‘1.86 കോടി രൂപ’ : ഇന്ത്യ vs പാകിസ്ഥാൻ ടി20 ലോകകപ്പ് 2024 ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു | India vs Pakistan T20 World Cup 2024

ഐസിസി ടി 20 ലോകകപ്പിന് മൂന്ന് മാസത്തിൽ താഴെ മാത്രമേ ഉള്ളൂ, എന്നാൽ ഇന്ത്യയും പാകിസ്ഥാൻ തമ്മിലുള്ള ഏറ്റുമുട്ടലിന് ചുറ്റുമുള്ള ആരവം ഇതിനകം തന്നെ ഏറെ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്. യുഎസ്എയിലും വെസ്റ്റിന്‍ഡീസിലുമായി നടക്കുന്ന ടൂര്‍ണമെന്റ് ജൂണിലാണ് ആരംഭിക്കുന്നത്. ഇന്ത്യ-പാക് പോരാട്ടം ജൂണ്‍ ഒമ്പതിനാണ്.

ഈ മത്സരമുള്‍പ്പെടെ ഇന്ത്യയുടെ ആദ്യ രണ്ട് മത്സരങ്ങളുടെ ടിക്കറ്റ് വിറ്റുതീര്‍ന്നെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.യുഎസ്എ ടുഡേയിലെ ഒരു റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയുടെ രണ്ട് മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ, ഒന്ന് ജൂൺ 9 ന് പാകിസ്ഥാനെതിരെ ന്യൂയോർക്കിലും മറ്റൊന്ന് കാനഡയ്‌ക്കെതിരെ ജൂൺ 15 ന് ഫ്ലോറിഡയിലും ഉള്ള മത്സരത്തിനുള്ള ടിക്കെറ്റ് ഇതിനകം വിറ്റുതീർന്നു.ടിക്കറ്റ് കയ്യിൽ കിട്ടിയതോടെ ആരാധകരിൽ ചിലർ ഇപ്പോൾ റീസെയിൽ മാർക്കറ്റിൽ വിൽക്കുകയാണ്. ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിൻ്റെ ടിക്കറ്റ് നിരക്ക് ബാസ്‌ക്കറ്റ്‌ബോൾ, ബേസ്ബോൾ ലീഗുകളുടെ നിലവാരത്തിലെത്തി.

ആദ്യ ഘട്ടത്തിൽ ഒരു ടിക്കറ്റിൻ്റെ ഏറ്റവും കുറഞ്ഞ വില ₹497 ആയിരുന്നു, അതേസമയം ഏറ്റവും ചെലവേറിയ ടിക്കറ്റ് നികുതി കൂടാതെ ₹33,148 ആയിരുന്നു.വിഐപി ടിക്കറ്റുകളുടെ വില ഏകദേശം 33.15 ലക്ഷം രൂപയാണ്. പ്ലാറ്റ്‌ഫോം ഫീസ് കൂടി ചേർത്താൽ, മൊത്തം തുക ഏകദേശം 41.44 ലക്ഷം രൂപയായി ഉയരും. StubHub-ൽ, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിനുള്ള ഏറ്റവും വിലകുറഞ്ഞ ടിക്കറ്റ് ₹1.04 ലക്ഷം ആണ്, എന്നാൽ SeatGeek-ൽ പ്ലാറ്റ്‌ഫോം ഫീ ഉൾപ്പെടെയുള്ള ഏറ്റവും ചെലവേറിയ ടിക്കറ്റ് ₹1.86 കോടിയാണ്.2023-ഏകദിനലോകകപ്പിലെ ഇന്ത്യ-പാക് മത്സരത്തിന്റെ ടിക്കറ്റ് നിരക്കിനേക്കാളും മൂന്നിരട്ടിയാണിത്.

ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും എ ഗ്രൂപ്പിലാണ്. പാകിസ്താനുമായി ജൂണ്‍ ഒമ്പതിന് ന്യൂയോര്‍ക്കിലെ ഐസന്‍ഹവര്‍ പാര്‍ക്കിലാണ് ഇന്ത്യയുടെ മത്സരം. ഇന്ത്യ, പാകിസ്താന്‍ ടീമുകള്‍ക്ക് പുറമേ അയര്‍ലന്‍ഡ്, കാനഡ, യു.എസ്.എ. എന്നീ രാജ്യങ്ങളും എ ഗ്രൂപ്പില്‍ത്തന്നെയാണ്.2024 T20 ലോകകപ്പിനുള്ള ടിക്കറ്റ് വിൽപ്പനയുടെ ഒന്നാം ഘട്ടം ഫെബ്രുവരി 22 ന് ആരംഭിച്ചു.പരിമിതമായ മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിൽ വിൽപ്പനയ്ക്ക് ലഭ്യമാക്കി.