‘വീണ്ടും നിരാശപ്പെടുത്തി രോഹിത്’ : 150-ാം ടി20 മത്സരത്തിൽ ഗോൾഡൻ ഡക്കിൽ പുറത്തായി ഇന്ത്യൻ നായകൻ |Rohit Sharma

നീണ്ട നാളത്തെ ഇടവേളക്ക് ശേഷം ടി 20 ടീമിലേക്ക് തിരിച്ചു വന്ന ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ വീണ്ടും നിരാശപ്പെടുത്തി.ഇൻഡോറിലെ ഹോൾക്കർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അഫ്ഗാനിസ്ഥാനെതിരെ നടന്ന രണ്ടാം ടി 20 യിൽ രോഹിത് ശർമ്മ ഗോൾഡൻ ഡക്കിനായി പുറത്തായി.

ഈ പുറത്താക്കലോടെ അഫ്ഗാനിസ്ഥാനെതിരെ നടന്നുകൊണ്ടിരിക്കുന്ന ടി20 ഐ പരമ്പരയിൽ രോഹിത് ഇപ്പോൾ ബാക്ക് ടു ബാക്ക് ഡക്ക് ആയി. ആദ്യ ഗെയിമിൽ സിൽവർ ഡക്കായ രോഹിത് ഇന്ന് ഗോൾഡൻ ഡക്ക് ആയി.കഴിഞ്ഞ മത്സരത്തിൽ ശുഭ്മാൻ ഗില്ലുമായുള്ള ആശയ കുഴപ്പത്തിനിടെ രോഹിത് റൺ ഔട്ടായി.ഇത്തവണ രോഹിത് ശർമ്മക്ക് കുറ്റപ്പെടുത്താൻ ആരുമില്ല.അഫ്ഗാനിസ്ഥാൻ പേസർ ഫസൽഹഖ് ഫാറൂഖിയുടെ പന്തിൽ ഇന്ത്യൻ നായകന്റെ കുറ്റിത്തെറിച്ചു.

രോഹിതിന്റെ 12-ാം ടി20 ഡക്ക് ആണിത്.കെ ഇറാക്കോസിനും കെവിൻ ഒബ്രിയനുമൊപ്പം അദ്ദേഹം പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. അയർലണ്ടിന്റെ പോൾ സ്റ്റിർലിംഗാണ് ഏറ്റവും കൂടുതൽ ടി20 ഡക്കുകൾ (13).തുടർച്ചയായി 2 ഡക്കുകൾക്ക് രോഹിതിനെ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. ടി20 ലോകകപ്പിനുള്ള ടീമിൽ അദ്ദേഹത്തിന്റെ സ്ഥാനം അപകടത്തിലല്ലെങ്കിലും, ഉടൻ തന്നെ ഫോം വീണ്ടെടുക്കേണ്ടതുണ്ട്.

രോഹിത്തിന്റെ 150-ാം ടി20 മത്സരമായിരുന്നു ഇത്. 150 ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കുന്ന ആദ്യ കളിക്കാരനായി അദ്ദേഹം മാറുകയും ചെയ്തു.അർഷ്ദീപ് സിങ്ങിന്റെയും അക്‌സർ പട്ടേലിന്റെയും ഉജ്ജ്വല ബൗളിംഗ് പ്രകടനത്തിന്റെ ബലത്തിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെ 172 റൺസിന് പുറത്താക്കിയിരുന്നു.ഗുൽബാദിൻ നായിബിന്റെ മികച്ച അർധസെഞ്ചുറിയും മുജീബ് ഉർ റഹ്‌മാൻ-കരീം ജനത്തിന്റെ അവസാന ഓവറുകളിൽ റൺസുമാണ് അഫ്ഗാൻ 172 റൺസിലെത്തിച്ചത്.ഗുൽബാദിൻ 35 പന്തിൽ 57 റൺസ് നേടിയപ്പോൾ മുജീബും കരീമും ചേർന്ന് 12 പന്തിൽ 30 റൺസിന്റെ നിർണായക കൂട്ടുകെട്ടുണ്ടാക്കി.

Rate this post