‘ഹീറോയായി ഗുര്‍പ്രീത്’ : കുവൈറ്റിനെ കീഴടക്കി സാഫ് കപ്പിൽ മുത്തമിട്ട് ഇന്ത്യ
ആവേശകരമായ പോരാട്ടത്തിൽ കരുത്തരായ കുവൈറ്റിനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ കീഴടക്കി ഒന്പതാം തവണയും സാഫ് കപ്പിൽ മുത്തമിട്ട് ഇന്ത്യ. പെനാൽറ്റി ഷൂട്ട് ഔട്ടിൽ ( 5 -4 ) എന്ന സ്കോറിനായിരുന്നു ഇന്ത്യയുടെ ജയം. സെമിയിൽ എന്നപോലെ ഗോൾ കീപ്പർ ഗുർപ്രീതിന്റെ സേവ് ആണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ഇത് ഒൻപതാം തവണയാണ് ഇന്ത്യ സാഫ് കപ്പിൽ കിരീടം ചൂടുന്നത്.
നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും 1 -1 സ്കോർ ആയതോടെയാണ് മത്സരം ഷൂട്ട് ഔട്ടിലേക്ക് കടന്നത്.കുവൈറ്റിന്റെ ആറാം കിക്ക് തട്ടിയകറ്റിയ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവാണ് ഇന്ത്യയുടെ വിജയനായകന്‍. നിശ്ചിത സമയത്ത് ഇന്ത്യയ്ക്ക് വേണ്ടി ലാലിയാന്‍സുവാന്‍ ചങ്‌തെയും കുവൈത്തിനുവേണ്ടി അബീബ് അല്‍ ഖല്‍ദിയും ലക്ഷ്യം കണ്ടു.
ഇന്ത്യയും കുവൈത്തും തമ്മിലുള്ള ലീഗ് ഘട്ട മത്സരത്തിലെ സംഭവവികാസങ്ങൾ കണക്കിലെടുക്കുമ്പോൾ ആദ്യ പകുതി പ്രതീക്ഷിച്ചത് പോലെ മത്സരം ആവേശഭരിതവും ശാരീരികവുമായിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ കുവൈറ്റ് കൂടുതൽ സ്ഥിരത പുലർത്തിയിരുന്നു. 16 ആം മിനുട്ടിൽ ഷബൈബ് അൽ ഖൽദിയുടെ സ്‌ട്രൈക്ക് കുവൈത്തിന് ലീഡ് നേടിക്കൊടുത്തു. ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിലെ ഹോം കാണികളുടെ പിന്തുണയോടെ ഇന്ത്യ കുവൈറ്റ് ബോക്സ് ലക്ഷ്യമാക്കി ആക്രമണം നടത്തി. 34-ാം മിനിറ്റില്‍ പ്രതിരോധതാരം അന്‍വര്‍ അലി പരിക്കേറ്റ് പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടി സമ്മാനിച്ചു. താരത്തിന് പകരം മെഹ്താബ് സിങ്ങാണ് ഗ്രൗണ്ടിലെത്തിയത്.
ഗോൾ വീണതിന് പിന്നാലെ ഛേത്രിക്ക് സമനില ഗോൾ നേടാൻ അവസരം ലഭിച്ചെങ്കിലും ഷോട്ട് ലക്ഷ്യത്തിലെത്തിയില്ല. 38 ആം മിനുട്ടിൽ ഇന്ത്യ നോഹരമായ ഒരു മുന്നേറ്റം നടത്തി, അത് ലാലിയൻസുവാല ചാങ്‌ട്ടെ സമനില ഗോൾ നേടുന്നതിലേക്ക് നയിച്ചു. ആഷിഖ് തുടങ്ങിവെച്ച മുന്നേറ്റത്തിൽ നിന്നും പന്ത് ലഭിച്ച ഛേത്രി സഹലിന് കൊടുക്കുകയും ,സഹാളിൽ നിന്ന് മലഭിച്ച വൺ ടച് പാസ് ചാങ്‌ട്ടെ ഗോളാക്കി മാറ്റി.പിന്നാലെ ഇരുടീമുകളും ഗോളടിക്കാനായി പരമാവധി ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ ആദ്യ പകുതിയില്‍ ഇരുടീമുകളും സമനിലയില്‍ പിരിഞ്ഞു.
