സ്പിന്നർമാർക്ക് മുന്നിൽ ഇംഗ്ലീഷ് ബാറ്റർമാർ പതറുന്നു , മികച്ച തുടക്കത്തിനുശേഷം ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം | India vs England

ഹൈദരാബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് മൂന്നു വിക്കറ്റ് നഷ്ട്ടം. ഒന്നാം ദിനം ലഞ്ചിന്‌ പിരിയുമ്പോൾ ഇംഗ്ലണ്ട് മൂന്നു വിക്കറ്റ് നഷ്ടത്തിൽ 108 റൺസ് നേടിയിട്ടുണ്ട്. 32 റൺസ് നേടിയ ജോണി ബെയർസ്റ്റോവും 18 റൺസുമായി ജോ റൂട്ടുമാണ് ക്രീസിൽ. ഇന്ത്യക്കായി സ്പിന്നർമാരാണ് മൂന്നു വിക്കറ്റും വീഴ്ത്തിയത്. ഇംഗ്ലണ്ട് ബാസ് ബോള്‍ ശൈലിയിലാണ് കളി തുടങ്ങിയത്, ഇന്ത്യൻ പേസര്‍മാര്‍ക്കെതിരെ ഇംഗ്ലണ്ട് ഓപ്പണര്‍മാർ അനായാസം കളിച്ചു.

എന്നാൽ സ്പിന്നര്മാര് വന്നതോടെ ഇംഗ്ലീഷ് ബാറ്റർമാർ പതറുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.അശ്വിൻ രണ്ടും ജഡേജ ഒരു വിക്കറ്റും നേടി.ഓപ്പണിംഗ് വിക്കറ്റില്‍ സാക്ക് ക്രോളി-ബെന്‍ ഡക്കറ്റ് സഖ്യം 55 റണ്‍സടിച്ച് മികച്ച തുടക്കം നല്‍കി. 39 പന്തിൽ നിന്നും 7 ബൗണ്ടറികളോടെ 35 റൺസ് നേടിയ ബെന്‍ ഡക്കറ്റിനെ അശ്വിൻ പുറത്താക്കി.ഒരു റണ്ണെടുത്ത ഒലി പോപ്പിനെ ജഡേജ രോഹിത് ശർമയുടെ കൈകളിലെത്തിച്ചു.20 റണ്‍സെടുത്ത സാക്ക് ക്രോളിയെ അശ്വിന്റെ പന്തിൽ സിറാജ് പിടിച്ചു പുറത്താക്കി.

പിച്ച് സ്പിന്നിനെ തുണയ്ക്കുമെന്ന പ്രതീക്ഷയിൽ ഇരുടീമും മൂന്ന് സ്പിന്നർമാരെ കളത്തിലിറക്കിയിട്ടുണ്ട്. ഇന്ത്യൻ നിരയിൽ സ്പിന്നർമാരായി രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജയും അക്സര്‍ പട്ടേലും കളിക്കുന്നുണ്ട്.ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജുമാണ് പേസർമാർ. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കൊപ്പം യശസ്വി ജയ്സ്വാൾ ഇന്ത്യൻ ഇന്നിം​ഗ്സ് ഓപ്പൺ ചെയ്യും. ശുഭ്മാന്‍ ഗില്‍ മൂന്നാം നമ്പറിലെത്തും. വിരാട് കോഹ്‌ലിക്ക് പകരം നാലാം നമ്പറിൽ കെ എൽ രാഹുൽ കളിക്കും. കെ എസ് ഭരത് ആണ് വിക്കറ്റ് കീപ്പർ.

ഇന്ത്യ ഇലവൻ: രോഹിത് ശർമ (സി), യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, കെഎൽ രാഹുൽ, ശ്രേയസ് അയ്യർ, രവീന്ദ്ര ജഡേജ, ശ്രീകർ ഭരത് (w), രവിചന്ദ്രൻ അശ്വിൻ, അക്സർ പട്ടേൽ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

Rate this post