ബൊളീവിയക്കെതിരെയുള്ള മത്സരത്തിന് മുന്നേയുള്ള അവസാന പരിശീലന സെഷനിൽ നിന്നും വിട്ട് നിന്ന് ലയണൽ മെസ്സി|Lionel Messi

ബൊളീവിയക്കെതിരെ നാളെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിന്റെ ർജന്റീനയുടെ അവസാന പരിശീലന സെഷനിൽ നിന്ന് വിട്ടു നിന്ന് സൂപ്പർ താരം ലയണൽ മെസ്സി.ഇക്വഡോറിനെതിരായ ഒരു ഗോൾ വിജയത്തോടെയാണ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന 2026 ലോകകപ്പിലേക്കുള്ള യാത്ര ആരംഭിച്ചത്.യോഗ്യതാ ഘട്ടത്തിലെ ഉദ്ഘാടന മത്സരത്തിൽ ലയണൽ മെസ്സിയുടെ ഗോളിനായിരുന്നു അര്ജന്റീന വിജയം നേടിയത്.

ശാരീരികമായി മികവ് പുലർത്തുന്ന ഇക്വഡോറിനെതിരായ മത്സരം അര്ജന്റീന താരങ്ങൾക്ക് ഒരു കഠിന പരീക്ഷണം തന്നെയായിരുന്നു.ആൽബിസെലെസ്റ്റെ ക്യാപ്റ്റനയാ മെസ്സി പ്രതീക്ഷിച്ചതിലും കൂടുതൽ കഷ്ടപ്പെടുകയും ക്ഷീണിതനാവുകയും 89 ആം മിനുട്ടിൽ കളിക്കണം വിടുകയും ചെയ്തു.ഇതുകൊണ്ട് തന്നെ 3,000 മീറ്റർ ഉയരത്തിൽ ലാപാസിൽ കളിക്കാൻ മെസ്സിയുണ്ടാവുമോ എന്ന സംശയം ഉണ്ടായിരുന്നു. മത്സരത്തിന് ഏതാനും മണിക്കൂർ മുമ്പ് വരെ മെസ്സിയുടെ കാര്യത്തിൽ തീരുമാനമെടുക്കാമെന്ന് സ്‌കലോനി ഞായറാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

തിങ്കളാഴ്ചത്തെ പരിശീലനത്തിനിടെ മെസ്സി സ്കലോണിക്ക് അടുത്തുള്ള ഒരു കസേരയിൽ ഇരുന്നു സഹതാരങ്ങൾ പരിശീലിക്കുന്നത് കണ്ടു. ബൊളീവിയയിൽ സന്ദർശകർക്ക് വിജയിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യാമാണ്.മറ്റ് കളിക്കാർ ഉയരത്തിലും പന്തിന്റെ വേഗതയിലും പൊരുത്തപ്പെടാൻ ശ്രമിച്ചപ്പോൾ മെസ്സി കോച്ചിനോട് സംസാരിച്ചിരുന്നു.കഴിഞ്ഞയാഴ്ച ദക്ഷിണ അമേരിക്കൻ യോഗ്യതാ മത്സരത്തിൽ ബ്രസീലിനോട് 5-1 ന് തോറ്റ ടീമിനെതിരെ ഹെർണാണ്ടോ സൈൽസ് സ്റ്റേഡിയത്തിൽ മെസ്സി കളിക്കുമോ ഇല്ലയോ എന്ന് സ്കെലോണി വ്യകതമാക്കിയിട്ടില്ല.

കഴിഞ്ഞ ഡിസംബറിൽ ലോകകപ്പ് നേടിയതിന് ശേഷമുള്ള ആദ്യ ഔദ്യോഗിക രാജ്യാന്തര മത്സരത്തിൽ ഇക്വഡോറിനെതിരെ അർജന്റീനയുടെ 1-0 വിജയത്തിൽ ഒരു ഫ്രീകിക്കിൽ നിന്ന് മെസ്സി ഗോൾ നേടിയിരുന്നു .മെസ്സി കളിച്ചില്ലെങ്കിൽ അദ്ദേഹത്തിനെ കാണാനെത്തിയ നൂറുകണക്കിന് പ്രാദേശിക ആരാധകർ ഉൾപ്പെടെ നിരവധി ബൊളീവിയക്കാരെ അത് നിരാശരാക്കും.ലാപാസിൽ മെസ്സി ഇതുവരെ ഗോൾ നേടിയിട്ടില്ലെങ്കിലും ബൊളീവിയക്കെതിരെ 11 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകൾ നേടിയിട്ടുണ്ട്. ചൊവ്വാഴ്ച സ്റ്റാർ സ്‌ട്രൈക്കർ കളിക്കുകയും സ്‌കോർ ചെയ്യുകയും ചെയ്‌താൽ, സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോററായി ഉറുഗ്വേയുടെ ലൂയിസ് സുവാരസിനെ മറികടക്കും.

Rate this post