രണ്ടാം ടി20യിലെ തകർപ്പൻ വിജയത്തോടെ പാക്കിസ്ഥാന്റെ ലോക റെക്കോർഡിനൊപ്പമെത്തി ഇന്ത്യ | India

തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന അഞ്ച് മത്സരങ്ങളുടെ ടി20 ഐ പരമ്പരയിലെ രണ്ടാം ടി20 യിൽ ഇന്ത്യ 44 റൺസിന് ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി. ഇന്നലത്തെ വിജയത്തോടെ ഏറ്റവും കൂടുതൽ ടി20 ഐ മത്സരങ്ങൾ വിജയിച്ച പാക്കിസ്ഥാന്റെ ലോക റെക്കോർഡിന് ഒപ്പമെത്താൻ ഇന്ത്യക്ക് സാധിച്ചു.

ടി 20 ഫോർമാറ്റിലെ 135-ാമത്തെ ജയമാണ് ഇന്ത്യ ഇന്നലെ ഓസ്‌ട്രേലിയക്കെതിരെ നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശസ്വി ജയ്‌സ്വാൾ (53), റുതുരാജ് ഗെയ്‌ക്‌വാദ് (58), ഇഷാൻ കിഷൻ (52) എന്നിവരുടെ അർദ്ധ സെഞ്ചുറികളുടെ പിൻബലത്തിൽ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 235 റൺസ് എന്ന കൂറ്റൻ സ്കോർ സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 191 റൺസിന് ഒതുങ്ങി.ഇന്ത്യക്കായി രവി ബിഷ്‌ണോയിയും പ്രിഷ്‌ദ് കിഷനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

നടന്നുകൊണ്ടിരിക്കുന്ന അഞ്ച് മത്സരങ്ങളുടെ T20I പരമ്പരയിൽ ഇന്ത്യ 2-0 ന് ലീഡ് നേടുകയും പാക്കിസ്ഥാന്റെ ലോക റെക്കോർഡിന് ഒപ്പമെത്തുകയും ചെയ്തു. ESPNCricinfo സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഓസ്‌ട്രേലിയയ്‌ക്കെതിരായ വിജയം ഇതുവരെ കളിച്ച T20I മത്സരങ്ങളിലെ ഇന്ത്യയുടെ 135-ാമത്തെ വിജയമാണ്.211 മത്സരങ്ങളിൽ 135-ലും വിജയിച്ചതിലൂടെ T20I-കളിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ നേടിയ പാക്കിസ്ഥാന്റെ ലോക റെക്കോർഡിന് ഒപ്പമെത്തി.പാകിസ്ഥാൻ 226 ടി20കളിൽ കളിച്ചിട്ടുണ്ട്, 135 എണ്ണം ജയിച്ചു. ചൊവ്വാഴ്ച ഗുവാഹത്തിയിലെ ബർസാപര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മൂന്നാം ടി20യിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ വിജയം നേടാനായാൽ ഇന്ത്യക്ക് ഒന്നാം സ്ഥാനത്തെത്തും.

ഗുവാഹത്തിയിലെ ജയം ടി20 പരമ്പര സ്വന്തമാക്കാനും ഇന്ത്യയെ സഹായിക്കും.2006 ഡിസംബർ 1 ന് ജോഹന്നാസ്ബർഗിൽ വീരേന്ദർ സെവാഗിന്റെ നേതൃത്വത്തിൽ ഇന്ത്യ തങ്ങളുടെ ആദ്യ ടി20 ഐ മത്സരം കളിച്ചു, ആ കളി ആറ് വിക്കറ്റിന് വിജയിക്കാനായി. ഇന്ത്യക്കായി സച്ചിൻ ടെണ്ടുൽക്കർ കളിച്ച ഏക ടി20 മത്സരമായിരുന്നു അത്. ഇന്ത്യയുടെ അടുത്ത T20I മത്സരം 2007 ലെ T20I ലോകകപ്പിൽ സ്കോട്ട്‌ലൻഡിനെതിരെ ആയിരുന്നു, അത് മഴ മൂലം ഉപേക്ഷിച്ചു.മത്സരം ടൈ ആയതിന് ശേഷം ബോൾ-ഔട്ടിലൂടെ ഇന്ത്യ മൂന്നാം മത്സരത്തിൽ പാകിസ്ഥാനെ പരാജയപ്പെടുത്തി.

4.5/5 - (2 votes)