‘യശസ്വി ജയ്‌സ്വാളാണോ അടുത്ത വീരേന്ദർ സെവാഗ്?’ : ആരാധകരോട് ക്ഷമയോടെ കാത്തിരിക്കണമെന്ന് പ്രഗ്യാൻ ഓജ | Yashasvi Jaiswal

വിശാഖപട്ടണത്ത് ഇംഗ്ലണ്ടിനെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ മിന്നുന്ന ഇരട്ട സെഞ്ചുറിയാണ് ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്‌സ്വാൾ നേടിയത്.277 പന്തിൽ ഇരട്ട സെഞ്ച്വറി നേടിയ ജയ്‌സ്വാൾ ഇംഗ്ലണ്ടിനെതിരായ ഒന്നാം ഇന്നിംഗ്‌സിൽ ഇന്ത്യയെ 396 റൺസിൻ്റെ ശക്തമായ സ്‌കോറിലെത്താൻ സഹായിച്ചു. ഇംഗ്ലീഷ് സ്പിന്നർ ബഷിറിനെ സിക്‌സും ഫോറും അടിച്ച് തൻ്റെ ഇരട്ട സെഞ്ച്വറിയിലെത്തി, ആക്രമണാത്മക ബാറ്റിങ്ങാണ് ഓപ്പണർ ഉടനീളം കാഴ്ചവെച്ചത്.

ഇംഗ്ലണ്ടിന്റെ യുവ സ്പിന്നര്മാരെ ജയ്‌സ്വാൾ കടന്നാക്രമിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.290 പന്തിൽ 19 ഫോറും 7 സിക്സും സഹിതമാണ് ജയ്‌സ്വാൾ 209 റൺസെടുത്തത്. ഇതിഹാസ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗുമായി താരതമ്യപ്പെടുത്താൻ ഇത് ആരാധകരെ പ്രേരിപ്പിച്ചു. എന്നാൽ മുൻ ഇന്ത്യൻ സ്പിന്നർ പ്രഗ്യാൻ ഓജ ആരാധകരിൽ നിന്ന് ക്ഷമ ആവശ്യപ്പെടുകയും ഇന്ത്യൻ ഇതിഹാസവുമായി താരതമ്യപ്പെടുത്തുന്നതിന് ജയ്‌സ്വാളിന് ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്നും പറഞ്ഞു.

” ജയ്‌സ്വാൾ ഭയരഹിത ക്രിക്കറ്റ് കളിക്കുകയാണെന്ന് പറയാം. എന്നാൽ വീരേന്ദർ സെവാഗിനെക്കുറിച്ച് പറയുകയാണെങ്കിൽ, അത് ഒന്നോ രണ്ടോ മൂന്ന് മത്സരങ്ങളെക്കുറിച്ചല്ല. അദ്ദേഹത്തിൻ്റെ കരിയർ മുഴുവൻ എങ്ങനെയായിരുന്നുവെന്ന് നമ്മൾ മനസ്സിലാക്കണം ” പ്രഗ്യാൻ ഓജ സിനിപ്ലക്സിൽ പറഞ്ഞു.”അതിനാൽ ഇത് ഒരു തുടക്കം മാത്രമാണ്. അവൻ എങ്ങനെ മുന്നോട്ട് കളിക്കുമെന്ന് നമുക്ക് നോക്കാം. അദ്ദേഹം എങ്ങനെ പ്രതീക്ഷകൾ മാറ്റിവച്ച് നിർഭയമായി ആക്രമിക്കുന്നു എന്നത് കാണേണ്ടതുണ്ട്. വർഷങ്ങളോളം സേവാഗ് അത് സ്ഥിരമായി ചെയ്തു ”ഓജ കൂട്ടിച്ചേർത്തു.

രണ്ടാം ദിവസംകളി പൂര്‍ത്തിയാകുമ്പോള്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ ലീഡ് 171 റണ്‍സായി.രണ്ടാം ടെസ്റ്റില്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 28 റണ്‍സെന്ന നിലയില്‍ ആണുള്ളത്.15 റണ്‍സുമായി യശസ്വി ജയ്‌സ്‌വാളും 13 റണ്‍സുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുമാണ് ക്രീസില്‍. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 253 റണ്‍സിന് അവസാനിപ്പിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ഇതോടെ ഇന്ത്യ 143 റണ്‍സിന്റെ ആദ്യ ഇന്നിങ്‌സ് ലീഡെടുക്കുകയും ചെയ്തു. ഇന്ത്യയ്ക്ക് ബുംറ വേണ്ടി ആറ് വിക്കറ്റുകള്‍ വീഴ്ത്തി.മൂന്ന് വിക്കറ്റുമായി കുല്‍ദീപ് യാദവും തിളങ്ങി. നേരത്തെ യശസ്വി ജയ്‌സ്‌വാളിന്റെ ഇരട്ട സെഞ്ച്വറിക്കരുത്തില്‍ ഇന്ത്യ 396 റണ്‍സെടുത്തിരുന്നു.

Rate this post