രാജ്‌കോട്ടിലെ ചരിത്രവിജയത്തോടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ വലിയ മുന്നേറ്റവുമായി ഇന്ത്യ | IND vs ENG
റണ്ണുകളുടെ അടിസ്ഥാനത്തിൽ ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും വലിയ വിജയം നേടിയതിന് ശേഷം ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് റാങ്കിംഗിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു.രാജ്‌കോട്ട് ടെസ്റ്റിൽ ഇന്ത്യ ഇംഗ്ലണ്ടിനെ 434 റൺസിന് ആണ് പരാജയപ്പെടുത്തിയത്.വിശാഖപട്ടണത്തിലെയും രാജ്‌കോട്ടിലെയും രണ്ട് തകർപ്പൻ വിജയങ്ങളുടെ പിൻബലത്തിൽ ഇന്ത്യ 5 മത്സരങ്ങളുടെ പരമ്പരയിൽ 2-1 ന് മുന്നിലെത്തി.
ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു.മൂന്നാം ടെസ്റ്റ് നടക്കുമ്പോൾ ഇന്ത്യ റാങ്കിംഗിൽ മൂന്നാം സ്ഥാനത്താണ്. കൂറ്റൻ വിജയത്തിന് ശേഷം രണ്ടാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയെ പിന്തള്ളി ഇന്ത്യ പോയിൻ്റ് പട്ടികയിൽ മുന്നേറി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയതിന് ശേഷം ന്യൂസിലൻഡ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്.7 മത്സരങ്ങളിൽ 4 വിജയവും രണ്ടു തോൽവിയും ഒരു സമനിലയും ഇന്ത്യ നേടി.ഇതുവരെ 10 മത്സരങ്ങൾ കളിച്ച ഓസ്‌ട്രേലിയ 6 ജയവും 3 തോൽവിയും 1 സമനിലയും നേടി.3 ജയവും 4 തോൽവിയും 1 സമനിലയുമായി ഇംഗ്ലണ്ട് പോയിൻ്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്.
59.52 പോയിന്റുകളാണ് ഇന്ത്യയ്ക്കുള്ളത്. ഓസ്‌ട്രേലിയയ്ക്ക് 55.00 പോയിന്റാണുള്ളത്. 75 പോയിന്റുള്ള ന്യൂസിലന്‍ഡാണ് ഒന്നാം സ്ഥാനത്ത്.പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ഇംഗ്ലണ്ട്. 21.87 പോയിന്റാണ് ഇംഗ്ലീഷ് പടയുടെ സമ്പാദ്യം. ഇംഗ്ലണ്ടിന് താഴെ ശ്രീലങ്ക മാത്രമാണുള്ളത്.557 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്നതിനിടെ ഇംഗ്ലണ്ട് വെറും 112 റൺസിന് തകരുകയും ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തോൽവി രേഖപ്പെടുത്തുകയും ചെയ്തു. ഇംഗ്ലണ്ടിൻ്റെ ബാസ്ബോൾ തകർന്നടിഞ്ഞപ്പോൾ ഇന്ത്യൻ ടീം ബാറ്റിലും പന്തിലും ക്ലിനിക്കൽ ഷോ നടത്തി. നാലാം ഇന്നിംഗ്സിൽ 5 വിക്കറ്റ് വീഴ്ത്തുകയും കളിയുടെ ആദ്യ ഇന്നിംഗ്സിൽ മിന്നുന്ന സെഞ്ച്വറി നേടുകയും ചെയ്തതിന് ജന്മനാട്ടിലെ ഹീറോ രവീന്ദ്ര ജഡേജയാണ് കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടത്.
India climb to second position after an emphatic win over England 💪
— ICC (@ICC) February 18, 2024
Read on ➡️ https://t.co/yWwS67wIlI#INDvENG #WTC25 pic.twitter.com/Jhk1j2kFeE
ആദ്യ ഇന്നിംഗ്‌സിൽ 33ന് 33 എന്ന നിലയിൽ നിന്ന് 445 റൺസെന്ന സ്‌കോറിലേക്ക് ഇന്ത്യ മുന്നേറി. ക്യാപ്റ്റൻ രോഹിത് ശർമ്മ 131 റൺസ് അടിച്ചെടുത്തു. രവിചന്ദ്രൻ അശ്വിൻ ഇല്ലാതെ ഇന്ത്യൻ ബൗളർമാർക്ക് ടെസ്റ്റിൻ്റെ മൂന്നാം ദിനം ഇംഗ്ലണ്ടിനെ 319 റൺസിൽ ഒതുക്കാനായി. 214 റൺസിൻ്റെ റെക്കോർഡ് ഭേദിച്ച ഇന്നിംഗ്സുമായി യശസ്വി ജയ്‌സ്വാളാണ് ഇന്ത്യയുടെ ബാറ്റിംഗ് നയിച്ചത്.ഫെബ്രുവരി 23 മുതൽ റാഞ്ചിയിൽ നടക്കുന്ന നാലാം ടെസ്റ്റിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും.