‘സഞ്ജു സാംസണിന് കംഫർട്ടബിളായ സ്ഥാനത്ത് ബാറ്റ് ചെയ്യാൻ അനുവദിക്കണം’ : അഭിനവ് മുകുന്ദ് |Sanju Samson

സഞ്ജു സാംസണെ കംഫർട്ടബിളായ സ്ഥാനത്ത് ബാറ്റ് ചെയ്യാൻ അനുവദിക്കണമെന്ന് മുൻ ഇന്ത്യൻ ഓപ്പണർ അഭിനവ് മുകുന്ദ്. ഇന്നലെ വെസ്റ്റ് ഇൻഡീസിനെതിരെ രണ്ടാം ഏകദിനത്തിൽ ടീം ഇന്ത്യ സഞ്ജു സാംസണെ മൂന്നാം സ്ഥാനത്തേക്ക് അയച്ചതിന് ശേഷമാണ് അദ്ദേഹത്തിന്റെ വാക്കുകൾ വരുന്നത്.

ഏറെ നാളുകൾക്ക് ശേഷം ദേശീയ തിരിച്ചുവരവ് നടത്തിയ സഞ്ജു സാംസണ് മത്സരത്തിൽ തിളങ്ങാനും സാധിച്ചില്ല.വലംകൈയ്യൻ ബാറ്റ്‌സ്മാൻ 19 പന്തുകൾ കളിച്ച് 9 റൺസ് മാത്രം നേടിയ ശേഷം സ്പിന്നർ യാനിക് കറിയയുടെ ഇരയായി.സഞ്ജു സാംസൺ സാധാരണയായി മൂന്നാം സ്ഥാനത്ത് ബാറ്റ് ചെയ്യാറില്ല.കഴിഞ്ഞ വർഷം 9 ഏകദിനങ്ങളിൽ അദ്ദേഹം മധ്യനിരയിൽ ബാറ്റ് ചെയ്തു. 71+ ശരാശരിയിൽ 234 റൺസ് നേടുകയും ചെയ്തു.

“ഇന്നലത്തെ മത്സരത്തിൽ സഞ്ജു സാംസൺ വൺ ഡൗൺ സ്ലോട്ടിൽ ബാറ്റ് ചെയ്യുന്നത് കണ്ട് താൻ അത്ഭുതപ്പെട്ടുവെന്നും സാംസണിന് സൗകര്യമുള്ള പൊസിഷനിൽ കളിക്കാൻ അനുവദിക്കണമെന്നും ജിയോ സിനിമയിൽ സംസാരിക്കവെ മുൻ ഇടംകൈയ്യൻ ബാറ്റ്‌സ്മാൻ അഭിനവ് മുകുന്ദ് കുപറഞ്ഞു.’അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ അദ്ദേഹത്തിന് ലഭിക്കാനിടയില്ലാത്ത സ്ഥാനത്താണ് സഞ്ജു ഇന്നലെ ബാറ്റ് ചെയ്തത്.സഞ്ജു സാംസണെ ഇന്ത്യൻ ടീം എവിടെയാണ് കാണുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. അവർ സാംസണെ ഒരു ബാറ്ററായി കാണണമെന്ന് ഞാൻ വിശ്വസിക്കുന്നു”അദ്ദേഹം കൂട്ടിച്ചേർത്തു.

“നിങ്ങൾക്ക് അവനെ പിന്നീട് ഒരു കീപ്പറായി ഉൾപ്പെടുത്താം, പക്ഷേ അവൻ പ്രാഥമികമായി ഒരു ബാറ്ററാണ്. സഞ്ജുവിന് നിന്നും കൂടുതൽ മികച്ചത് പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ ബാറ്റ് ചെയ്യാൻ കംഫർട്ടബിളായ ഒരു സ്ഥാനത്ത് ഇറക്കണം ഒരുപക്ഷേ നമ്പർ 4 അല്ലെങ്കിൽ നമ്പർ 5,” 33 കാരനായ താരം പറഞ്ഞു.സൂര്യകുമാർ യാദവിനെ നമ്പർ. 3 സ്ലോട്ടിലും സാംസണെ 4 ലും അയക്കുമെന്ന് അഭിനവ് മുകുന്ദും കരുതി.

2023ലെ ഐസിസി ലോകകപ്പിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ സ്ഥാനം പിടിക്കാൻ സഞ്ജു സാംസണും ഇഷാൻ കിഷനും തമ്മിൽ പോരാട്ടമാണ് നടക്കുന്നത്. ഋഷഭ് പന്ത് ദേശീയ ടീമിൽ ഇല്ലാത്തതിനാൽ ലോകകപ്പിനിടെ ഇവരിൽ ഒരാളെയെങ്കിലും ഇന്ത്യക്ക് ടീമിൽ ഉൾപ്പെടുത്തേണ്ടി വരും.

5/5 - (1 vote)