‘വിരാട് കോലിയടക്കമുള്ള സൂപ്പർ താരങ്ങൾ കളിക്കാത്തതുകൊണ്ടാണോ ഇന്ത്യ ബംഗ്ലാദേശിനോട് തോറ്റത്?’ : മറുപടിയുമായി രോഹിത് ശർമ്മ

അവസാന ഏഷ്യാ കപ്പ് 2023 സൂപ്പർ ഫോർ ഗെയിമിൽ ബംഗ്ലാദേശിനെതിരെ ആറു റൺസിന്റെ തോൽവിയാണു ഇന്ത്യ നേരിട്ടത്.അപ്രസക്തമായ ഗെയിമിൽ ഇന്ത്യയും ബംഗ്ലാദേശും അവരുടെ ഇലവനിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയാണ് ഇറങ്ങിയത്.ഈ വർഷത്തെ ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ആദ്യത്തെ തോൽവിയായിരുന്നു ഇന്നലെ നേരിട്ടത്.

ഇന്നലത്തെ മത്സരത്തിൽ വിരാട് കോലി, ഹാര്‍ദ്ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് വിശ്രമം ഇന്ത്യ അനുവദിച്ചപ്പോള്‍ തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ഷാര്‍ദ്ദുല്‍ താക്കൂര്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് ഷമി എന്നിവർക്ക് അവസരം കൊടുത്തു.വിരാട് കോഹ്‌ലി, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ എന്നിവർക്ക് വിശ്രമം നൽകിയതുൾപ്പെടെ അഞ്ച് മാറ്റങ്ങൾ ലൈനപ്പിൽ ഇന്ത്യ വരുത്തിയത് ശരിയായിരുന്നോ? എന്ന ചോദ്യം മത്സര ശേഷം ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് നേരെ ഉയർന്നിരുന്നു.

”ലോകകപ്പ് എന്ന വലിയ ചിത്രം മനസ്സിൽ വെച്ചാണ് മാറ്റങ്ങൾ വരുത്തിയത് . കളിയോടുള്ള സമീപനത്തില്‍ മാറ്റം വരുത്താതെ തന്നെ ലോകകപ്പെന്ന വലിയ ലക്ഷ്യം മുന്നില്‍ കണ്ട് ടീമില്‍ ഇതുവരെ അവസരം ലഭിക്കാതിരുന്ന ചില കളിക്കാര്‍ക്ക് അവസരം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ലോകകപ്പില്‍ കളിക്കാന്‍ സാധ്യതയുള്ള കളിക്കാര്‍ക്കാണ് ബംഗ്ലാദേശിനെതിരെ അവസരം നല്‍കിയത്’രോഹിത് പറഞ്ഞു.ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള തങ്ങളുടെ ബെഞ്ച് ശക്തി പരിശോധിക്കുന്നതിനായി ഇന്ത്യ മത്സരത്തിൽ കുറച്ച് മാറ്റങ്ങൾ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നത് സ്വാഭാവികമാണ്.

കൂടാതെ കൊളംബോയിൽ നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്കയ്‌ക്കെതിരെ ഞായറാഴ്ച നടക്കുന്ന വലിയ ഫൈനലിന് മുമ്പ് കുറച്ച് കളിക്കാർക്ക് വിശ്രമം നൽകുകയും വേണമായിരുന്നു.”വിരാട്, ഹാർദിക്, സിറാജ്, ബുംറ, കുൽദീപ് എന്നിവർ പുറത്തായി. തിലക് അരങ്ങേറ്റം കുറിക്കുന്നു. ഷമിയും പ്രസീദും കൂടി വരുന്നു. സൂര്യകുമാറിനും ഒരു കളി ലഭിക്കുന്നു,” ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത ശേഷം രോഹിത് പറഞ്ഞിരുന്നു.

“അക്സർ മികച്ച രീതിയിൽ ബാറ്റ് ചെയ്തു, പക്ഷേ പൂർത്തിയാക്കാൻ കഴിഞ്ഞില്ല.എന്നാൽ ക്രെഡിറ്റ് ബംഗ്ലാദേശ് ബൗളർമാർക്കാണ്.ഗില്ലിന്റെ സെഞ്ച്വറി മികച്ചതായിരുന്നു.ടീമിന് എന്താണോ ആവശ്യം അത് നല്‍കണമെന്ന കൃത്യമായ ധാരണ ഗില്ലിനുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി ഗില്ലിന്‍റെ ഫോം നോക്കു.പുതിയ പന്തിനെതിരെ അദ്ദേഹം മികച്ച പ്രകടനമാണ് നടത്തിയത്. അവൻ ശരിക്കും കഠിനാധ്വാനം ചെയ്യുന്നു,” ക്യാപ്റ്റൻ പറഞ്ഞു.

1.4/5 - (96 votes)