ദക്ഷിണാഫ്രിക്കക്കെതിരെയുള്ള തകർപ്പൻ ഫിഫ്‌റ്റിയോടെ എംഎസ് ധോണിയുടെ റെക്കോർഡ് തകർത്ത് സൂര്യകുമാർ |Suryakumar Yadav

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ സൂര്യകുമാർ യാദവ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തകർപ്പൻ ഇന്നിംഗ്‌സ് കളിച്ചു. ദക്ഷിണാഫ്രിക്കയിൽ അവർക്കെതിരെ അർധസെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി മാറിയിരിക്കുകയാണ് സൂര്യ കുമാർ യാദവ്.

സൗത്ത് ആഫ്രിക്കയിൽ T20I മത്സരത്തിൽ ഒരു ഇന്ത്യൻ ക്യാപ്റ്റന്റെ ഏറ്റവും ഉയർന്ന സ്കോർ മഹേന്ദ്ര സിംഗ് ധോണിയുടെ പേരിലായിരുന്നു, ഇതാണ് സൂര്യ കുമാർ മറികടന്നത്.ഗ്കെബെർഹയിൽ നടന്ന മത്സരത്തിൽ ഇന്ത്യയെ തകർച്ചയെ നേരിടുമ്പോൾ ക്രീസിലെത്തിയ സൂര്യ മികച്ച പ്രകടനം പുറത്തെടുക്കുകയും ഇന്ത്യയെ 180/7 എന്ന മികച്ച സ്‌കോറിൽ എത്തിക്കുകയും ചെയ്തു.ഇന്ത്യ രണ്ട് ഓപ്പണർമാരെയും ഡക്കിന് നഷ്ടപ്പെട്ടപ്പോൾ ബാറ്റിങ്ങിന് ഇറങ്ങിയ യാദവ് ഇന്ത്യയെ മുന്നോട്ട് കൊണ്ടി പോയി.

കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായിട്ടും റണ്ണൊഴുക്ക് നിലനിർത്തിയ സൂര്യ തിലക് വർമ്മയെയും പിന്നീട് റിങ്കു സിംഗിനെയും കൂട്ടുപിടിച്ച്‌ ഇന്ത്യൻ ഇന്നിങ്സ് മുന്നോട്ട് കൊണ്ട് പോയി.മത്സരത്തിൽ 36 പന്തിൽ നിന്നും അഞ്ചു ഫോറും 3 സിക്സുമടക്കം 56 റൺസാണ് സൂര്യകുമാർ നേടിയത്.ക്യാപ്റ്റൻസിയുടെ ഭാരം തന്റെ ബാറ്റിംഗിനെ ബാധിക്കാൻ അനുവദിക്കാത്തതിന് ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്‌കറിൽ നിന്ന് സൂര്യ പ്രശംസ പിടിച്ചുപറ്റി.

ഏറ്റവും വേഗത്തിൽ 2000 ടി20 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ ബാറ്റ്‌സ്മാൻ എന്ന റെക്കോർഡും യാദവ് സ്വന്തമാക്കി.ഇന്ത്യൻ ഇതിഹാസം വിരാട് കോഹ്‌ലിയുടെ ഒപ്പമെത്താൻ സൂര്യക്ക് സാധിച്ചു.നിലവിൽ ടി20 ക്രിക്കറ്റിലെ ഒന്നാം നമ്പർ ബാറ്ററാണ് യാദവ്, ഇതിനകം മൂന്ന് ടി20 സെഞ്ചുറികൾ നേടിയിട്ടുണ്ട്.

Rate this post