ഇന്ത്യയുടെ മുന്നേറ്റത്തോടെയാണ് രണ്ടാം പകുതി ആരംഭിച്ചത്. 62 ആം മിനുട്ടിൽ ലീഡ് നേടാനുള്ള അവസരം ഇന്ത്യക്ക് ലഭിച്ചു, എന്നാൽ ലക്ഷ്യത്തിലേക്കുള്ള ചാങ്‌ടെയുടെ മൃദുവായ ഷോട്ട് മസ്‌റൂക്ക് രക്ഷപ്പെടുത്തി. 72 ആം മിനുറ്റിൽ ആഷിക് കുരുണിയൻ, അനിരുദ്ധ് ഥാപ്പ എന്നിവർക്ക് പകരമായി മഹേഷ് സിംഗ്, രോഹിത് കുമാർ ഇറങ്ങി. മത്സരം അവസാന മിനുട്ടിലേക്ക് കടന്നതോടെ ഇരു ടീമുകളും വിജയ ഗോളിനായി കൂടുതൽ മുന്നേറി കളിച്ചു. ഇഞ്ചുറി ടൈമിൽ ഗോൾ കീപ്പർ ഗുർപ്രീതിന്റെ തകർപ്പൻ സേവ് കുവൈത്തിന്റെ വിജയ ഗോൾ നിഷേധിച്ചു.ഇതോടെ മത്സരം അതികസമയത്തേക്ക് നീണ്ടു.
ഷൂട്ട് ഔട്ടിൽ ഇന്ത്യയ്ക്ക് വേണ്ടി സുനില്‍ ഛേത്രിയാണ് ആദ്യം ഗോൾ നേടിയത് . എന്നാല്‍ കുവൈത്തിന്റെ എമ്മെ ദഹം എടുത്ത ആദ്യ കിക്ക് ബാറിലിടിച്ച് തെറിച്ചു. ഇന്ത്യയ്ക്കായി രണ്ടാം കിക്കെടുത്ത ജിംഗാനും ലക്ഷ്യം കണ്ടു. കുവൈത്തിനായി രണ്ടാം കിക്കെടുത്ത ഫവാസ് ലക്ഷ്യം കണ്ടതോടെ സ്‌കോര്‍ 2-1 ആയി. ചങ്‌തെയെടുത്ത മൂന്നാം കിക്കും ഗോളായി മാറി . കുവൈത്തിനായി മൂന്നാം കിക്കെടുത്ത അല്‍ ദഫൈരി ലക്ഷ്യം കണ്ട് ലീഡ് 3-2 ആക്കി കുറച്ചു.ഇന്ത്യയുടെ നാലാം കിക്കെടുത്ത ഉദാന്ത സിങ്ങിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.
അബ്ദൂള്‍ അസീസിലൂടെ കുവൈത്ത് നാലാം കിക്ക് ലക്ഷ്യത്തിലെത്തിച്ചതോടെ സ്‌കോര്‍ 3-3 ആയി.സുഭാശിഷാണ് ഇന്ത്യയ്ക്കായി അഞ്ചാം കിക്കെടുത്തത്. പന്ത് ഗോള്‍കീപ്പറെ മറികടന്ന് വലയിലെത്തി. കുവൈത്തിനായി അഞ്ചാം കിക്കെടുത്ത അല്‍ ഖല്‍ദിയും ലക്ഷ്യം കണ്ടതോടെ പെനാല്‍റ്റി ഷൂട്ടൗട്ടും സമനിലയായി. മത്സരം സഡന്‍ ഡെത്തിലേക്ക് നീങ്ങി.ഇന്ത്യയ്ക്ക് വേണ്ടി മഹേഷ് സിങ് നയോറമാണ് ആറാം കിക്കെടുത്തത്. ഇത് വലയില്‍ കയറി. കുവൈത്തിനായി ഇബ്രാഹിമെടുത്ത ആറാം കിക്ക് തട്ടിയകറ്റി ഗുര്‍പ്രീത് സിങ് സന്ധു ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചു.