സഞ്ജു സാംസണിന്റെ ലോകകപ്പ് പ്രതീക്ഷകൾ അവസാനിപ്പിച്ച ഇഷാൻ കിഷന്റെ തുടർച്ചയായ നാല് അർദ്ധ സെഞ്ചുറികൾ

ഇന്ത്യ vs വെസ്റ്റ് ഇൻഡീസ് ഏറ്റവും മികച്ച പ്രകടനം നടത്തിയ താരമാണ് ഇഷാൻ കിഷൻ.കരീബിയൻ എതിരാളിക്കെതിരെ തുടർച്ചയായ നാലാം അർധസെഞ്ചുറി നേടിയ ഇഷാൻ കിഷൻ കിട്ടിയ അവസരം മികച്ച രീതിയിൽ ഉപയോഗിച്ചു.ഏകദിന പരമ്പരയിൽ ഓപ്പണർ ശുഭ്മാൻ ഗില്ലുമായി മികച്ച കൂട്ടുകെട്ട് രൂപപ്പെടുത്തിയ കിഷൻ പുതിയ റോളിൽ മികച്ച പ്രകടനം പുറത്തെടുത്തു.

മലയാളി താരം സഞ്ജു സാംസണിന്റെ ലോകകപ്പ് പ്രതീക്ഷകൾ ഇല്ലാതാക്കുന്ന പ്രകടനമാണ് ഇഷാൻ നടത്തിയത്.നിലവിലെ ഫോമിൽ സഞ്ജു സാംസണേക്കാൾ മികച്ച താരമാണ് താനെന്ന് ഇഷാൻ കിഷൻ വീണ്ടും തെളിയിച്ചു.ഏകദിനയിൽ ഓപ്പണറായി ഇറങ്ങിയ ഇഷാൻ തുടർച്ചയായ മൂന്നാം അർധസെഞ്ചുറി നേടി.മറുവശത്ത് അവസാന മത്സരത്തിൽ ഫിഫ്റ്റി നേടിയെങ്കിലും ലോകകപ്പ് ടീമിൽ അവസരം ലഭിക്കാനുള്ള സഞ്ജുവിന്റെ സാദ്ധ്യതകൾ മങ്ങിയിരിക്കുകയാണ്.

ഏകദിനത്തിൽ കെഎൽ രാഹുലിനെ ഇന്ത്യയുടെ നിയുക്ത കീപ്പറായി നിയമിച്ചതിനാൽ ബാക്ക് അപ്പായി കിഷൻ വരും.അതോടെ സഞ്ജുവിന്റെ ടീമിലേക്കുള്ള വഴി അടയും.ഇഷാൻ കിഷനുമായി ബന്ധപ്പെട്ട ഇന്ത്യയുടെ പരീക്ഷണം അങ്ങേയറ്റം വിജയിച്ചു.ഓരോ കളിക്കാരനും നൽകിയ പുതിയ റോളുമായി എങ്ങനെ പൊരുത്തപ്പെടുന്നുവെന്ന് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ രണ്ടാം ഏകദിനത്തിന് മുന്നോടിയായി പറഞ്ഞിരുന്നു.

കിഷൻ തന്റെ പുതിയ വേഷത്തിൽ മികവ് പ്രകടിപ്പിക്കുകയും ചെയ്തു.യുവ കീപ്പർ ശെരിയായ സമയത് തന്റെ കഴിവ് പ്രദർശിപ്പിച്ചതോടെ സാംസണിന്റെ കളി ഇപ്പോൾ അവസാനിച്ചു എന്ന് തന്നെ പറയാം.

Rate this post