റെ സന്ദേശം വളരെ വ്യക്തമാണ്, നിർഭയരായിരിക്കുക, ടീമിനെ സഹായിക്കാൻ ആവശ്യമായതെല്ലാം ചെയ്യുക, ഐപിഎല്ലിൽ അവർ അത് ചെയ്യുന്നു, അവർ അടുത്തിടെ ധാരാളം ആഭ്യന്തര ക്രിക്കറ്റും കളിച്ചിട്ടുണ്ട്” മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തിൽ സൂര്യകുമാർ പറഞ്ഞു. ” യുവ താരങ്ങൾ എല്ലാ നല്ല ഫോമിലാണ്, ഞാൻ അവരോട് ഒരു കാര്യം മാത്രമേ പറഞ്ഞിട്ടുള്ളൂ ‘ഗ്രൗണ്ടിൽ ചെന്ന് നിങ്ങളുടെ സമയം ആസ്വദിക്കുക ”അദ്ദേഹം കൂട്ടിച്ചേർത്തു.

വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, എംഎസ് ധോണി, ഹാർദിക് പാണ്ഡ്യ, സുരേഷ് റെയ്‌ന, ശിഖർ ധവാൻ, റുതുരാജ് ഗെയ്‌ക്‌വാദ്, കെഎൽ രാഹുൽ, ഋഷഭ് പന്ത്, അജിങ്ക്യ രഹാനെ, വീരേന്ദർ സെവാഗ്, ജസ്പ്രീത് ബുംറ എന്നിവർക്ക് ശേഷം ഇന്ത്യൻ ടീമിനെ നയിക്കുന്ന പതിമൂന്നാം താരമാണ് സൂര്യകുമാർ. ഏകദിന ലോകകപ്പിൽ സൂര്യകുമാറിന് പ്രതീക്ഷിച്ച പ്രകടനം ന്പുറത്തെടുക്കാൻ സാധിച്ചില്ല.

Rate this post