ജ്യോത്സ്യന്റെ ഉപദേശപ്രകാരം ടീമിനെ തിരഞ്ഞെടൂത്ത് ഇന്ത്യൻ ഫുട്ബോൾ കോച്ച് ഇഗോർ സ്റ്റിമാക്, കളിക്കാരുടെ വിവരങ്ങൾ കൈമാറി|Igor Stimac

ക്രൊയേഷ്യൻ പരിശീലകൻ ഇഗോർ സ്റ്റിമാക്കിന്റെ ശിക്ഷണത്തിൽ മിന്നുന്ന പ്രകടനമാണ് ഇന്ത്യൻ ടീം പുറത്തെടുക്കുന്നത്. ഈ വര്ഷം മൂന്ന് കിരീടങ്ങൾ നേടിയ ഇന്ത്യൻ ഫുട്ബോൾ ടീമിന് ഓർമ്മിക്കാൻ ഒരു സീസണുണ്ട്.ഫിഫ ലോക റാങ്കിംഗിലെ ആദ്യ 100-ലേക്ക് കുതിച്ചത് ഇന്ത്യയുടെ ശക്തമായ പ്രകടനത്തിന് തെളിവാണ്. എന്നാൽ വിജയങ്ങൾക്കിടയിൽ ഇഗോർ സ്റ്റിമാക് വലിയിരു വിവാദത്തിൽ പെട്ടിരിക്കുകയാണ്.

ഇന്ത്യയുടെ മത്സരത്തിന് മുന്നെയായി ഡൽഹി ആസ്ഥാനമായുള്ള ജ്യോതിഷിയായ ഭൂപേഷ് ശർമ്മയോട് സ്റ്റിമാക് ഉപദേശം തേടാറുണ്ട് എന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്.ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിന് മുന്നോടിയായി സ്റ്റിമാക് 11 കളിക്കാരുടെ സാധ്യത പട്ടിക ജ്യോതിഷിക്ക് അയച്ചുവെന്നും കിക്കോഫ് സമയത്ത് കളിക്കാരുടെ നക്ഷത്രങ്ങൾ വിലയിരുത്താൻ ആവശ്യപ്പെട്ടുവെന്നുവുള്ള റിപോർട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്.

ജ്യോതിഷിയുടെ കണക്കുകൂട്ടലുകൾ പിന്തുടർന്ന് സ്റ്റാർട്ടിംഗ് ലൈനപ്പിൽ രണ്ട് കളിക്കാരെ മാറ്റിയെന്നും ഇന്ത്യൻ എക്സ്പ്രെസ്സിന്റെ റിപ്പോർട്ടിൽ പറയുന്നു.ഇതൊരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല, ഒന്നിലധികം തവണ ഇത് സംഭവിച്ചിട്ടുണ്ട്.മെയ്-ജൂൺ മാസങ്ങളിൽ നടന്ന ജോർദാനെതിരെയുള്ള സൗഹൃദ മത്സരം തുടർന്ന് കംബോഡിയ, അഫ്ഗാനിസ്ഥാൻ, ഹോങ്കോംഗ് എന്നിവരുമായുള്ള ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്ക് മുൻപും സ്റ്റിമാക്കും ശർമ്മയും നേർക്ക് നേർ കണ്ടു.മെയ് 28 ന് ജോർദാനുമായുള്ള സൗഹൃദ മത്സരത്തിന് മുന്നോടിയായി, സ്റ്റിമാക് ശർമ്മയ്ക്ക് ഒരു സന്ദേശം അയച്ചതായി റിപ്പോർട്ടുണ്ട്.

കളിക്കാരുടെ നക്ഷത്രങ്ങൾക്ക് അനുസൃതമായി ടീമിനെ ത്തെറിഞ്ഞെടുക്കാൻ ജ്യോതിഷി ആവശ്യപ്പെട്ടിരുന്നു.ഒരു പ്രത്യേക അറ്റാക്കിംഗ് മിഡ്ഫീൽഡർക്ക് അനുയോജ്യമായ ദിവസമല്ലെന്ന് ജ്യോതിഷി പറഞ്ഞപ്പോൾ ആ ദിവസം സ്റ്റാർട്ടിംഗ് ലൈനപ്പിൽ നിന്ന് കളിക്കാരനെ ബെഞ്ചിലാക്കി.ബ്ലൂ ടൈഗേഴ്‌സ് 2-1 ന് വിജയിച്ച അഫ്ഗാനിസ്ഥാനെതിരായ ടീമിന്റെ മത്സരത്തിന് മുന്നോടിയായി സ്റ്റിമാക് വീണ്ടും ശർമ്മയോട് ഉപദേശം തേടിയിരുന്നു.ഹോങ്കോങ്ങിനെതിരായ ഇന്ത്യയുടെ മത്സരത്തിന് മുമ്പ് സ്റ്റിമാക് ശർമ്മയെ കണ്ടുമുട്ടിയിരുന്നു.സ്റ്റിമാക് കളിക്കാരുടെ ഫിറ്റ്‌നസ് അപ്‌ഡേറ്റുകൾ വരെ ജ്യോതിഷിക്ക് കൈമാറിയിരുന്നു.ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനിലെ ഒരു ഉദ്യോഗസ്ഥനാണ് സ്റ്റിമേക്കിന് ജ്യോതിഷിയെ പരിചയപെടുത്തിയത്,

Rate this post