ലങ്കാദഹനം !! ശ്രീലങ്കയെ പത്തു വിക്കറ്റിന് വീഴ്ത്തി എട്ടാം ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ

കൊളംബോയിൽ ശ്രീലങ്കയെ തകർത്ത് ഇന്ത്യ എട്ടാം ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കി.ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും ഇഷാനും ചേർന്ന് 6.1 ഓവറിൽ വിജയം പൂർത്തിയാക്കി.15.2 ഓവറിൽ ശ്രീലങ്ക 50 റൺസിന്‌ പുറത്തായിരുന്നു.ടോസ് നേടിയ എസ്‌എൽ നായകൻ ദസുൻ ഷനക ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ജസ്പ്രീത് ബുമ്ര ആദ്യ ഓവറിൽ തന്നെ വിക്കറ്റ് വീഴ്ത്തി.സിറാജ് ഒരു ഓവറിൽ 4 വിക്കറ്റു വീഴ്ത്തി ശ്രീലങ്കയെ 12/6 എന്ന നിലയിലെത്തിച്ചു.15 .2 ഓവറിൽ 50 റൺസിന്‌ ശ്രീലങ്ക ഓൾ ഔട്ടായി. സിറാജ് 7 ഓവറിൽ 21 റൺസ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തി.പാണ്ട്യ മൂന്നും ബുംറ ഒരു വിക്കറ്റും വീഴ്ത്തി. 17 റൺസ് നേടിയ കുശാൽ മെൻഡിസും 13 റൺസ് എടുത്ത ഹേമന്തയുമാണ് ശ്രീലങ്കൻ നിരയിൽ രണ്ടക്കം കടന്നത്.മറുപടി ബാറ്റിംഗില്‍ 6.1 ഓവറില്‍ വിക്കറ്റൊന്നും നഷ്ടമാവാതെ ഇന്ത്യ ലക്ഷ്യം മറികടന്നു. ഇഷാന്‍ കിഷന്‍ (23), ശുഭ്മാന്‍ ഗില്‍ (27) പുറത്താവാതെ നിന്നു.

ഏഷ്യാ കപ്പിലെ കിരീടങ്ങളുടെ കാര്യത്തിൽ ഏറ്റവും കൂടുതൽ വിജയിച്ച ടീമാണ് ഇന്ത്യ (എട്ട്: 1984, 1988, 1990/91, 1995, 2010, 2016, 2018, 2023).ശ്രീലങ്ക ആറ് കിരീടങ്ങൾ (1986, 1997, 2004, 2008, 2014, 2022) നേടിയിട്ടുണ്ട്.ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്‌ക്കെതിരെ ശ്രീലങ്കയുടെ എക്കാലത്തെയും കുറഞ്ഞ സ്‌കോർ ആയിരുന്നു ഇത്.

ഏകദിനത്തിൽ ശ്രീലങ്കയുടെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്‌കോറാണിത്.2012ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 43 റൺസ് നേടിയത് അവരുടെ ഏറ്റവും കുറഞ്ഞ ഏകദിന സ്‌കോറാണ്.

Rate this post