മുഹമ്മദ് ഷമി ലഭ്യമല്ലാത്തതിനാൽ സെഞ്ചൂറിയനിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റിനിടെ ഇന്ത്യ പ്രസീദ് കൃഷ്ണയ്ക്ക് അരങ്ങേറ്റം നടത്തനായുള്ള അവസരം കൊടുത്തു. ബൗൺസി ട്രാക്കിൽ കൃഷ്ണയ്ക്ക് തന്റെ ഉയരം മുതലെടുക്കാനും ദക്ഷിണാഫ്രിക്കൻ ബാറ്റർമാർക്ക് വെല്ലുവിളിയാകാനും കഴിയുമെന്ന് ഇന്ത്യ പ്രതീക്ഷിച്ചു.
പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യ എയും ദക്ഷിണാഫ്രിക്ക എയും തമ്മിലുള്ള അനൗദ്യോഗിക ടെസ്റ്റിനിടെ അദ്ദേഹം അഞ്ച് വിക്കറ്റ് നേടുകയും ചെയ്തിരുന്നു. എന്നാൽ സെഞ്ചൂറിയനിൽ ശരിയായ ലൈനും ലെങ്തും കണ്ടെത്താൻ 27-കാരൻ പാടുപെട്ടു.അരങ്ങേറ്റ ടെസ്റ്റിൽ 93 റൺസ് വഴങ്ങി ഒരു വിക്കറ്റ് മാത്രമാണ് പ്രസീദ് നേടിയത്. നിരാശപ്പെടുത്തുന്ന പ്രകടനമാണ് താരം പുറത്തെടുത്തത്. ആദ്യ ടെസ്റ്റിലെ തോൽവിക്ക് പിന്നാലെ പ്രസിദ്ധ് കൃഷ്ണക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം രംഗത്ത് വന്നിരിക്കുകയാണ്.
“പാവം പ്രസീദ്… ആ കുട്ടി ടെസ്റ്റ് ക്രിക്കറ്റിന് തയ്യാറല്ല. രണ്ടാമത്തെയും മൂന്നാമത്തെയും സ്പെല്ലുകൾ എറിയാനുള്ള കഴിവ് അദ്ദേഹത്തിന് ഇതുവരെ ഇല്ല.ഉയരം കൂടിയ ബൗളറായതുകൊണ്ട് ബൗണ്‍സ് കിട്ടുമെന്ന് കരുതിയാണ് അവനെ സെഞ്ചൂറിയനില്‍ കളിപ്പിച്ചത്.എന്നാൽ രഞ്ജി ട്രോഫിയുടെ ശരിയായ സീസൺ എപ്പോഴാണ് അദ്ദേഹം അവസാനമായി കളിച്ചതെന്ന് അവർ മറന്നു? ഒരു ഇന്ത്യ എ കളി മാത്രം പോരാ,” ഒരു മുൻ ഇന്ത്യൻ ബൗളർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
തന്റെ ടെസ്റ്റ് അരങ്ങേറ്റത്തിന് മുമ്പ് കൃഷ്ണ 12 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ മാത്രമാണ് കളിച്ചത്, ആ പരിചയക്കുറവ് സെഞ്ചൂറിയനിൽ പ്രകടമായിരുന്നു.ജനുവരി 3 മുതൽ കേപ്ടൗണിൽ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിന് മുന്നോടിയായാണ് ആവേശ് ഖാനെ ഇന്ത്യ തങ്ങളുടെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയത്. പരിക്ക് മൂലം പര്യടനത്തിൽ നിന്ന് പുറത്തായ മുഹമ്മദ് ഷമിക്ക് പകരമാണ് താരം ടീമിലെത്തിയത്.കൃഷ്ണയെപ്പോലെ സമാനമായ ഒരു ബൗളറാണ് ആവേശ്, സ്ഥിരമായി റെഡ്-ബോൾ ക്രിക്കറ്റ് കളിച്ചതിനാൽ കേപ്ടൗണിൽ ഒരു മത്സരം ലഭിച്ചാൽ അദ്ദേഹത്തിന് മികച്ച സ്ഥാനത്ത് എത്താനാകുമെന്നും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം പറയുന്നു.
Two quick wickets for #TeamIndia 🔥#PrasidhKrishna bags his much-deserved first test wicket 😍
— Star Sports (@StarSportsIndia) December 27, 2023
How many more wickets will 🇮🇳 clinch before the end of day's play?
Tune in to #SAvIND 1st Test
LIVE NOW | Star Sports Network#Cricket pic.twitter.com/86CuaMdkdN
“(ജസ്പ്രീത്) ബുംറ, ഷമി, ഇഷാന്ത് (ശർമ്മ), (മുഹമ്മദ്) സിറാജ് എന്നിവർ ഉൽപ്പാദിപ്പിച്ച അതേ തരത്തിലുള്ള ആവേശവും ആത്മവിശ്വാസവും ഇന്ത്യയുടെ അടുത്ത തലമുറ പേസർമാർക്ക് നൽകുന്നില്ല എന്നതാണ് ഇന്ത്യ നേരിടുന്ന യഥാർത്ഥ പ്രശ്നമെന്നും ” അദ്ദേഹം പറഞ്ഞു.“പ്രസീദിനെപ്പോലെ ഒരേ തരത്തിലുള്ള ബൗളറാണ് ആവേശ്, പക്ഷേ കൂടുതൽ പതിവായി റെഡ് ബോൾ ക്രിക്കറ്റ് കളിക്കുന്നു. അതിനാൽ അയാൾക്ക് മികച്ച ലെങ്ത് ലഭിച്ചേക്കാം ,. ആറ് വർഷമായി നവദീപ് സെയ്‌നി ഇന്ത്യ എയിൽ കളിക്കുന്നുണ്ട് എന്ന് ഓർക്കണം” അദ്ദേഹം കൂട്ടിച്ചേർത്തു.