‘വെടിക്കെട്ട് ബാറ്റിങ്ങുമായി ജയ്‌സ്വാളും ദുബെയും’ : അനായാസ വിജയവുമയി പാരമ്പര സ്വന്തമാക്കി ഇന്ത്യ | IND Vs AFG

അഫ്ഗാനിസ്ഥാനെതിരെയുള്ള രണ്ടാം ടി 20 യിൽ മിന്നുന്ന ജയവുമായി പരമ്പര സ്വന്തമാക്കി ഇന്ത്യ.അഫ്ഗാൻ ഉയർത്തിയ 173 വിജയ ലക്‌ഷ്യം 15.4 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഇന്ത്യക്കായി യശസ്വി ജയ്‌സ്വാൾ 34 പന്തിൽ നിന്നും അഞ്ചു ഫോറും ആറു സിക്സുമടക്കം 68 റൺസ് നേടി. 22 പന്തിൽ നിന്നും അർദ്ധ സെഞ്ച്വറി നേടിയ ദുബൈ റൺസ് 63 നേടി പുറത്താവാതെ നിന്നു. വിരാട് കോലി 29 റൺസ് നേടി.

173 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് ഗോൾഡൻ ഡക്കിൽ ക്യാപ്റ്റൻ രോഹിത് ശർമയെ ഗോൾഡൻ ഡക്കിൽ നഷ്ടപ്പെട്ടു. എന്നാൽ രണ്ടാം വിക്കറ്റിൽ ഓപ്പണർ യശസ്വി ജയ്‌സ്വാളും വിരാട് കോലിയും ചേർന്ന് അഫ്ഗാൻ ബൗളെർമാർക്കെതിരെ കടന്നാക്രമിച്ചു. ആറാം ഓവറിൽ സ്കോർ 52 നിൽക്കെ 16 പന്തിൽ നിന്നും 29 റൺസ് നേടിയ കോലിയെ ഇന്ത്യക്ക് നഷ്ടമായി. എന്നാൽ നാലാമനായി ഇറങ്ങിയ ശിവം ദുബെ ആദ്യ മത്സരത്തിലെ ഉജ്ജ്വല ഫോം രണ്ടാം മത്സരത്തിലും തുടരുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.

ജൈസ്വാളും ദുബൈയും ചേർന്ന് അഫ്ഗാൻ ബൗളര്മാര്ക്കെതിരെ അനായാസം റൺസ് നേടി. ഇരു താരങ്ങളുടെയും ബാറ്റിൽ നിന്നും സിക്സുകളും ഫോറുകളും ഒഴുകി. 13 ഓവറിൽ സ്കോർ 154 ൽ നിൽക്കെ 34 പന്തിൽ നിന്നും അഞ്ചു ഫോറും ആറു സിക്സുമടക്കം 68 റൺസ് നേടിയ ജയ്‌സ്വാൾ പുറത്തായി .ശിവം ദുബെ 22 പന്തിൽ നിന്നും തന്റെ അർദ്ധ സെഞ്ച്വറി തികച്ചു . സ്കോർ 156 ൽ നിൽക്കെ ജിതേഷ് ശർമ്മ പൂജ്യത്തിന് പുറത്തായി. റിങ്കു സിങ്ങിനെയും കൂട്ടുപിടിച്ച്‌ ദുബെ ഇന്ത്യൻ ജയം പൂർത്തിയാക്കി. ദുബെ 63 റൺസുമായി പുറത്താവാതെ നിന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ നിശ്ചിത ഓവറില്‍ 172 റണ്‍സാണ് സ്‌കോര്‍ ചെയ്ത്. 35 പന്തില്‍ നിന്ന് 57 റണ്‍സെടുത്ത ഗുല്‍ബാദിന്‍ നായിബാണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ്ങ് മൂന്നും രവി ബിഷ്‌ണോയി, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ രണ്ടും, ശിവം ഡുബെയും ഒരു വിക്കറ്റും വീഴ്ത്തി. മൂന്നാം സ്ഥാനത്തിറങ്ങിയ നയ്ബ് 35 പന്തില്‍ നിന്ന് 57 റണ്‍സെടുത്താണ് മടങ്ങിയത്. അഞ്ച് ഫോറും നാല് സിക്‌സും അടങ്ങിയതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ടി20 ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ രണ്ടാം അർധസെഞ്ചുറിയാണിത്.നജിബുള്ള സദ്രാര്‍ 21 പന്തില്‍ നിന്ന് 23 റണ്‍സെടുത്തു.അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച കരിം ജനത്തും മുജീബുര്‍ റഹ്‌മാനുമാണ് അഫ്ഗാന്‍ സ്‌കോര്‍ 172-ല്‍ എത്തിച്ചത്. കരിം 10 പന്തില്‍ നിന്ന് 20 റണ്‍സെടുത്തു. ഒമ്പത് പന്തുകള്‍ നേരിട്ട മുജീബ് 21 റണ്‍സ് നേടി.മുജീബും കരീമും ചേർന്ന് 12 പന്തിൽ 30 റൺസിന്റെ നിർണായക കൂട്ടുകെട്ടുണ്ടാക്കി.

Rate this post