രണ്ടു ഗോളിന് പിന്നിൽ നിന്ന് ശേഷം മൂന്നു ഗോൾ തിരിച്ചടിച്ച് തകർപ്പൻ ജയം സ്വന്തമാക്കി ഇന്റർ മയാമി | Inter Miami

മേജർ ലീഗ് സോക്കറിൽ തകർപ്പൻ ജയവുമായി ഇന്റർ മയാമി.മോൺട്രിയലിനെതിരെ രണ്ടനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് മയാമി നേടിയത് . രണ്ടു ഗോളുകൾക്ക് പിറകിൽ നിന്ന മയാമി മൂന്നു ഗോളുകൾ തിരിച്ചടിച്ചാണ് വിജയം സ്വന്തമാക്കിയത്.

മോൺട്രിയലിന്റെ മുന്നേറ്റങ്ങളോടെയാണ് മത്സരം ആരംഭിച്ചത്, ആദ്യ മിനിറ്റുകളിൽ അവർക്ക് ഗോൾ നേടാനുള്ള അവസരം ലഭിക്കുകയും ചെയ്തു. 18-ാം മിനിറ്റിൽ ലയണൽ മെസ്സിയിലൂടെ ഇന്റർ മയാമിക്ക് ഗോൾ നേടാനുള്ള അവസരം ലഭിച്ചു. എന്നാൽ മെസ്സിയുടെ ഫ്രീകിക്ക് ക്രോസ്സ് ബാറിന് മുകളിലൂടെ പോയി.22 ആം മിനുട്ടിൽ ഔർ കൌണ്ടർ അറ്റാക്കിൽ നിന്നും നേടിയ ഗോളിലൂടെ മോൺട്രിയൽ മുന്നിലെത്തി.ജൂൾസ്-ആൻ്റണി വിൽസെൻ്റ് നൽകിയ പാസിൽ നിന്നും ബ്രൈസ് ഡ്യൂക്ക് ആണ് ഇൻ്റർ മിയാമി ഗോളി ഡ്രേക്ക് കാലെൻഡറിനെ മറികടന്ന് ഗോൾ നേടിയത്.

32 ആം മിനുട്ടിൽ മോൺട്രിയൽ രണ്ടാം ഗോളും നേടി.ജൂൾസ്-ആൻ്റണി വിൽസെൻ്റ് ആണ് ഗോൾ നേടിയത്.കാനഡയിൽ ഇൻ്റർ മിയാമി ഒന്നാം പകുതിയിൽ 2-0ന് പിന്നിലായി. എന്നാൽ 44 ആം മിനുട്ടിൽ മാറ്റിയാസ് റോജാസിൻ്റെ ഫ്രീകിക്ക് ഗോൾ ഇന്റർ മയമിയെ മത്സരത്തിലേക്ക് തിരികെ കൊണ്ട് വന്നു.ണ്ട് മത്സരങ്ങളിൽ നിന്ന് തൻ്റെ മൂന്നാം ഗോളാണ് റോജസ് നേടിയത്.ക്ലബ്ബുമായുള്ള അദ്ദേഹത്തിൻ്റെ മൂന്നാമത്തെ മത്സരമാണിത്. മെസ്സിയെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ഫ്രീകിക്ക് ആയിരുന്നു അത്.

ഹാഫ് ടൈമിന് തൊട്ടുമുമ്പ് ലൂയിസ് സുവാരസ് ഈ സീസണിലെ തൻ്റെ 11-ാം ഗോൾ നേടി ഇന്റർ മയാമിയെ ഒപ്പമെത്തിച്ചു.കോർണറിൽ നിന്നായിരുന്നു ഉറുഗ്വേൻ താരത്തിന്റെ ഗോൾ പിറന്നത്. രണ്ടാം പകുതിയുടെ 59 ആം മിനുട്ടിൽ ബെഞ്ചമിൻ ക്രെമാഷിയുടെ ഗോളിൽ മയാമി ലീഡ് നേടി. 13 മത്സരങ്ങളിൽ നിന്നും 27 പോയിന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്താണ് ഇന്റർ മയാമി.

Rate this post