തകർത്തടിച്ച് സഞ്ജുവും ജോസ് ബട്ട്ലറും , റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ മിന്നുന്ന ജയവുമായി രാജസ്ഥാൻ റോയൽസ് | IPL2024

ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർച്ചയായ നാലാം ജയം സ്വന്തമാക്കി സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ്.റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ 6വിക്കറ്റിനാണ് റോയൽസ് പരാജയപ്പെടുത്തിയത്. ബെംഗളൂരു ഉയർത്തിയ 184 റൺസ് വിജയ ലക്‌ഷ്യം 4 വിക്കറ്റ് നഷ്ടത്തിൽ റോയൽസ് മറികടന്നു . ക്യാപ്റ്റൻ സഞ്ജു സംസന്റെയും ഓപ്പണർ ജോസ് ബട്ട്ലറുടെയും മിന്നുന്ന പ്രകടനമാണ് റോയൽസിന് വിജയം നേടിക്കൊടുത്തത്.20 ഓവറിലെ ആദ്യ പന്തിൽ സികസർ നേടി ബട്ട്ലർ രാജസ്ഥാനെ വിജയത്തിലേക്കെത്തിക്കുകയും സെഞ്ച്വറി തികക്കുകയും ചെയ്തു .

ആദ്യ ഓവറിൽ തന്നെ ഓപ്പണർ ജയ്‌സ്വാളിനെ പൂജ്യത്തിനു രാജസ്ഥാന് നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ സഞ്ജു ബട്ട്ലർ കൂട്ടുകെട്ട് 14 ഓവറിൽ 148 റൺസ് നേടി മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. സഞ്ജു സാംസൺ 42 പന്തിൽ നിന്നും 8 ഫോറും 2 സിക്സുമടക്കം 69 എടുത്ത് സിറാജിന്റെ പന്തിൽ പുറത്തായി. പിന്നാലെ 4 റൺസ് നേടിയ പരാഗിനെയും 2 റൺസ് നേടിയ ജുറാളിനെയും രാജസ്ഥാന് നഷ്ടമായി. 58 പന്തിൽ നിന്നും 9 ഫോറും 4 സിക്സുമടക്കം 100 റൺസുമായി പുറത്താവാതെ നിന്ന ബട്ട്ലറും 11 റൺസ് നേടിയ ഹെറ്റ മേയറും ചേർന്ന് 20 ഓവറിൽ രാജസ്ഥാൻ വിജയം പൂർത്തിയാക്കി.

സെഞ്ച്വറിയുമായി കിങ് കോഹ്‌ലി മിന്നുന്ന പ്രകടനം നടത്തിയെങ്കിലും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ 183 റണ്‍സിലൊതുക്കി രാജസ്ഥാന്‍ റോയല്‍സ്. ആദ്യം ബാറ്റുചെയ്ത ആര്‍സിബി നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 183 റണ്‍സെടുത്തത്. സൂപ്പര്‍ താരം വിരാട് കോഹ്‌ലിയുടെ സെഞ്ച്വറിയാണ് ആര്‍സിബി സ്‌കോറിന് കരുത്തായത്. 72 പന്തില്‍ നിന്ന് പുറത്താകാതെ 113 റണ്‍സെടുത്ത കോഹ്‌ലിയാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍.

ഒന്നാം വിക്കറ്റില്‍ കോഹ് ലിയും ഡൂപ്ലസിയും ചേര്‍ന്ന് മികച്ച തുടക്കമാണ് ടീമിന് നല്‍കിയത്. 14 ഓവറില്‍ 125 റണ്‍സ് ഇരുവരും ചേര്‍ന്ന് നേടി. 33 പന്തില്‍ 44 റണ്‍സാണ് ഡ്യൂപ്ലസി നേടിയത്.ഡൂപ്ലസി പുറത്താതിന് ശേഷം എത്തിയ ബാറ്റര്‍മാര്‍ രണ്ടക്കം കാണാതെയാണ് മടങ്ങിയത്. മാക്‌സ് വെല്‍(1), സൗരവ് ചൗഹാന്‍(9), എന്നിവരാണ് പുറത്തായത്. രാജസ്ഥാനായി ചഹല്‍ രണ്ടും ബര്‍ജര്‍ ഒരു വിക്കറ്റും വീഴ്ത്തി.വിക്കറ്റുകള്‍ വീഴുമ്പോഴും ശ്രദ്ധയോടെ ബാറ്റേന്തിയ കോലിയാണ് ജയ്പുരില്‍ ബെംഗളൂരുവിന് തുണയായത്. പിന്നാലെ 19-ാം ഓവറില്‍ കോലി സെഞ്ചുറിയും തികച്ചു. 67-പന്തില്‍ നിന്നാണ് താരത്തിന്റെ സെഞ്ചുറി. ഒടുക്കം നിശ്ചിത 20-ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ബെംഗളൂരു 183-റണ്‍സെടുത്തു.

1/5 - (2 votes)