‘മുഹമ്മദ് ഷമി ഫെരാരിയെപ്പോലെയാണ്’: ലോകകപ്പിലെ അഞ്ച് വിക്കറ്റ് നേട്ടത്തിന് ശേഷം ഇന്ത്യൻ പേസ് ബൗളറെ പ്രശംസിച്ച് ഇർഫാൻ പത്താൻ|Mohammed Shami 

2023 ലെ ഐസിസി ക്രിക്കറ്റ് ലോകകപ്പിലെ തന്റെ ആദ്യ മത്സരത്തിൽ തന്നെ അഞ്ചു വിക്കറ്റുമായി മിക്ചഖ പ്രകടനമാണ് ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി പുറത്തെടുത്തത്. ഏകദിന ലോകകപ്പിലെ ഷമിയുടെ അഞ്ചാമത്തെ അഞ്ചു വിക്കറ്റ് നേട്ടമാണിത്.ധർമ്മശാലയിൽ 95 റൺസുമായി ആരാധകരെ വിസ്മയിപ്പിച്ച സഹതാരം വിരാട് കോഹ്‌ലിയെ മറികടന്ന് പ്ലെയർ ഓഫ് ദി മാച്ച് ഷമി സ്വന്തമാക്കുകയും ചെയ്തു.

മത്സരത്തിലെ തന്റെ ആദ്യ ഡെലിവറിയിൽ തന്നെ വിൽ യങ്ങിനെ 17 റൺസിന് പുറത്താക്കി താരം തന്റെ വരവറിയിച്ചു.യങ്ങിനെക്കൂടാതെ രച്ചിൻ രവീന്ദ്ര (75), ഡാരിൽ മിച്ചൽ (130), മിച്ചൽ സാന്റ്നർ (1), മാറ്റ് ഹെൻറി (0) എന്നിവരെയാണ് ഷമി പുറത്താക്കിയത്..54 റൺസിന് 5 എന്ന അമ്പരപ്പിക്കുന്ന കണക്കുകളോടെ മടങ്ങിയ ഷമി പ്ലെയർ ഓഫ് ദി മാച്ച് അവാർഡും സ്വന്തമാക്കി.ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവർക്കെതിരെയുള്ള മത്സരത്തിൽ ഷമിയെ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല.ഹാർദിക് പാണ്ഡ്യയുടെ പരിക്കാണ് ഷമിക്ക് ഇന്ത്യക്ക് ടീമിലേക്ക് അവസരം കൊടുത്തത്.

സ്റ്റാർ ഓൾറൗണ്ടറുടെ സാന്നിധ്യം അവശേഷിപ്പിച്ച ദ്വാരം നികത്താൻ ഇന്ത്യക്ക് രണ്ട് സ്പെഷ്യലിസ്റ്റുകൾ ആവശ്യമായിരുന്നു. പാണ്ഡ്യയ്ക്ക് പകരക്കാരനായി സൂര്യകുമാർ യാദവ് എത്തിയപ്പോൾ ഷമിക്ക് പകരം ഷാർദുൽ താക്കൂറിനെ ഒഴിവാക്കി. ഇന്നലത്തെ മത്സരത്തിന് ശേഷം മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ ഷമിയെ ഫെരാരിയുമായി താരതമ്യം ചെയ്തു.’ഫെരാരിയെപ്പോലെയാണ് മുഹമ്മദ് ഷമി. നിങ്ങൾ അത് ഗാരേജിൽ നിന്ന് പുറത്തെടുക്കുമ്പോഴെല്ലാം, ഓരോ തവണയും ഓടിക്കാൻ ഒരേ വേഗതയുള്ള ആവേശവും സന്തോഷവും നൽകും. @MdShami11,” പത്താൻ എക്‌സിൽ (മുമ്പ് ട്വിറ്റർ) പോസ്റ്റ് ചെയ്തു.

വിജയത്തോടെ, ഏകദിന ലോകകപ്പ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യ, ടൂർണമെന്റിലെ അഞ്ച് മത്സരങ്ങളും ജയിച്ച് തോൽവി അറിയാത്ത ഏക ടീമാണ്.9-ാം ഓവറിലെ ആദ്യ ബൗളിംഗ് മാറ്റമായി വന്നതിന് ശേഷം ന്യൂസിലൻഡ് ഓപ്പണർ വിൽ യങ്ങിനെ പുറത്താക്കി ഷമി വരവറിയിച്ചു.75 റൺസെടുത്ത രച്ചിൻ രവീന്ദ്രയെ പുറത്താക്കി കൂട്ട്കെട്ട് തകർത്തു.തുടർന്ന് തുടർച്ചയായ പന്തുകളിൽ മിച്ചൽ സാന്റ്‌നറെയും മാറ്റ് ഹെൻറിയെയും പുറത്താക്കി 300-ലധികം സ്‌കോർ എന്ന ന്യൂസിലൻഡിന്റെ പ്രതീക്ഷകൾ ഇല്ലാതാക്കി.ന്യൂസിലൻഡ് ഇന്നിംഗ്‌സിന്റെ അവസാന ഓവറിൽ സെഞ്ചൂറിയൻ ഡാരിൽ മിച്ചലിന്റെ വിക്കറ്റ് വീഴ്ത്തി ന്റെ അഞ്ച് വിക്കറ്റ് തികച്ചത്.

Rate this post