‘ഇതുപോലെ ദേശീയ ടീമിൽ നിന്ന് വിരമിക്കുക എന്നത് എൻ്റെ സ്വപ്നമായിരുന്നു, അർജൻ്റീന എൻ്റെ സ്നേഹവും എൻ്റെ രാജ്യവുമാണ്’ : എയ്ഞ്ചൽ ഡി മരിയ | Ángel Di Maria

അർജൻ്റീനിയൻ ഇതിഹാസ താരം എയ്ഞ്ചൽ ഡി മരിയ ദേശീയ ടീമിന്റെ ജേഴ്സിയിൽ അവസാന മത്സരം കളിച്ചിരിക്കുകയാണ്.കോപ്പ അമേരിക്ക ഫൈനലിൽ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചതോടെ അർജൻ്റീന ജേഴ്സിയിലെ വിടവാങ്ങൽ കിരീടത്തോടെ ആക്കിയിരിക്കുകയാണ് ഡി മരിയ.

കലാശപ്പോരിൽ നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോൾരഹിതമായി പിരിഞ്ഞതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങി. മത്സരത്തിന്റെ 112 ആം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ ലൗട്ടാരോ മാർട്ടിനെസ് അർജന്റീനയുടെ വിജയ ഗോൾ നേടി. ഇന്നത്തെ മത്സരത്തിന് ശേഷം വിരമിക്കൽ പ്രഖ്യാപിച്ച ഡി മരിയക്ക് കിരീടം നേട്ടം ഇരട്ടി മധുരമായി.

ഡി മരിയക്ക് വേണ്ടി ഞങ്ങൾ കിരീടം നേടുമെന്ന് മത്സരത്തിന് മുന്നേ മെസ്സി പറയുകയും ചെയ്തു. കോപ്പ കിരീടം ഏറ്റുവാങ്ങാൻ ക്യാപ്റ്റൻ ലയണൽ മെസ്സി പോയത് ഡി മരിയക്കും ഓട്ടോമേന്ദിക്കും ഒപ്പമാണ് .മെസ്സി ട്രോഫി ശേഖരിച്ച ശേഷം ഡി മരിയയ്ക്ക് നൽകി. തുടർന്ന് ടീം ഒന്നടങ്കം വിജയം ആഘോഷിച്ചു. ഇതിൻ്റെ ക്ലിപ്പ് സോഷ്യൽ സ്‌പെയ്‌സിൽ പ്രത്യക്ഷപ്പെടുകയും വൈറലാകുകയും ചെയ്തു.“ഇതുപോലെ ദേശീയ ടീമിൽ നിന്ന് വിരമിക്കുക എന്നത് എൻ്റെ സ്വപ്നമായിരുന്നു” എന്നും എയ്ഞ്ചൽ ഡി മരിയ പറഞ്ഞു

ഇത് പതിനാറാം തവണയാണ് ലാറ്റിനമേരിക്കയുടെ ചാമ്പ്യന്മാരെ കണ്ടെത്താനുള്ള പോരാട്ടത്തിൽ അർജന്റീന കിരീടം നേടുന്നത്. 15 തവണ കിരീടം നേടിയ യുറുഗ്വായുമായി കിരീട നേട്ടത്തിൽ തുല്യതയിലായിരുന്നു ഇത് വരെ അർജന്റീനയുടെ കോപ്പ കിരീട നേട്ടം.

3.7/5 - (6 votes)