പാറ്റ് കമ്മിൻസിന് 20 കോടിക്ക് ഹൈദരാബാദിൽ : രചിൻ രവീന്ദ്ര ചെന്നൈയിൽ :ട്രാവിസ് ഹെഡ് : ഷാർദുൽ താക്കൂർ

നാല് കോടി രൂപയ്ക്കാണ് ഹാരി ബ്രൂക്ക് ഡൽഹി ക്യാപിറ്റൽസിൽ ചേർന്നത്. അദ്ദേഹത്തിന്റെ അടിസ്ഥാന വില 2 കോടി രൂപയായിരുന്നു.ഐ‌പി‌എൽ 2023 ൽ സൺ‌റൈസേഴ്‌സ് ഹൈദരാബാദിനായി 1 സെഞ്ച്വറിയുടെ സഹായത്തോടെ 200 റൺസിൽ താഴെയാണ് അദ്ദേഹത്തിന് നേടാനായത്.125 ടി20 മത്സരങ്ങളിൽ നിന്ന് 33.17 ശരാശരിയിലും 150.19 സ്‌ട്രൈക്ക് റേറ്റിലും 3019 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്.

6.8 കോടി രൂപയ്ക്ക് ട്രാവിസ് ഹെഡ് സൺറൈസേഴ്‌സ് ഹൈദരാബാദിൽ ചേർന്നു.ഐസിസി ലോകകപ്പ് 2023 ഫൈനലിൽ ഇന്ത്യയ്‌ക്കെതിരെ ഹെഡ് ഗംഭീര സെഞ്ച്വറി നേടി.അദ്ദേഹത്തിന്റെ ഇന്നിംഗ്‌സ് ഓസ്‌ട്രേലിയയെ അവരുടെ ആറാം ഏകദിന ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചു.103 ടി 20 കളികളിൽ നിന്ന് 1 സെഞ്ചുറിയും 11 അർധസെഞ്ചുറികളും സഹിതം 2494 റൺസാണ് ഹെഡ് നേടിയത്. 22 വിക്കറ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.

ഇന്ത്യൻ താരം ഷാർദുൽ താക്കൂറിനെ 4 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിംഗ്‌സ് അദ്ദേഹത്തെ സ്വന്തമാക്കി.150 ടി20യിൽ 416 റൺസും 169 വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്. കൂട്ടുകെട്ടുകൾ തകർക്കുന്നതിൽ പ്രശസ്തനാണ് താക്കൂർ. ഓസ്‌ട്രേലിയയുടെ ഏകദിന, ടെസ്റ്റ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനെ 20.50 കോടി രൂപയ്ക്ക് സൺറൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ താരമായി കമ്മിൻസ് മാറി.ക്യാപ്റ്റൻസിയുടെ സമ്പന്നമായ അനുഭവവുമായാണ് 30-കാരൻ വരുന്നത്.മുമ്പ് ഡൽഹി ക്യാപിറ്റൽസിന്റെയും മുംബൈ ഇന്ത്യൻസിന്റെയും ഭാഗമായിട്ടുണ്ട്.128 ടി20 മത്സരങ്ങളിൽ നിന്ന് 143 ബാറ്റർമാരെ പുറത്താക്കുകയും 600ലധികം റൺസ് നേടുകയും ചെയ്തിട്ടുണ്ട്.

സൗത്ത് ആഫ്രിക്ക താരം ജെറാൾഡ് കോട്സിയെ 5 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി.2023 ലെ ഐസിസി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്‌ക്കായി 20 വിക്കറ്റ് താരം നേടിയിരുന്നു. ടി 20 യിൽ 42 കളികളിൽ നിന്ന് 60 വിക്കറ്റ് നേടിയിട്ടുണ്ട്. ന്യൂസിലന്‍ഡിന്‍റെ ലോകകപ്പ് ഹീറോ രചിന്‍ രവീന്ദ്രയെ 1.80 കോടി രൂപക്ക് ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കി. ശ്രീലങ്കൻ സ്പിന്നര്‍ വാനിന്ദു ഹസരങ്കയെ അടിസ്ഥാന വിലയായ 1.50 കോടി രൂപക്ക് സ്വന്തമാക്കി സണ്‍റൈസേഴ്സ് ഹൈദരാബാദ്.

5/5 - (1 vote)