‘വീണ്ടും തോൽവി’ : കൊച്ചിയിൽ മോഹൻ ബാഗാനോട് വമ്പൻ തോൽവി ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ വീണ്ടും തോൽവിയുമായി കേരള ബ്ലാസ്റ്റേഴ്‌സ് . കൊച്ചിയിൽ നടന്ന ആവേശകരമായ മത്സരത്തിൽ മോഹൻ ബഗാൻ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്. ബഗാന് വേണ്ടി അർമാൻഡോ സാദികു ഇരട്ട ഗോളുകൾ നേടി . ബ്ലാസ്റ്റേഴ്സിനായി ദിമി(2) , വിബിൻ മോഹനൻ എന്നിവരാണ് ഗോളുകൾ നേടിയത്. ഈ സീസണിലെ കൊച്ചിയിലെ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാമത്തെ തോൽവിയാണിത്. കഴിഞ്ഞ മാസം പഞ്ചാബിനോട് ബ്ലാസ്റ്റേഴ്‌സ് കൊച്ചിയിൽ പരാജയപ്പെട്ടിരുന്നു.18 മത്സരങ്ങളിൽ നിന്നും 29 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്താണ്. 18 മത്സരങ്ങളിൽ നിനും 9 പോയിന്റുമായി ബഗാൻ രണ്ടാം സ്ഥാനത്തുമാണ്.

കഴിഞ്ഞ മത്സരം കളിച്ച ടീമിൽ നിന്നും നാല് മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് മോഹൻ ബഗാനെ നേരിടാൻ ഇറങ്ങിയത്.മുൻ മോഹൻബഗാൻ താരങ്ങളായ പ്രബീർദാസും പ്രീതം കോട്ടാലും ആദ്യ ഇലവനിൽ ഇടംപിടിച്ചു.മലയാളി താരം രാഹുൽ കെപിയും ജീക്‌സണും ആദ്യ ഇലവനിൽ ഇടം പിടിച്ചു. മുൻ ബ്ലാസ്റ്റേഴ്‌സ് താരം സഹൽ അബ്ദുൽ സമദ് മോഹൻ ബഗാന്റെ ആദ്യ ഇലവനിൽ സ്ഥാനം നേടുകയും ചെയ്തു. ബഗാന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്, തുടക്കത്തിൽ തന്നെ അവർ ലീഡ് നേടുകയും ചെയ്തു.

പ്രീതം കോട്ടാലിൻ്റെ പിഴവ് പിഴവ് മുതലെടുത്ത്‌ അൽബേനിയൻ താരം അർമാൻഡോ സാദികുവാണ് ഗോൾ നേടിയത്. ഗോൾ വീണതിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച കളി പുറത്തെടുത്തതെങ്കിലും ഗോളടിക്കാനോ അവസരങ്ങൾ സൃഷ്ടിക്കാനോ സാധിച്ചില്ല.രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റമാണ് കാണാൻ സാധിച്ചത്. 54 ആം മിനുട്ടിൽ മികച്ചൊരു ഗോൾ നേടി ബ്ലാസ്റ്റേഴ്‌സ് സമനില നേടി. രാഹുലിന്റെ പാസിൽ നിന്നും വിബിൻ മോഹനനാണ് ഗോൾ നേടിയത്. കേരളം ബ്ലാസ്റ്റേഴ്സിനായുള്ള 21 കാരന്റെ ആദ്യ ഗോളായിരുന്നു ഇത്. എന്നാൽ മിനുറ്റുകൾക്കകം മോഹൻ ബഗാൻ തിരിച്ചടിച്ചു.

ജീക്‌സൺ സഹലിനെ ഫൗൾ ചെയ്തതിൽ മോഹൻ ബഗാന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. ഫ്രീകിക്കിൽ ബഗാൻ താരം ഹെഡ്ഡ് ചെയ്ത പന്ത് ബോക്‌സിന് അരികിൽ നിന്നും നെഞ്ചിൽ സ്വീകരിച്ച സാദികു മികച്ചൊരു ഷോട്ടിലൂടെ ബ്ലാസ്റ്റേഴ്‌സ് വല കുലുക്കി സ്കോർ 1 -2 ആക്കി ഉയർത്തി. എന്നാൽ വിട്ടുകൊടുക്കാൻ തയ്യാറല്ലാത്ത ബ്ലാസ്റ്റേഴ്‌സ് തിരിച്ചടിച്ചു. 62 ആം മിനുട്ടിൽ വലതു വിങ്ങിൽ നിന്നുള്ള ഫെഡോറിന്റെ പാസ് മനോഹരമായി കണ്ട്രോൾ ചെയ്ത ഡയമൻ്റകോസ് മികച്ചൊരു ഫിനിഷിംഗിലൂടെ ഗോളാക്കി മാറ്റി.

എന്നാൽ ശക്തമായി തിരിച്ചുവന്ന മോഹൻ ബഗാൻ 68 ആം മിനുട്ടിൽ നേടിയ ഗോളിൽ വീണ്ടും മുന്നിലെത്തി. കോർണറിൽ നിന്നും വന്ന ബോൾ ബോക്സിൽ മാർക്ക് ചെയ്യപെടാതിരുന്ന ദീപക് താങ്‌രി ഹെഡ്ഡറിലൂടെ വലയിലാക്കി സ്കോർ 2 -3 ആക്കി ഉയർത്തി. പിന്നാലെ ലീഡുയർത്താൻ രണ്ടു അവസരങ്ങൾ കൂടി ബഗാന് ലഭിച്ചെങ്കിലും അത് മുതലാക്കാൻ സാധിച്ചില്ല. മത്സരം അവസാന പത്തു മിനുട്ടിലേക്ക് കടന്നതോടെ ബ്ലാസ്റ്റേഴ്‌സ് സമനില ഗോളിനായുള്ള ശ്രമം ശക്തിപ്പെടുത്തി.മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ബഗാന് നാലാം ഗോൾ നേടാൻ അവസരം ലഭിച്ചെങ്കിലും ഗോൾ കീപ്പറുടെയും ഡിഫെൻഡറുടെയും ഇടപെടൽ ബ്ലാസ്റ്റേഴ്സിന് രക്ഷയായി.ഇഞ്ചുറി ടൈമിൽ ജേസൺ കമ്മിംഗ്സ് മോഹൻ ബഗാൻറെ നാലാം ഗോൾ നേടി വിജയം ഉറപ്പിച്ചു.തൊട്ടടുത്ത മിനുട്ടിൽ ദിമി കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഗോൾ നേടി പരാജയ ഭാരംകുറച്ചു.

Rate this post