‘സ്റ്റാർക്ക് 24.75’ : ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി മിച്ചല്‍ സ്റ്റാര്‍ക്ക് | IPL Auction 2024

ഐപിഎല്‍ ലേലത്തിലെ വിലയേറിയ താരമായി മിച്ചല്‍ സ്റ്റാര്‍ക്ക്. ഓസ്ട്രേലിയന്‍ ടീമിലെ സഹതാരം പാറ്റ് കമിന്‍സിനെ 20.50 കോടി മുടക്കി സണ്‍റൈസേഴ്സ് ഹൈരദാബാദ് സ്വന്തമാക്കിയതിന്‍റെ റെക്കോര്‍ഡ് തകര്‍ത്ത് 24.75 കോടി രൂപ മുടക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് സ്റ്റാര്‍ക്കിനെ സ്വന്തമാക്കിയത്.

2015ൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടിയാണ് സ്റ്റാർക്ക് അവസാനമായി കളിച്ചത്.കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് അവരുടെ മുഴുവൻ പണത്തിന്റെയും 25 ശതമാനവും മിച്ചൽ സ്റ്റാർക്കിനെ വാങ്ങാൻ ചെലവഴിച്ചു.ഇന്ത്യൻ പ്രീമിയർ ലീഗ് 2024 ലേലത്തിൽ പഞ്ചാബ് കിംഗ്‌സ് 11.75 കോടി രൂപയ്ക്കാണ് ഹർഷൽ പട്ടേലിനെ സ്വന്തമാക്കിയത്. മുൻ ആർസിബി താരത്തിന്റെ അടിസ്ഥാന വില രണ്ടു കോടി ആയിരുന്നു.2021 സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത ഹർഷൽ കഴിഞ്ഞ മൂന്ന് സീസണിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പം ഉണ്ടായിരുന്നു.

ന്യുസീലാൻഡ് ലോകകപ്പ് ഹീറോകളായ ഡാരൽ മിച്ചലിനെ 14 കോടി രൂപ മുടക്കിയും രചിൻ രവീന്ദ്രയെ 1.80 കോടി രൂപ നൽകിയും ചെന്നൈ സൂപ്പർ കിം​ഗ്സ് സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് താരം ജെറാൾഡ് കോട്സീ അഞ്ച് കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസിലെത്തി. ഷർദ്ദുൾ താക്കൂറിനെ നാല് കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിം​ഗ്സ് തട്ടകത്തിലെത്തിച്ചു.

വെസ്റ്റ് ഇന്‍ഡീസ് താരം അല്‍സാരി ജോസഫും. പേസര്‍മാരില്‍ നേട്ടമുണ്ടാക്കി. താരത്തെ 11.5 കോടിയ്ക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കി. ഇന്ത്യന്‍ ബൗളര്‍ ശിവം മവിയെ 6.4 കോടിയ്ക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിലെടുത്തു. ഉമേഷ് യാദവ് 2022 ലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസിലേക്ക് 5.8 കോടിക്ക് പോയി.

പാറ്റ് കമ്മിൻസ് (സൺറൈസേഴ്സ് ഹൈദരാബാദ്) – 20.5 കോടി രൂപ
ഡാരിൽ മിച്ചൽ (ചെന്നൈ സൂപ്പർ കിംഗ്സ്) – 14 കോടി
ഹർഷൽ പട്ടേൽ (പഞ്ചാബ് കിംഗ്സ്) – 11.75 കോടി
റോവ്മാൻ പവൽ (രാജസ്ഥാൻ റോയൽസ്) – 7.4 കോടി
ട്രാവിസ് ഹെഡ് (സൺറൈസേഴ്സ് ഹൈദരാബാദ്) – 6.80 കോടി
ജെറാൾഡ് കോറ്റ്‌സി (മുംബൈ ഇന്ത്യൻസ്) – 5 കോടി രൂപ
ഷാർദുൽ താക്കൂർ (ചെന്നൈ സൂപ്പർ കിംഗ്സ്) – 4 കോടി
ഹാരി ബ്രൂക്ക് (ഡൽഹി ക്യാപിറ്റൽസ്) – 4 കോടി രൂപ
വനിന്ദു ഹസരംഗ (സൺറൈസേഴ്സ് ഹൈദരാബാദ്) – 1.50 കോടി രൂപ
രചിൻ രവീന്ദ്ര (ചെന്നൈ സൂപ്പർ കിംഗ്സ്) – 1.8 കോടി

Rate this post