‘ഇത്തരത്തിലുള്ള ഗെയിമുകളിൽ ഇരുപത്തിയഞ്ചോ മുപ്പതോ അവസരങ്ങൾ ലഭിക്കില്ല’ : അവസരങ്ങൾ നഷ്ടപെടുത്തിയതിനെക്കുറിച്ച് ഇവാൻ വുകോമാനോവിച്ച് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നും സെമി ഫൈനൽ കാണാതെ പുറത്തായിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് . ഇന്നലെ കലിംഗയിൽ നടന്ന പ്ലെ ഓഫ് പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഒഡിഷയാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരാജയെപ്പടുത്തിയത്.നിശ്ചിത സമയത്തിന് മൂന്ന് മിനിറ്റ് മുമ്പുവരെ ഒരു ഗോളിന് മുന്നിട്ട് നിന്ന ബ്ലാസ്‌റ്റേഴ്‌സിനെ എക്സ്ട്രാ ടൈമിലെ ഗോളിലാണ് ഒഡിഷ പരാജയപ്പെടുത്തിയത്.

67-ാം മിനിറ്റില്‍ ഫെദോര്‍ ചെര്‍നിച്ചിലൂടെ മുന്നിലെത്തിയ ബ്ലാസ്‌റ്റേഴ്‌സിനെതിരേ ഡീഗോ മൗറീസിയോ (87′), ഐസക്ക് (98′) എന്നിവരിലൂടെ ഗോളിലൂടെ ഒഡിഷ വിജയം പിടിച്ചെടുത്തു. സെമിയില്‍ മോഹന്‍ ബഗാനാണ് ഒഡിഷയുടെ എതിരാളികള്‍.മത്സരത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമാനോവിച്ച് സംസാരിച്ചു.

“ഞങ്ങൾ നന്നായി കളിച്ചു, നിരവധി അവസരങ്ങൾ സൃഷ്ടിച്ചു. ആ അവസരങ്ങളിൽ കുറച്ചുകൂടി കൃത്യതയോടെയും ശ്രദ്ധയോടെയും കളിച്ചിരുന്നെങ്കിൽ ഞങ്ങൾക്ക് കൂടുതൽ ഗോളുകൾ നേടാമായിരുന്നു. പ്രത്യേകിച്ച് ആദ്യ പകുതിയിൽത്തന്നെ ഒഡീഷയെ പ്രതിസന്ധിയിലാഴ്ത്താൻ ഞങ്ങൾക്ക് കഴിയുമായിരുന്നു. പക്ഷെ ഇത്തരം മത്സരങ്ങളിൽ ഇരുപത്തിയഞ്ചോ മുപ്പതോ അവസരങ്ങൾ ലഭിക്കില്ല. അവസരങ്ങൾ സൃഷ്ടിക്കുമ്പോൾ അത് ഗോളാക്കി മാറ്റാനുള്ള ശ്രദ്ധ ഉണ്ടാകണം. കളിക്കാർ അതിനായി ശ്രമിച്ചെങ്കിലും സാധിച്ചില്ല. അങ്ങനെ സംഭവിച്ചാൽ, തീർച്ചയായും നമ്മൾ പുറത്താക്കപ്പെടും.” ഇവാൻ പറഞ്ഞു.

അഡ്രിയാൻ ലൂണ സെർനിച്ചിന് പകരക്കാരനായി പ്രത്യക്ഷപ്പെട്ടു, പരിക്കിന് ശേഷമുള്ള താരത്തിന്റെ ആദ്യ മത്സരമായിരുന്നു അത്. എന്നിരുന്നാലും, ഫോർവേഡ് ദിമിത്രി ഡയമൻ്റകോസിന് പരിക്ക് കാരണം കളിക്കാൻ സാധിക്കാതിരുന്നത് വലിയ തിരിച്ചടിയായി.രണ്ടാമത്തെ ചോയ്സ് ഗോൾകീപ്പർ ലാറ ശർമ്മ മറ്റൊരു പരിക്ക് കാരണം കളിക്കിടെ പകരക്കാരനാകാൻ നിർബന്ധിതനായി.”ഒരു വശത്തുകൂടി ചിന്തിക്കുമ്പോൾ ഞങ്ങൾ നിരാശരാണ്, കാരണം ഞങ്ങൾ പ്ലേ ഓഫിൽ നിന്ന് പുറത്തായി, സെമിയിൽ തുടരാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നു. എന്നാൽ മറ്റൊരു വശത്ത് ഞങ്ങളുടെ നിയന്ത്രണത്തിന് അതീതമായ പല കാര്യങ്ങൾ സംഭവിച്ചിട്ടും ഭേദപ്പെട്ട രീതിയിൽ സീസൺ അവസാനിച്ചതിൽ ആശ്വാസമുണ്ട്” ഇവാൻ പറഞ്ഞു.

Rate this post