വമ്പൻ തോൽവി ,ഇന്റർ മയാമിയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ അസ്തമിക്കുന്നു| Inter Miami
മേജർ ലീഗ് സോക്കറിൽ സൂപ്പർ താരം ലയണൽ മെസ്സിയില്ലാതെയിറങ്ങിയ ഇന്റർ മയാമിക്ക് വീണ്ടും തോൽവി. ഒന്നിനെതിരെ നാല് ഗോളുകൾക്ക് ഷിക്കാഗോ ഫയർ ആണ് ഇന്റർ മയാമിയെ പരാജയപ്പെടുത്തിയത്. തോൽവി ഇന്റർ മയാമിയുടെ പ്ലെ ഓഫ് പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയായി മാറി.
മാരൻ ഹെയ്‌ലി-സെലാസി, ഷെർദാൻ ഷാഖിരി എന്നിവരുടെ ഇരട്ട ഗോളിന്റെ പിൻബലത്തിലാണ് ചിക്കാഗോ വിജയം നേടിയത്. തുടർച്ചയായി നാലാം മത്സരത്തിലും മെസ്സി ഇല്ലാതെ ഇറങ്ങിയ പോയ മിയാമിക്ക് വേണ്ടി ജോസഫ് മരിനസ് ഏക ഗോൾ രേഖപ്പെടുത്തി.സെപ്തംബർ 20-ന് ടൊറന്റോ എഫ്‌സിയുമായുള്ള മത്സരത്തിന് ശേഷം മെസി ഇന്റർ മയാമിക്ക് വേണ്ടി കളിച്ചിട്ടില്ല.
വിജയത്തോടെ ചിക്കാഗോ ഈസ്റ്റേൺ കോൺഫറൻസിൽ പ്ലേ ഓഫ് ലൈനിന് മുകളിൽ എട്ടാം സ്ഥാനത്തേക്ക് നീങ്ങി. എന്നാൽ തോൽവി മയാമിക്ക് വലിയ തിരിച്ചടിയാണ് നൽകിയത്.15 ടീമുകളുള്ള ഈസ്റ്റേൺ കോൺഫറൻസിൽ 14-ാം സ്ഥാനത്താണ് മയാമി.ആദ്യ പകുതിയിൽ ഇരുടീമുകൾക്കും ഗോളുകൾ നേടാൻ സാധിച്ചില്ല.മിയാമി പന്ത് കൈവശം വെച്ചെങ്കിലും മികച്ച അവസരങ്ങൾ ചിക്കാഗോയ്ക്കായിരുന്നു.
ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 49 ആം മിനുട്ടിൽ ഫാബിയൻ ഹെർബേഴ്‌സിന്റെ ക്രോസിൽ നിന്നും മുൻ ലിവർപൂൾ താരം ഷാക്കിരി ചിക്കഗോയെ മുന്നിലെത്തിച്ചു.
53-ാം മിനിറ്റിൽ മിയാമി മറുപടി നൽകി. പെനാൽറ്റി ഏരിയയിൽ ഒരു ഹാൻഡ് ബോളിന് ചിക്കാഗോ മിഡ്ഫീൽഡർ ജോനാഥൻ ഡീന് മഞ്ഞ കാർഡ് ലഭിച്ചു. തുടർന്ന് ലഭിച്ച പെനാൽറ്റി കിക്കിൽ നിന്നും ജോസഫ് മാർട്ടിനെസ് ഫയർ ഗോൾകീപ്പർ ക്രിസ് ബ്രാഡിയെ കീഴടക്കി മത്സരം സമനിലയിലാക്കി.62-ാം മിനിറ്റിൽ ഹെർബേഴ്‌സിന്റെ ത്രൂ ബോൾ സ്വീകരിച്ച് വലങ്കാൽ സ്‌ട്രൈക്കിലൂടെ ഹെയ്‌ലി-സെലാസി ചിക്കാഗോയുടെ ലീഡ് പുനഃസ്ഥാപിച്ചു.65 ആം മിനുട്ടിൽ ഹെയ്‌ലി-സെലാസി ചിക്കാഗോയുടെ മൂന്നാം ഗോൾ നേടി.73-ാം മിനിറ്റിൽ ഷാക്കിരി ചിക്കാഗോയ്ക്ക് മൂന്ന് ഗോളിന്റെ ലീഡ് നൽകി.
FT: Chicago Fire 4-1 Inter Miami
— B/R Football (@brfootball) October 5, 2023
Inter Miami are winless in all four games they've played since Leo Messi was injured 🫠
(via @MLS) pic.twitter.com/fi1GQXXM6j
ഇന്റർ മയാമിയുടെ അടുത്ത മത്സരം ഈ വരുന്ന ഞായറാഴ്ച പുലർച്ചെ അഞ്ചുമണിക്കാണ്,അമേരിക്കൻ സോക്കറിലേക്ക് ഒന്നാം സ്ഥാനത്തുള്ള സിൻസിനാറ്റിയാണ് എതിരാളികൾ.ആ മത്സരത്തിൽ ലയണൽ മെസ്സി തിരിച്ചെത്തും എന്ന് തന്നെയാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ.
— Inter Miami CF (@InterMiamiCF) October 5, 2023