സഞ്ജു ഇഷാനെ കണ്ടു പഠിക്കു !! തുടർച്ചയായ മൂന്നാം അർധസെഞ്ചുറിയുമായി ഇഷാൻ കിഷൻ

ഈ വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ ഇഷാൻ കിഷൻ തന്റെ തുടർച്ചയായ മൂന്നാം അർധസെഞ്ചുറി നേടിയിരിക്കുകയാണ്. ഇന്നലെ ബ്രിഡ്ജ്ടൗണിലെ കെൻസിംഗ്ടൺ ഓവലിൽ നടന്ന രണ്ടാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനോട് ആറു വിക്കറ്റിന് പരാജയപ്പെട്ട മത്സരത്തിൽ ഇന്ത്യൻ നിരയിൽ ബാറ്റ് കൊണ്ട് തിളങ്ങിയത് ഇഷാൻ മാത്രമാണ്.രോഹിത് ശർമയ്ക്ക് വിശ്രമം അനുവദിച്ച അവസരത്തിൽ ആയിരുന്നു ഇഷാൻ രണ്ടാം ഏകദിനത്തിൽ ഓപ്പണറായി ക്രീസലെത്തിയത്.

ആദ്യ ബോൾ മുതൽ അടിച്ചു തകർക്കുന്ന ഇഷാൻ കിഷനെയാണ് മത്സരത്തിൽ കണ്ടത്. ആദ്യ മത്സരത്തിലും ഒരു നിർണായ ഇന്നിംഗ്സ് കാഴ്ചവെച്ച് ഇന്ത്യയുടെ വിജയത്തിൽ ഇഷാൻ കിഷൻ വലിയൊരു പങ്കുവഹിച്ചിരുന്നു. അതിനുശേഷമാണ് രണ്ടാം മത്സരത്തിൽ ഇഷാൻ അർദ്ധ സെഞ്ച്വറി സ്വന്തമാക്കിയിരിക്കുന്നത്.മത്സരത്തിൽ ഓപ്പണിങ്ങിറങ്ങിയ ഇഷാൻ കിഷൻ ശുഭമാൻ ഗില്ലുമൊത്ത് ഒരു തകർപ്പൻ കൂട്ടുകെട്ട് തന്നെയാണ് കെട്ടിപ്പടുത്തത്. മത്സരത്തിൽ 55 പന്തുകൾ നേരിട്ട കിഷൻ 55 റൺസാണ് നേടിയത്. 6 ബൗണ്ടറികളും ഒരു പടുകൂറ്റൻ സിക്സറും കിഷന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു.

ആദ്യ വിക്കറ്റിൽ ഗില്ലിനൊപ്പം ചേർന്ന് 90 റൺസിന്റെ കൂട്ടുകെട്ടാണ് കിഷൻ സ്വന്തമാക്കിയത്. ഇതോടുകൂടി ഇന്ത്യയുടെ ഏകദിന ലോകകപ്പിനുള്ള ടീമിലേക്ക് വലിയൊരു ചൂവടാണ് ഇഷാൻ വെച്ചിരിക്കുന്നത്.നിലവിൽ രാഹുലിനൊപ്പം സഞ്ജു സാംസണോ ഇഷാൻ കിഷനോ ആണ് ലോകകപ്പ് ടീമിലെത്താൻ സാധ്യതയുള്ള വിക്കറ്റ് കീപ്പർമാർ. എന്നാൽ ആദ്യ രണ്ട് ഏകദിനങ്ങളിലും മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തതോടെ ഇഷാൻ കിഷാൻ സഞ്ജുവിനെക്കാൾ സാധ്യതയുള്ള താരമായി മാറിയിരിക്കുകയാണ്.

സഞ്ജുവാണെങ്കിൽ കിട്ടിയ അവസരം മുതലാക്കിയതുമില്ല.വെസ്റ്റ് ഇൻഡീസിനെതിരെ അവരുടെ നാട്ടിൽവെച്ച് തുടർച്ചയായ ഏകദിന അർദ്ധ സെഞ്ചുറികൾ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വിക്കറ്റ് കീപ്പറായി ഇഷാൻ മാറുകയും ചെയ്തു.2017ലെ ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിനിടെയാണ് ധോണി ഈ നേട്ടം കൈവരിച്ചത്. ജൂൺ 30ന് നോർത്ത് സൗണ്ടിൽ നടന്ന മൂന്നാം ഏകദിനത്തിൽ 79 പന്തിൽ നിന്ന് പുറത്താകാതെ 78 റൺസും നാലാം ഏകദിനത്തിൽ 114 പന്തിൽ നിന്ന് 54 റൺസും 42-കാരനായ താരം നേടിയിരുന്നു.ധോണിയുടെ നേട്ടത്തിനൊപ്പം, ഏകദിനത്തിൽ ഇന്ത്യയ്‌ക്കായി എലൈറ്റ് ലിസ്റ്റിൽ സച്ചിൻ ടെണ്ടുൽക്കറെയും ഇഷാൻ മറികടന്നു.

അഞ്ച് ഇന്നിംഗ്‌സുകൾക്ക് ശേഷം മെൻ ഇൻ ബ്ലൂവിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യയ്‌ക്കായി ഓപ്പണിംഗ് ബാറ്റർമാരുടെ പട്ടികയിൽ അദ്ദേഹം ഒന്നാം സ്ഥാനത്തെത്തി.സച്ചിന്റെ 321 റൺസുമായി താരതമ്യപ്പെടുത്തുമ്പോൾ ഓപ്പണറായി അഞ്ച് ഇന്നിംഗ്‌സുകളിൽ നിന്ന് 348 റൺസ് നേടിയിട്ടുണ്ട്. ഗിൽ 320 റൺസുമായി മൂന്നാം സ്ഥാനത്താണ്.1983 ലോകകപ്പ് നേടിയ ടീം അംഗവും മുൻ ക്യാപ്റ്റനുമായ കൃഷ്ണമാചാരി ശ്രീകാന്ത് (261) മൂന്നാം സ്ഥാനത്താണ്.

Rate this post