അയ്യർക്കും രാഹുലിനും സെഞ്ച്വറി !! നെതർലൻഡ്സിനെതിരെ ഇന്ത്യയുടെ ദീപാവലി വെടിക്കെട്ട് |World Cup 2023

നെതർലൻഡ്സിനെതിരായ അവസാന ലീഗ് മത്സരത്തിലും ശക്തമായ ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത് ഇന്ത്യൻ ബാറ്റർമാർ. മത്സരത്തിൽ ഇന്ത്യക്കായി മൈതാനത്ത് ഇറങ്ങിയ മുഴുവൻ ബാറ്റർമാരും തട്ടുപൊളിക്കാൻ പ്രകടനം പുറത്തെടുക്കുകയായിരുന്നു. ഇതോടെ നെതർലാൻഡ്സിനെതിരെ 410 എന്ന ശക്തമായ സ്കോർ കണ്ടെത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.

ഇന്ത്യക്കായി ശ്രേയസ് അയ്യർ, രോഹിത് ശർമ, ശുഭമാൻ ഗിൽ, വിരാട് കോഹ്ലി, കെഎൽ രാഹുൽ എന്നിവർ മികവാർന്ന പ്രകടനങ്ങൾ പുറത്തെടുക്കുകയായിരുന്നു. ശ്രേയസ് അയ്യരും കെഎൽ രാഹുലും മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയാണ് സ്വന്തമാക്കിയത്. മത്സരത്തിൽ വിജയിക്കാൻ സാധിക്കുന്ന ഒരു സ്കോർ തന്നെയാണ് ഇന്ത്യ കെട്ടിപ്പടുത്തിരിക്കുന്നത്.മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പതിവുപോലെ വളരെ മികച്ച തുടക്കം തന്നെയാണ് ഇന്ത്യയ്ക്ക് തങ്ങളുടെ ഓപ്പണർമാർ നൽകിയത്.

പവർപ്ലെ ഓവറുകളിൽ തന്നെ നെതർലൻഡ്സിനെ സമ്മർദ്ദത്തിലാക്കാൻ ഇന്ത്യൻ ബാറ്റർമാർക്ക് സാധിച്ചു. രോഹിത് ശർമയും ശുഭ്മാൻ ഗില്ലും ആദ്യ വിക്കറ്റിൽ 100 റൺസ് കൂട്ടിച്ചേർക്കുകയുണ്ടായി. മത്സരത്തിൽ 30 പന്തുകളിൽ നിന്നായിരുന്നു ഗില്‍ തന്റെ അർത്ഥസഞ്ചറി പൂർത്തീകരിച്ചത്. മത്സരത്തിൽ 32 പന്തുകളിൽ 3 ബൗണ്ടറികളും 4 സിക്സറുകളുമടക്കം 51 റൺസാണ് ഗിൽ നേടിയത്. രോഹിത് ശർമ മത്സരത്തിൽ 54 പന്തുകളിൽ 8 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 61 റൺസ് നേടി.

ഇരുവരും പുറത്തായതിന് ശേഷം വിരാട് കോഹ്ലിയും ശ്രേയസ് അയ്യരും ക്രീസിൽ ഉറക്കുകയായിരുന്നു. വിരാട് കോഹ്ലി തന്റേതായ രീതിയിൽ സ്കോറിങ് റൈറ്റ് ഉയർത്താൻ ശ്രമിച്ചു. ശ്രേയസ് അയ്യരും മത്സരത്തിൽ പക്വതയാർന്ന ബാറ്റിങ് പ്രകടനമാണ് പുറത്തെടുത്തത്. മധ്യ ഓവറുകളിൽ മികച്ച രീതിയിൽ നെതർലൻഡ്സ് ബോളർമാരെ നേരിട്ട് ഇരുവരും ഇന്നിംഗ്സ് കെട്ടിപ്പടുക്കുകയായിരുന്നു. കോഹ്ലി മത്സരത്തിൽ 56 പന്തുകളിൽ 51 റൺസ് ആണ് നേടിയത്. കോഹ്ലി പുറത്തായ ശേഷമെത്തിയ കെഎൽ രാഹുലും ഇന്ത്യക്കായി അടിച്ചു തകർത്തു.

മത്സരത്തിൽ 84 പന്തുകളിൽ നിന്നായിരുന്നു ശ്രേയസ് തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. ഏകദിന കരിയറിലെ ശ്രെയസിന്റെ നാലാം സെഞ്ച്വറിയാണ് മത്സരത്തിൽ പിറന്നത്. അയ്യരുടെ ലോകകപ്പിലെ ആദ്യ സെഞ്ച്വറി ആയിരുന്നു ഇത്. അവസാന ഓവറുകളിൽ ശക്തമായ ബാറ്റിംഗ് പ്രകടനം കാഴ്ചവയ്ക്കാൻ രാഹുലിനും സാധിച്ചു. മത്സരത്തിൽ 62 നിന്നാണ് രാഹുൽ തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. ലോകകപ്പിലെ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗതയേറിയ സെഞ്ചുറിയാണ് രാഹുൽ നേടിയത്. അയ്യർ മത്സരത്തിൽ 94 പന്തുകളിൽ 128 റൺസ് സ്വന്തമാക്കിയപ്പോൾ രാഹുൽ 64 പന്തുകളില്‍ 102 റൺസ് ആണ് നേടിയത്. ഇങ്ങനെ ഇന്ത്യ മത്സരത്തിൽ ശക്തമായ നിലയിൽ എത്തുകയായിരുന്നു

Rate this post