രോഹിത് ശർമ്മയുടെ മറ്റൊരു ഫ്ലോപ്പ് ഷോ! സ്ഥിരത കണ്ടെത്താൻ പാടുപെടുന്ന ഇന്ത്യൻ നായകൻ | Rohit Sharma

ഇന്ത്യ vs ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ്, മൂന്നാം ദിവസം: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൻ്റെ മൂന്നാം ദിവസം ആദ്യ സെഷനിൽ ഇംഗ്ലണ്ട് തിരിച്ചടിക്കുന്നു കാഴ്ചയാണ് കാണാൻ സാധിച്ചത്.വിക്കറ്റ് നഷ്ടമില്ലാതെ 28 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് 13 റൺസ് മാത്രം നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മയെ ആദ്യം നഷ്ടമായി.

ഇംഗ്ലണ്ടിൻ്റെ വെറ്ററൻ പേസ് മാന്ത്രികൻ ജെയിംസ് ആൻഡേഴ്സൺ തൻ്റെ ആദ്യ ഓവറിൽ തന്നെ രോഹിത്തിൻ്റെ ഓഫ് സ്റ്റംപ് തെറിപ്പിച്ചു.സീം ബൗളിംഗിലെ ഒരു മാസ്റ്റർക്ലാസ് ആയിരുന്നു അത്. ഇന്ത്യൻ നായകനെ ആൻഡേഴ്സൺ കെണിയൊരുക്കി വീഴ്‌ത്തുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.2023 മാർച്ച് മുതലുള്ള രോഹിത് ശർമ്മയുടെ സ്ഥിരതയില്ലാത്ത ഫോമിൻ്റെ മറ്റൊരു ഉദാഹരണമാണ് പുറത്താകൽ.

അതിശക്തമായ സെന രാജ്യങ്ങൾക്കെതിരെ (ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ) രോഹിത് ശർമ്മയുടെ ഫോം നിരാശപെടുത്തുന്നതാണ്.19 ഇന്നിംഗ്‌സുകളിൽ നിന്ന് 33 ശരാശരിയിൽ 645 റൺസ് നേടി. രണ്ട് അർധസെഞ്ചുറികൾ, പക്ഷേ സെഞ്ചുറികളില്ല. എന്നാൽ അഫ്ഗാനിസ്ഥാൻ, വെസ്റ്റ് ഇൻഡീസ് തുടങ്ങിയ ദുര്ബലര്ക്കെതിരെ മികച്ച റെക്കോർഡാണ് ക്യാപ്റ്റനുള്ളത്. രോഹിത് പുറത്തായതിന് പിന്നാലെ യശസ്വി ജയ്‌സ്വാളിനെയും ആൻഡേഴ്സൺ പുറത്താക്കി.

ജയ്‌സ്വാളിന്റെ ഷോട്ട് സ്ലിപ്പിൽ റൂട്ടിന്റെ കൈകളിൽ വിശ്രമിച്ചു.മൂന്ന് ബൗണ്ടറികൾ അടങ്ങുന്ന ജയ്‌സ്വാളിൻ്റെ ഇന്നിംഗ്‌സ് 17 റൺസിൽ അവസാനിച്ചു.ആൻഡേഴ്സൻ്റെ ഇരട്ട വിക്കറ്റുകൾ ഇംഗ്ലീഷ് തിരിച്ചുവരവിൻ്റെ പ്രതീക്ഷകൾ ഉയർത്തി. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 111 റൺസ് നേടിയിട്ടുണ്ട്.254 റൺസിന്റെ ലീഡാണ് ഇന്ത്യക്ക് ഉള്ളത്.52 റൺസുമായി ഗില്ലും 29 റൺസുമായി അയ്യരുമാണ് ക്രീസിൽ.

Rate this post