‘സംതൃപ്തി തോന്നിയ നിമിഷം’ : വിരാട് കോഹ്‌ലി പുറത്തായതിന് പിന്നാലെ ഒരു ലക്ഷത്തിലധികം വരുന്ന ആരാധകര്‍ നിശബ്ദരായി | World Cup 2023

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ 2023 ഏകദിന ലോകകപ്പിന്റെ ഫൈനലിൽ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് തന്റെ ടീമിനെ മുന്നിൽ നിന്ന് നയിച്ചു. മത്സരത്തിൽ അർദ്ധ സെഞ്ചുറി നേടി മികച്ച രീതിയിൽ ബാറ്റ് ചെയ്തിരുന്ന വിരാട് കോഹ്‌ലിയെ പുറത്താക്കി കളി ഓസ്‌ട്രേലിയക്ക് അനുകൂലമാക്കിയത് കമ്മിൻസ് ആയിരുന്നു.

ഫോമിലുള്ള ശ്രേയസ് അയ്യർ കോലി എന്നിവരുടെ വിക്കറ്റുകളാണ്‌ മത്സരത്തിൽ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ നേടിയത്.ദശലക്ഷക്കണക്കിന് ഇന്ത്യൻ ആരാധകരുടെ സ്വപ്‌നങ്ങൾ തകർത്ത് തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തിൽ സന്നിഹിതരായ ജനക്കൂട്ടത്തിന്റെ ഹൃദയത്തെ തകർത്തു കൊണ്ടാണ് മെൻ ഇൻ ബ്ലൂവിനെതിരെ ആറ് വിക്കറ്റിന് വിജയിച്ചതിന് ശേഷം ഓസ്‌ട്രേലിയ അവരുടെ ആറാമത്തെ ലോകകപ്പ് കിരീടം നേടിയത്.ലോകകപ്പ് കിരീടം ഉയര്‍ത്തുന്ന അഞ്ചാമത്തെ ഓസീസ് നായകനാണ് കമ്മിന്‍സ്.

മറ്റൊരു സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന കോലിയെ അർധസെഞ്ചുറി തികച്ചയുടനെ കമ്മിൻസ് പുറത്താക്കിയതോടെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ 1,30,000 ആരാധകർ നിശബ്ദരായി.വിരാട് കോഹ്‌ലി പുറത്തായതിന് പിന്നാലെ ഒരു ലക്ഷത്തിലധികം വരുന്ന ആരാധകര്‍ നിശബ്ദമായത് ഏറ്റവും സന്തോഷമുള്ള നിമിഷമായിരുന്നുവെന്ന് കമ്മിൻസ് പറഞ്ഞു.

മുന്‍ മത്സരങ്ങളിലേ പേലെ ഈ മത്സരങ്ങളിലും കോഹ്ലി സെഞ്ച്വറി നേടുമെന്ന് കരുതി, സാഹചര്യങ്ങള്‍ അനുകൂലമായിരുന്നു. എന്നാല്‍ കോഹ് ലിയുടെ പുറത്താകലിലാണ് സംതൃപ്തി ലഭിച്ചതെന്നും കമ്മിന്‍സ് പറഞ്ഞു. ഇന്ത്യയിൽ കളി നടക്കുമ്പോൾ സ്റ്റേഡിയത്തിൽ ആരാധകർ നിറയും. അവരെ നിശബ്ദരാക്കുന്നതിനെക്കാൾ സംതൃപ്തി നൽകുന്ന മറ്റൊന്നില്ല എന്ന് ഫൈനലിന് മുന്പായി കമ്മിൻസ് പറഞ്ഞിരുന്നു.

Rate this post