കോലിക്കും രോഹിത്തിനും വിശ്രമം , ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഓസ്‌ട്രേലിയക്കെതിരെയുള്ള മൂന്ന് മത്സര ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ശർമ്മക്കും വിരാട് കോലിക്കും ഹർദിക് പാണ്ട്യക്കും വിശ്രമം അനുവദിച്ചപ്പോൾ ആദ്യ രണ്ടു മത്സരങ്ങൾക്കുള്ള ടീമിനെ കെഎൽ രാഹുൽ ആയിരിക്കും നയിക്കുക. രവീന്ദ്ര ജഡേജയാണ് വൈസ് ക്യാപ്റ്റൻ. ഏഷ്യ കപ്പിനുള്ള ടീമിൽ ഇല്ലാതിരുന്ന റുതുരാജ് ഗെയ്ക്വാദ്,വാഷിംഗ്ടൺ സുന്ദർ,ആർ അശ്വിൻ എന്നിവർ ടീമിലേക്ക് മടങ്ങിയെത്തി. മൂന്നാം ഏകദിനത്തിനായി രോഹിത് ശർമയും കോലിയും പാണ്ട്യയും ടീമിലേക്ക് മടങ്ങിയെത്തും.

ആദ്യ രണ്ടു ഏകദിനം : കെ എൽ രാഹുൽ (സി & ഡബ്ല്യുകെ), രവീന്ദ്ര ജഡേജ (വൈസ് ക്യാപ്റ്റൻ), റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ഷാർദുൽ താക്കൂർ, വാഷിംഗ്ടൺ സുന്ദർ, ആർ അശ്വിൻ, ജസ്പ്രീത് ബുംറ, ഷമി, മൊഹമ്മദ്. സിറാജ്, പ്രസിദ് കൃഷ്ണ

മൂന്നാം ഏകദിനം :രോഹിത് ശർമ്മ (സി), ഹാർദിക് പാണ്ഡ്യ, (വൈസ് ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, അക്സർ പട്ടേൽ*, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ആർ അശ്വിൻ, ജസ്പ്രീത് ബുംറ, മൊഹമ്മദ് ഷമി, മൊഹമ്മദ്. സിറാജ്.

ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീം : പാറ്റ് കമ്മിൻസ് (സി), സീൻ ആബട്ട്, അലക്സ് കാരി, നഥാൻ എല്ലിസ്, കാമറൂൺ ഗ്രീൻ, ജോഷ് ഹേസൽവുഡ്, ജോഷ് ഇംഗ്ലിസ്, സ്പെൻസർ ജോൺസൺ, മാർനസ് ലാബുഷാഗ്നെ, മിച്ചൽ മാർഷ്, ഗ്ലെൻ മാക്സ്വെൽ, തൻവീർ സംഘ, മാറ്റ് ഷോർട്ട്, സ്റ്റീവ് സ്മിത്ത്, മിച്ചൽ സെറ്റോണിനി , ഡേവിഡ് വാർണർ, ആദം സാമ്പ

ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പര ഷെഡ്യൂൾ :
സെപ്റ്റംബർ 22: ആദ്യ ഏകദിനം, മൊഹാലി (D/N), ഉച്ചയ്ക്ക് 1.30 IST
സെപ്റ്റംബർ 24: രണ്ടാം ഏകദിനം, ഇൻഡോർ (D/N), ഉച്ചയ്ക്ക് 1.30 IST
സെപ്റ്റംബർ 27: മൂന്നാം ഏകദിനം, രാജ്‌കോട്ട് (D/N), ഉച്ചയ്ക്ക് 1.30 IST

2/5 - (1 vote)