‘മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യ സാധ്യത ഇലവൻ’: സർഫറാസ് ഖാനും , ധ്രുവ് ജൂറലിനും അരങ്ങേറ്റം, അക്സർ പട്ടേലോ കുൽദീപ് യാദവോ ? | IND vs ENG
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന് ഇന്ന് രാജ്കോട്ടിലെ തുടക്കമാവുകയാണ്. പ്രധാന താരങ്ങൾ ഇല്ലാതെയാണ് ഇന്ത്യ മൂന്നാം റെസ്റ്റിനിറങ്ങുന്നത്.രാജ്കോട്ട് ടെസ്റ്റിൽ കെ എൽ രാഹുലിന് പൂർണ ഫിറ്റ്നസ് വീണ്ടെടുക്കാൻ കഴിയാതെ വന്നപ്പോൾ വിരാട് കോഹ്ലിയെ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിൽ ഒഴിവാക്കി. അതേസമയം, ശേഷിക്കുന്ന മൂന്ന് ടെസ്റ്റുകൾക്കുള്ള ടീമിൽ ശ്രേയസ് അയ്യർ ഇല്ല.
ഇവരുടെ അഭാവത്തിൽ സർഫറാസ് ഖാനോ ദേവദത്ത് പടിക്കലിനോ അരങ്ങേറ്റം ഉണ്ടാവാനുള്ള സാധ്യതയുണ്ട്. വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റിൽ രജത് പതിദാറിന് അരങ്ങേറ്റ ക്യാപ് ലഭിച്ചിരുന്നു, ഇപ്പോൾ അയ്യരും രാഹുലും ടീമിൽ നിന്നും പുറത്തായതോടെ പ്ലെയിംഗ് ഇലവനിൽ അദ്ദേഹം സ്ഥാനം നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ടാം ടെസ്റ്റിന് മുമ്പ് സർഫറാസിന് ഒരു കന്നി ടെസ്റ്റ് കോൾ അപ്പ് ലഭിച്ചിരുന്നു, ആ മത്സരത്തിൽ രാഹുലിൻ്റെ സ്ഥാനം ഏറ്റെടുക്കാൻ അദ്ദേഹവും പാട്ടിദാറും തമ്മിൽ മത്സരമുണ്ടായിരുന്നു.കോഹ്ലിക്ക് പകരക്കാരനായി പരമ്പര തുടങ്ങും മുമ്പ് ടീമിൽ എത്തിയ പാട്ടിദാറിനൊപ്പമാണ് ഇന്ത്യ ഇറങ്ങിയത്.
കെഎസ് ഭരത്തിന് പകരം ധ്രുവ് ജുറലിന് വിക്കറ്റ് കീപ്പിംഗ് ചുമതലകൾ നൽകും.വിക്കറ്റിന് പിന്നില്‍ ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ടെങ്കിലും ബാറ്റുകൊണ്ട് തിളങ്ങാന്‍ ഭരത്തിനും കഴിഞ്ഞിട്ടില്ല. ഇതേവരെ ഏഴ് ടെസ്റ്റുകള്‍ കളിച്ചുവെങ്കിലും ഒരൊറ്റ അര്‍ധ സെഞ്ചുറി പോലും നേടാന്‍ ഭരത്തിന് കഴിഞ്ഞിട്ടില്ല.രവീന്ദ്ര ജഡേജ മടങ്ങിയെത്തുന്നതോടെ അക്സർ പട്ടേലിനും കുൽദീപ് യാദവിനും ഇടയിൽഒരാളെ ടീമിലേക്ക് തെരഞ്ഞെടുക്കും.മൂന്നാം ടെസ്റ്റിൽ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം നൽകുമോ എന്ന കാര്യത്തിൽ ഊഹാപോഹമുണ്ട്, എന്നാൽ രാജ്കോട്ടിലെ പിച്ച് സീമിനെ സഹായിക്കും, അതായത് ഇന്ത്യൻ ഉപനായകനെ ഒഴിവാക്കിയേക്കില്ല. മുകേഷ് കുമാറിന് പകരം മുഹമ്മദ് സിറാജ് തിരിച്ചെത്തും.
ഇന്ത്യ സാധ്യത ഇലവൻ: രോഹിത് ശർമ്മ (സി), ജസ്പ്രീത് ബുംറ (വിസി), യശസ്വി ജയ്സ്വാൾ, ശുഭ്മാൻ ഗിൽ, രജത് പട്ടീദാർ, സർഫറാസ് ഖാൻ, ധ്രുവ് ജൂറൽ (ഡബ്ല്യുകെ), ആർ അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, മുഹമ്മദ് സിറാജ്