‘നിരാശനായി ക്രിസ്റ്റ്യാനോ റൊണാൾഡോ’ : അഞ്ച് വർഷത്തിനിടെ നാലാമത്തെ സൗദി പ്രോ ലീഗ് കിരീടവുമായി അൽ ഹിലാൽ | Saudi Pro League

സൗദി അറേബ്യയിൽ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കിരീടങ്ങൾക്കായുള്ള കാത്തിരിപ്പ് തുടരുകയാണ്.അൽ ഹിലാൽ അഞ്ച് വർഷത്തിനിടെ അവരുടെ നാലാമത്തെ സൗദി പ്രോ ലീഗ് കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. ഇന്നലെ നടന്ന മത്സരത്തിൽ അൽ ഹസ്മിനെ 4-1 ന് പരാജയപ്പെടുത്തിയാണ് അൽ ഹിലാൽ സൗദി പ്രൊ ലീഗ് കിരീടം ഉറപ്പിച്ചത്.

സീസണിൽ 31 മത്സരങ്ങൾ പിന്നിടുമ്പോൾ അൽ ഹിലാലിന് 89 പോയിന്റുണ്ട്.മൂന്ന് മത്സരങ്ങൾ ശേഷിക്കെ റൊണാൾഡോയുടെ അൽ നാസറിനേക്കാൾ 12 പോയിൻ്റ് മുന്നിലെത്തി. രണ്ടാം സ്ഥാനത്തുള്ള അൽ നസർ ഇനി എല്ലാ മത്സരങ്ങളും വിജയിച്ചാലും 86 പോയിന്റിലേക്കേ എത്തുകയുള്ളു. ഇത് 19-ാം തവണയാണ് അൽ ഹിലാൽ സൗദി പ്രോ ലീ​ഗ് ചാമ്പ്യന്മാരാകുന്നത്.31 ലീഗ് മത്സരങ്ങളിൽ തോൽവിയറിയാതെ തുടരുകയും എല്ലാ മത്സരങ്ങളിലും തുടർച്ചയായി 34 വിജയങ്ങൾ നേടുകയും ചെയ്യാൻ അൽ ഹിലാലിന്‌ സാധിച്ചു.

കഴിഞ്ഞ വർഷം ജനുവരിയിൽ എത്തിയതിനു ശേഷം അൽ നാസർ സൗദി പ്രൊ ലീഗിൽ അൽ ഹിലാലിന്‌ വലിയ വെല്ലുവിളിയാവുമെന്ന് കരുതിയെങ്കിലും അത് ഉണ്ടായില്ല. ഇന്നലെ മത്സരത്തിൽ അലക്സാണ്ടർ മിട്രോവിച്ച് ഇരട്ട ​ഗോൾ നേടി. 15-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ​ഗോൾ നേടിയ താരം ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ 48-ാം മിനിറ്റിൽ തന്റെ രണ്ടാം ​ഗോളും സ്വന്തമാക്കി.

39-ാം മിനിറ്റിൽ അൽ ഹസം താരം അഹമ്മദ് അൽ ജുവൈദിന്റെ സെൽഫ് ​ഗോളും അൽ‌ ഹിലാലിന്റെ ലീഡ് വർദ്ധിപ്പിച്ചു.51-ാം മിനിറ്റിൽ സെർജി മിലിങ്കോവിക് അൽ ഹിലാലിനായി ​വലചലിപ്പിച്ചു. 34-ാം മിനിറ്റിൽ ഫായിസ് സെലേമണി അൽ ഹസമിന്റെ ആശ്വാസ ​ഗോൾ നേടി.മെയ് 31 ന് കിംഗ്സ് കപ്പ് ഫൈനലിൽ അൽ ഹിലാൽ അൽ നാസറിനെ നേരിടും.

Rate this post