‘ഇന്ത്യയ്ക്ക് പുതിയ വീരേന്ദർ സെവാഗിനെ കിട്ടി’ : രാജ്‌കോട്ടിൽ ഇരട്ട സെഞ്ച്വറി നേടിയ യശസ്വി ജയ്‌സ്വാളിനെ പ്രശംസിച്ച് മൈക്കൽ വോൺ | Yashasvi Jaiswal 

രാജ്‌കോട്ടിൽ യശസ്വി ജയ്‌സ്വാളിൻ്റെ ഇരട്ട സെഞ്ചുറിയെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ് അഭിനന്ദിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. പുതിയ വീരേന്ദർ സെവാഗിനെ ഇന്ത്യ കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു.രാജ്‌കോട്ടിലെ നിരഞ്ജൻ ഷാ സ്റ്റേഡിയത്തിൽ നടന്ന അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഇന്ത്യ ഇംഗ്ലണ്ടിന് 557 റൺസ് വിജയലക്ഷ്യം വെച്ചപ്പോൾ ജയ്‌സ്വാൾ പുറത്താകാതെ 214 റൺസ് നേടി.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് സ്കോററായ ജയ്‌സ്വാൾ രാജ്‌കോട്ടിൽ നാലാം ദിവസം തൻ്റെ രണ്ടാം ഇരട്ട സെഞ്ച്വറി നേടി. 236 പന്തിൽ 16 ബൗണ്ടറികളും 12 സിക്‌സും സഹിതം 216 റൺസാണ് ജയ്‌സ്വാൾ നേടിയത്.ജയ്‌സ്വാളിൻ്റെ ബാറ്റിംഗിൽ ഇന്ത്യയെ തങ്ങളുടെ രണ്ടാം ഇന്നിംഗ്‌സിൽ 4 വിക്കറ്റ് നഷ്ടത്തിൽ 430 എന്ന നിലയിൽ ഡിക്ലയർ ചെയ്തു, ഇംഗ്ലണ്ടിന് പിന്തുടരാനുള്ള കൂറ്റൻ വിജയലക്ഷ്യം നൽകുകയും ചെയ്തിരുന്നു.

” ജയ്‌സ്വാളിനെ കാണുമ്പോൾ ഇന്ത്യക്ക് പുതിയ വിരേന്ദർ സേവാഗിനെ കിട്ടയത് പോലെയാണ് തോന്നുന്നത് .മുൻപ് സെവാഗ് ചെയ്തത് പോലെ എല്ലാ ഫോര്മാറ്റിലും ബൗളർമാർമാർക്കെതിരെ ജയ്‌സ്വാൾ ആധിപത്യം പുലർത്തും ‘ വോൺ പറഞ്ഞു.രണ്ട് ഡബിൾ സെഞ്ചുറികളും ഒരു ഫിഫ്റ്റിയും അടിച്ചുകൂട്ടിയ ജയ്‌സ്വാൾ ഈ പരമ്പരയിൽ ഇതിനകം 545 റൺസ് നേടിയിട്ടുണ്ട്.

വിരാട് കോഹ്‌ലിക്കും വിനോദ് കാംബ്ലിക്കും ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ തുടർച്ചയായി ഇരട്ട സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ബാറ്ററായി ജയ്‌സ്വാൾ. ജയ്‌സ്വാൾ വിശാഖപട്ടണത്തിൽ 209 റൺസ് നേടിയിരുന്നു.രാജ്‌കോട്ടിൽ നടന്ന മത്സരത്തിൽ ജയ്‌സ്‌വാൾ 12 സിക്‌സറുകൾ പറത്തി, ഒരു ടെസ്റ്റ് ഇന്നിംഗ്‌സിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയതിൻ്റെ കാര്യത്തിൽ മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ വസീം അക്രമിനൊപ്പം എത്തി.

3/5 - (2 votes)