ഡല്‍ഹി കാപിറ്റല്‍സിന്റെ തോൽവിക്ക് കാരണം ഋഷഭ് പന്തിൻ്റെ മെല്ലെപ്പോക്ക് ഇന്നിങ്‌സോ ? | IPL2024
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഡല്‍ഹി കാപിറ്റല്‍സിനെ മികച്ച വിജയമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയത്.ഡല്‍ഹി കാപിറ്റല്‍സിനെ അവരുടെ തട്ടകത്തില്‍ പോയി 67 റണ്‍സിനാണ് ഹൈദരാബാദ് തകര്‍ത്തത്. ഡല്‍ഹി അരുണ്‍ ജയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത സൺറൈസേഴ്‌സ് ഹൈദരാബാദ് അടിച്ചുകൂട്ടിയത് ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 266 റണ്‍സ്.
മറുപടി ബാറ്റിങ്ങില്‍ ഡല്‍ഹി കാപിറ്റല്‍സിനെ 19.1 ഓവറില്‍ 199 റണ്‍സില്‍ എറിഞ്ഞൊതുക്കാൻ അവര്‍ക്ക് സാധിച്ചു. മത്സരം ഡൽഹി തോറ്റതിന് ശേഷം നായകൻ ഋഷഭ് പന്തിൻ്റെ അസാധാരണ ഇന്നിംഗ്‌സിനെ ആരാധകർ ചോദ്യം ചെയ്തു.ഡൽഹി ക്യാപിറ്റൽസിന് ) 267 റൺസിൻ്റെ വിജയലക്ഷ്യം വെച്ചു. നന്നായി തുടങ്ങിയ ഡിസി ഉയർന്ന റൺ റേറ്റ് നിലനിർത്തിയെങ്കിലും മധ്യ ഓവറുകളിൽ കാര്യങ്ങൾ മന്ദഗതിയിലായി. ഋഷഭ് പന്ത് ക്രീസിലെത്തി നിലയുറപ്പിക്കാൻ ഏറെ സമയമെടുത്തു. തൻ്റെ ഇന്നിംഗ്‌സിൻ്റെ ആദ്യ ഘട്ടത്തിൽ 100-ൽ താഴെ സ്‌ട്രൈക്ക് റേറ്റിലാണ് അദ്ദേഹം കളിച്ചത്.
ഷോട്ടുകൾ കളിക്കാൻ ശ്രമിച്ചിട്ടും നന്നായി കണക്റ്റ് ചെയ്യാൻ കഴിഞ്ഞില്ല. സിക്സടിക്കാനുള്ള രണ്ടു ശ്രമങ്ങൾ പാളിപ്പോവുകയും ചെയ്തു. ഡൽഹിയുടെ തോൽവിക്ക് ശേഷം അദ്ദേഹം വലിയ വിമർശനങ്ങളാണ് ഏറ്റുവാങ്ങുന്നത്.പൃഥ്വി ഷായുടെ ജ്വലിക്കുന്ന തുടക്കത്തിന് ശേഷവും മക്‌ഗുർക്കിൻ്റെയും പോറലിൻ്റെയും മിന്നും പ്രകടനത്തിന് ശേഷം റൺ വേട്ടയുടെ ബാധ്യത ഋഷഭ് പന്തിൻ്റെയും ട്രിസ്റ്റൻ സ്റ്റബ്‌സിൻ്റെയും തൊളിലായിരുന്നു. പന്ത് 35 പന്തിൽ 44 റൺസ് നേടിയെങ്കിലും ആ സഹാഹര്യത്തിൽ ഇന്നിങ്സിന് ആ വേഗത പോരായിരുന്നു.പോറൽ പുറത്താകുമ്പോൾ ഡൽഹി 8.4 ഓവറിൽ 135/4 എന്ന നിലയിലായിരുന്നു, ഇത് ഈ റൺ വേട്ടയിൽ ആതിഥേയത്തിന് പ്രതീക്ഷ നൽകുന്ന സ്ഥാനമായിരുന്നു.
എന്നാൽ 21-കാരൻ്റെ വിടവാങ്ങലിന് ശേഷം ഡൽഹിയുടെ റൺ ഫ്ലോ ഗണ്യമായി കുറയുകയും മത്സരത്തിൻ്റെ അവസാന ഓവറിൽ അവർ 199 റൺസിന് പുറത്താകുകയും ചെയ്തു. മത്സരത്തിലെ കനത്ത തോൽവിക്ക് ശേഷം ഡൽഹി നായകൻ തീർത്തും നിരാശനായി കാണപ്പെട്ടു.നിലവിൽ ഐപിഎൽ 2024-ൽ ഡിസിയുടെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് അദ്ദേഹം. ഇതുവരെയുള്ള എട്ട് മത്സരങ്ങളിൽ നിന്ന് രണ്ട് അർധസെഞ്ചുറികളുടെ സഹായത്തോടെ 254 റൺസ് നേടിയിട്ടുണ്ട്.