ദക്ഷിണാഫ്രിക്കയിലെ രണ്ടാം ടി20യിൽ ഇന്ത്യയുടെ തോൽവിക്ക് പിന്നിലെ പ്രധാന കാരണം വെളിപ്പെടുത്തി സൂര്യകുമാർ യാദവ് | SA vs IND | Suryakumar Yadav

മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ടി20യിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയെ 5 വിക്കറ്റിന് പരാജയപ്പെടുത്തി 1-0ന് മുന്നിലെത്തി. മഴമൂലം ആദ്യ മത്സരം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചിരുന്നു.19.3 ഓവറിൽ 180/7 എന്ന മികച്ച സ്‌കോറാണ് ഇന്ത്യ നേടിയത്. ദക്ഷിണാഫ്രിക്കയ്ക്ക് 15 ഓവറിൽ 152 റൺസാണ് പുതുക്കിയ വിജയ ലക്‌ഷ്യമായി കൊടുത്തത്.

27 പന്തിൽ 49 റൺസ് നേടിയ റീസ ഹെൻഡ്രിക്‌സിന്റെ മികവിൽ 13.5 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ സൗത്ത് ആഫ്രിക്ക വിജയം പൂർത്തിയാക്കി.ദക്ഷിണാഫ്രിക്കൻ ഓപ്പണർമാരായ റീസയും മാത്യു ബ്രീറ്റ്‌സ്‌കെയും മനോഹരമായി ബാറ്റ് വീശിയെന്നും ഹെൻഡ്രിക്‌സിന്റെ ക്യാപ്റ്റൻ എയ്ഡൻ മാർക്രമുമായുള്ള കൂട്ടുകെട്ട് തന്റെ ടീമിന്റെ പ്രതീക്ഷകൾ അവസാനിപ്പിച്ചെന്നും ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പറഞ്ഞു.

“തുടക്കത്തിൽ അവർ ഉജ്ജ്വലമായി ബാറ്റ് ചെയ്യുകയും കളി ഞങ്ങളിൽ നിന്ന് അകറ്റുകയും ചെയ്തു. ദക്ഷിണാഫ്രിക്ക 70-ൽ എത്തി,” അദ്ദേഹം പറഞ്ഞു.മഴ തീർച്ചയായും ഇന്ത്യയുടെ പരാജയത്തിൽ വലിയൊരു പങ്കു വഹിച്ചിട്ടുണ്ട്.നനഞ്ഞ പന്തിൽ പന്തെറിയുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് തോൽവിയെ തുടർന്ന് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പറഞ്ഞു. വീണ്ടും സമാനമായ സാഹചര്യങ്ങൾ വരുമെന്നും എന്നാൽ മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

” ഒരു ഘട്ടത്തിൽ മികച്ച സ്കോറാണെന്നു ഞാൻ കരുതി, പക്ഷേ അവർ ആദ്യ 5-6 ഓവറിൽ മനോഹരമായി ബാറ്റ് ചെയ്യുകയും ഗെയിം ഞങ്ങളിൽ നിന്ന് അകറ്റുകയും ചെയ്തു.നനഞ്ഞ പന്തിൽ ഇത് ബുദ്ധിമുട്ടായിരുന്നു, പക്ഷേ ഭാവിയിൽ സമാനമായ സാഹചര്യങ്ങൾ ഞങ്ങൾ അഭിമുഖീകരിക്കും, ഇത് ഞങ്ങൾക്ക് ഒരു നല്ല പഠനമാണ്. മൂന്നാം ടി20ക്കായി കാത്തിരിക്കുകയാണ്,” മത്സരത്തിന് ശേഷമുള്ള അവതരണത്തിൽ സൂര്യ പറഞ്ഞു.

ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (36 പന്തിൽ 56), റിങ്കു സിങ് (39 പന്തിൽ 68) എന്നിവരുടെ അർദ്ധ സെഞ്ചുറിയാണ് ഇന്ത്യക്ക് മികച്ച സ്കോർ നേടിക്കൊടുത്തത്.പുതുക്കിയ വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 13.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 154 റൺസെടുത്തു. ദക്ഷിണാഫ്രിക്കയ്ക്കായി റീസ ഹെൻഡ്രിക്‌സും (49) ക്യാപ്റ്റൻ എയ്ഡൻ മാർക്രമും (30) മികച്ച സംഭാവന നൽകി.

Rate this post