‘ഒരു പരിശീലകനെന്ന നിലയിൽ കാണുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു’ : കളിക്കാർ ചെയ്ത കഠിനാധ്വാനത്തെക്കുറിച്ചും ത്യാഗങ്ങളെക്കുറിച്ചും എനിക്കറിയാമെന്ന് ദ്രാവിഡ് | World Cup 2023

2023 ഏകദിന ലോകകപ്പ് കിരീടം ഓസ്ട്രേലിയക്ക്. ഫൈനൽ മത്സരത്തിൽ ഇന്ത്യയെ 6 വിക്കറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഓസ്ട്രേലിയ കിരീടം സ്വന്തമാക്കിയത്. ടൂർണ്ണമെന്റിൽ തുടർച്ചയായ 10 വിജയങ്ങൾ സ്വന്തമാക്കിയായിരുന്നു ഇന്ത്യ ഫൈനലിലേക്ക് എത്തിയത്. എന്നാൽ ഫൈനലിൽ ഇന്ത്യയുടെ ഭാഗത്തുനിന്ന് നിരാശാജനകമായ പ്രകടനങ്ങളാണ് ഉണ്ടായത്. ഓസ്ട്രേലിയയുടെ ആറാം ലോകകപ്പ് കിരീടമാണ് ഇത്

ഇന്ത്യൻ ടീമിനെ സംബന്ധിച്ചു ഈ ഒരു തോൽവി വലിയ ക്ഷീണമാണ്. തുടരെ 10 കളികൾ ഈ ലോകക്കപ്പിൽ ജയിച്ചു സ്വപന കുതിപ്പ് നടത്തിയ രോഹിത് ശർമ്മക്കും ടീമിനും ഈ തോൽവി താങ്ങാൻ കഴിയില്ല എന്നതാണ് സത്യം. ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡ് ഇക്കാര്യം വിശദമാക്കി കഴിഞ്ഞു. ഫൈനൽ തോൽവി പിന്നാലെ മാധ്യമങ്ങൾ മുൻപാകെ എത്തിയ കോച്ച് ഇന്ത്യൻ ടീം ഡ്രസിങ് റൂം വേദന തുറന്ന് പറഞ്ഞു.

“അതെ, തീർച്ചയായും, ഡ്രസ്സിംഗ് റൂമിലെ എല്ലാ താരങ്ങളെയും പോലെ നായകൻ രോഹിത് ശർമയും നിരാശനാണ്.ആ ഡ്രസ്സിംഗ് റൂമിൽ ഒരുപാട് വികാരങ്ങൾ ഉണ്ടായിരുന്നു. ഒരു പരിശീലകനെന്ന നിലയിൽ കാണുന്നത് ബുദ്ധിമുട്ടായിരുന്നു, കാരണം ഈ ആളുകൾ എത്രമാത്രം കഠിനാധ്വാനം ചെയ്തുവെന്നും അവർ എന്താണ് ചെയ്തതെന്നും അവർ ചെയ്ത ത്യാഗങ്ങളെക്കുറിച്ചും എനിക്കറിയാം. അതിനാൽ, ഇത് കഠിനമാണ്. “കോച്ച് വിഷമം വെളിപ്പെടുത്തി2003 ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ പരാജയപ്പെട്ട ടീമിന്റെ ഭാഗമായിരുന്ന ദ്രാവിഡിന് തോൽവിയുടെ വേദന നന്നായി അറിയാം.

“ഒരു പരിശീലകനെന്ന നിലയിൽ കാണുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു, കാരണം കാരണം നിങ്ങൾ ഈ ഇവരെ എല്ലാം വളരെ ഏറെ വ്യക്തിപരമായി അറിയുന്നു. അവർ നടത്തിയ പരിശ്രമം, കഴിഞ്ഞ ഒരു മാസമായി ഞങ്ങൾ നടത്തിയ കഠിനാധ്വാനം, അവർ ചെയ്‌ത ത്യാഗങ്ങൾ എന്നിവ എനിക്കറിയാം. അതിനാൽ, ഇത് കഠിനമാണ്. ” ദ്രാവിഡ് കൂട്ടിച്ചേർത്തു. ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 43 ഓവറിൽ 240 റൺസ് മാത്രമേ നേടാനായുള്ളൂ, പ്ലയർ ഓഫ് ദ മാച്ച് ട്രാവിസ് ഹെഡിന്റെ 120 പന്തിൽ 137 റൺസിന്റെ പിൻബലത്തിൽ ഓസ്‌ട്രേലിയ 43 ഓവറിൽ ലക്ഷ്യം കണ്ടു.

4/5 - (2 votes)