”കഴിഞ്ഞ 8-9 വർഷമായി……” : വെസ്റ്റ് ഇൻഡീസിനെതിരെയുള്ള തകർപ്പൻ ഇന്നിങ്സിന് ശേഷം മനസ്സ് തുറന്ന് സഞ്ജു സാംസൺ |Sanju Samson

വെസ്റ്റ് ഇൻഡീസ് എതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പര നേടി ഇന്ത്യൻ ടീം. ഇന്നലെ നടന്ന മൂന്നാം ഏകദിനത്തിൽ 200 റൺസ് റെക്കോർഡ് ജയം നേടിയാണ് ടീം ഇന്ത്യ പരമ്പര 2-1ന് കരസ്ഥമാക്കിയത്. ടെസ്റ്റ്‌ പരമ്പര പിന്നാലെ ടീം ഇന്ത്യ ഏകദിന പരമ്പരയും നേടി.

ഇഷാൻ കിഷൻ, ഗിൽ എന്നിവർ ബാറ്റ് കൊണ്ടും താക്കൂർ, മുകേഷ് കുമാർ എന്നിവർ പന്ത് കൊണ്ടും തിളങ്ങിയ ഇന്നലത്തെ മത്സരത്തിൽ എല്ലാവരെയും ഞെട്ടിച്ചത് നാലാം നമ്പറിൽ ഇറങ്ങി വെടികെട്ട് ബാറ്റിങ്ങും അതിവേഗ ഫിഫ്റ്റിയും പായിച്ച മലയാളി താരമായ സഞ്ജു വി സാംസൺ തന്നെ. നാലാമനായി ഇറങ്ങി നേരിട്ട ആദ്യത്തെ ബോൾ മുതൽ അറ്റാക്കിങ് ശൈലിയിൽ ബാറ്റ് വീശിയ സഞ്ജു തന്റെ മറ്റൊരു മനോഹരമായ ഇന്നിങ്സ് പൂർത്തിയാക്കി. വെറും 41 ബോളിൽ രണ്ട് ഫോറും നാല് സിക്സ് അടക്കമാണ് സഞ്ജു വി സാംസൺ 51 റൺസ് അടിച്ചെടുത്തത്.

സഞ്ജു സാംസൺ തന്റെ ഇന്നലത്തെ മനോഹര ഇന്നിങ്സ് ശേഷം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം തരംഗമായി മാറുന്നത്.“ എനിക്ക് വളരെ ഏറെ സന്തോഷമുണ്ട് ക്രീസിൽ കുറച്ചധികം സമയം ചിലവഴിക്കാൻ സാധിച്ചതിൽ എനിക്ക് ഇപ്പോൾ തന്നെ അതിയായ സന്തോഷമുണ്ട്.എന്റെ സ്വന്തം രാജ്യത്തിനായി കൂടുതൽ റൺസ് കണ്ടെത്താൻ സാധിച്ചതിലും ഞാൻ സന്തോഷവാനാണ്.”സഞ്ജു തന്റെ സന്തോഷം തുറന്ന് പറഞ്ഞു

“ഒരു ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരൻ എന്ന നിലയിൽ ജീവിതം വളരെ വെല്ലുവിളി നിറഞ്ഞതാണ്, കഴിഞ്ഞ 8-9 വർഷമായി ഞാൻ ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യയ്‌ക്കായി ഇവിടെയും അവിടെയും കളിച്ചിട്ടുണ്ട്,അത് കൊണ്ട് തന്നെ വ്യത്യസ്തമായിട്ടുള്ള പൊസിഷനുകളിൽ കളിക്കുന്നതിനെക്കുറിച്ച് നിങ്ങൾക്ക് കുറച്ച് ധാരണ ഇതിലൂടെ എല്ലാം തന്നെ ലഭിക്കുന്നുണ്ട് . ഇത് നിങ്ങൾക്ക് ലഭിക്കുന്ന ഓവറുകളുടെ എണ്ണമാണ്, ഇത് ബാറ്റിംഗ് പൊസിഷനല്ല, അതിനാൽ നിങ്ങൾ അതിനനുസരിച്ച് തയ്യാറെടുക്കണം” സഞ്ജു സാംസൺ പറഞ്ഞു.

Rate this post